പാചക വാതക ഗ്യാസ് സിലിണ്ടറു
പാചകവാതക വിതരണത്തെ കുറിച്ച് നിങ്ങൾക്ക് പരാതികൾ ഉണ്ടോ? ഉണ്ടെങ്കിൽ ആരെയാണ് സമീപിക്കുക?*
ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചക വാതക വിതരണം നടക്കുന്നത്.
ഒരു ഉപഭോക്താവ് ഏജൻസിയിൽപാചകവാതക കണക്ഷൻ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത അഡ്രസ്സിൽ ഏജൻസി നിർബന്ധമായും LPG സിലിണ്ടർ എത്തിച്ചു നൽകേണ്ടതാണ്.
ഇങ്ങനെ എത്തിച്ചു കൊടുക്കുവാൻ ഉപഭോക്താവിന്റെ പക്കൽ നിന്നും ബിൽ തുകയേക്കാൾ അധികം വാങ്ങുവാൻ പാടുള്ളതല്ല. ഏതെങ്കിലും സന്ദർഭത്തിൽ ഏജൻസിക്ക് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കുവാൻ സാധിക്കില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് പ്രത്യേക അനുമതി അതിനുവേണ്ടി ഏജൻസി നിർബന്ധമായി എഴുതി വാങ്ങിയിരിക്കണം.
Clause 3(2) പ്രകാരം നിറഞ്ഞിരിക്കുന്ന *പാചക വാതക സിലിണ്ടറിന് ഭാരം 29.5Kg ആയിരിക്കും. അതിൽ14.2 Kg പാചകവാതകത്തിന്റെയും 15.3 kg സിലിണ്ടറിന്റെയും ഭാരം ആയിരിക്കണം.*
സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ ഇലക്ട്രോണിക് ത്രാസ് ഉണ്ടായിരിക്കണം. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഈ ത്രാസിൽ ഗ്യാസ് സിലിണ്ടർ തൂക്കി കൃത്യമായ ഭാരം കാണിച്ചുതരുവാൻ ഏജൻസി ബാധ്യസ്ഥനാണ്. തന്നില്ലെങ്കിൽ ഉപഭോക്താവിന് സിലിണ്ടർ തിരസ്കരിക്കാം. തൂക്കകുറവ് കാണിച്ചുകൊണ്ട് ലീഗൽ മെട്രോളജി യിൽ പരാതി കൊടുക്കാവുന്നതാണ്.
*Clause 8* പ്രകാരം
ഗ്യാസ് ഏജൻസിയുടെ പ്രവർത്തന സ്ഥലത്ത് ഉപഭോക്താക്കൾ കാണത്തക്ക രീതിയിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് പ്രദർശിപ്പിച്ചിട്ടു ണ്ടാവണം. ടീ സ്റ്റോക്കിൽ നിന്നും ഉപഭോക്താക്കൾ സിലിണ്ടർ ആവശ്യപ്പെട്ടാൽ ഏജൻസി കൊടുക്കുവാൻ ബാധ്യസ്ഥനാണ്. ടി സിലിണ്ടറുകളുടെ വിലയിൽ നിന്ന് റിബേറ്റ് ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതാണ്, അതായത് ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി സിലിണ്ടർ എടുത്താൽ നിശ്ചിത തുക ഉപഭോക്താക്കൾക്ക് റിബേറ്റ് ആയി നൽകുവാൻ ഗ്യാസ് ഏജൻസി നിര്ബന്ധിതരാണ്.
*Clause 3(4) Schedule I* പ്രകാരം പുതിയ കണക്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താക്കളെ നിർബന്ധിച്ച് യാതൊരുവിധ സാധനങ്ങളും ഏജൻസികളിൽനിന്ന് വാങ്ങിപ്പിക്കരുത്.
ഗ്യാസ് ഏജൻസികൾ കേന്ദ്രപൊതുമേഖലാ എണ്ണകമ്പനികളുടെ കീഴിലുള്ളവയായതിനാല്‍ സംസ്ഥാന വകുപ്പുകൾക്ക് അവരുടെ മേല്‍ ശിക്ഷാ നടപടികള്‍ എടുക്കുന്നതിന് പൂർണ്ണ അധികാരമില്ല. ഇത് സംബന്ധിച്ച് Taluk Supply officer/District Supply officer-ക്ക് ലഭിക്കുന്ന പരാതികളും നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട Oil Company-കൾക്ക് നൽകുകയാണ് ചെയ്യുന്നത്. വീടുകളിൽ സിലിണ്ടറുകൾ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്ജ്ജുള്‍പ്പെടെയുള്ള തുകയാണ് ( MRP) ബില്ലിലുള്ളതെന്നും അതിനാല്‍ ബില്ലിലുള്ളതിനേക്കാല്‍ കുടൂതല്‍ തുക നല്‍കേണ്ടാതില്ല.
*ഡെലിവറി ചാർജ്*
_ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ല, അത് ബില്ലിൽ കൊടുത്തിട്ടുണ്ടാവും_. സിലിണ്ടർ ഡെലിവറിക്കാർ അധിക പണം _ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും കൊടുക്കേണ്ടതില്ല, വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജന്സിയെയോ കമ്പനിയെയോ അറിയിക്കാവുന്നതാണ്_. കൂടുതൽ പണം കൊടുത്തില്ലെങ്കി ഭാവിയിൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ല എന്നത് തെറ്റിദ്ധാരണ മാത്രമാണ്.
എണ്ണക്കമ്പനിക്ക് പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികൾ എടുത്തിട്ടില്ലെങ്കിൽ ഉപഭോക്താവ് ഏജൻസിയുടെ മാനേജർക്ക് ഒരു രജിസ്ട്രേഡ് നോട്ടീസ് അയക്കേണ്ടതാണ്. ഈ നോട്ടീസിൽ പരാതി വ്യക്തമായി എഴുതി ചേർക്കേണ്ടതാണ്. ഈ നോട്ടീസ് അയക്കുന്നതോടൊപ്പം തന്നെ ഒരു പരാതി എഴുതി കളക്ടർക്കും അയക്കാം. കളക്ടർക്ക് Essential Commodities Act പ്രകാരം ഈ കാര്യത്തിൽ ഇടപെടാം. ഇനിയും യാതൊരുവിധ നടപടികളും ആയില്ലെങ്കിൽ ഉപഭോക്താവിന് ഉപഭോക്ത പരിഹാര ഫോറത്തെ സമീപിക്കാവുന്നതാണ്. എല്ലാ ജില്ലകളിലും ഉപഭോക്ത തർക്ക പരിഹാര ഫോറം നിലവിലുണ്ട്. ഉപഭോക്കാതാവിന് ഫോറത്തെ സമീപിക്കാവുന്നതാണ്.
പാചക വാതക ഏജൻസി നിങ്ങളെ ചൂഷണം ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്ക് തോന്നിയാൽ ഇനിമുതൽ തീർച്ചയായും പ്രതികരിക്കണം.