ഗ്യാസ് ഡെലിവറി ചെയ്യാതെ റിട്ടേൺ ത്രയിസ് എന്നു പറഞ്ഞു ഓർഡർ ക്യാൻസൽ ചെയ്യുന്നു

ഗ്യാസ് ഏജൻസിയിൽ ഗ്യാസ് ഡെലിവറി ചെയുന്നയാൾ ബില്ല് തുക കൂടാതെ 50 രൂപയിൽ അധികം വാങ്ങിച്ചു വരുന്നു . അതു ചോദിച്ചു കംപ്ലയിന്റ് ചെയ്തത് കൊണ്ടു ഇപ്പോൾ ഗ്യാസ് ഡെലിവറി ചെയ്യാതെ റിട്ടേൺ ത്രയിസ് എന്നു പറഞ്ഞു ഓർഡർ ക്യാൻസൽ ചെയ്യുന്നു. വീട്ടിൽ ആരും വന്നിട്ടും ഇല്ല, ഏജൻസിയിൽ വിളിക്കുബോൾ ഡെലിവറി ചെയ്യുന്ന ആളെ വിളിക്കാൻ പറയുന്നു. ഡെലിവറി ചെയ്യുന്ന ആൾ ഏജൻസിയിൽ വിളിക്കാനും.ഓർഡർ ക്യാൻസൽഡ് ആണു . എന്തായാലും വീണ്ടും ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇത്രയും നാൾ പറ്റിക്കപ്പെട്ടതിന് എതിരെ പ്രതികരിച്ച ശേഷമാണ് ഇങ്ങനെ ഉണ്ടായത്. ഇവരെല്ലാം കൂടി ഒത്തു ചേർന്നാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇതിനെതിരെ നടപടിക്കായി എവിടെയാണ് സമീപിക്കേണ്ടത്.

 

ഓൺലൈനിൽ ബുക്ക് ചെയ്യുക, ഓൺലൈനിൽ പണം അടക്കുക. വാട്സ്ആപ്പ് സംവിധാനവും പെയ്മെൻറിന് ജിപേയ് സംവിധാനവും ഉണ്ട്. ഈ പോസ്റ്റിൽ കാണിച്ചിരിക്കുന്നത് പോലെ ഇന്‍ഡേൻ ആണ് എങ്കിൽ അവരുടെ ബുക്കിങ്ങിനുള്ള വാട്സ്ആപ്പ് നമ്പർ ഇതാ: +91 75888 88824. അതിൽ തന്നെ ഗൂഗിൾ പേ വഴി ബിൽ അടക്കാനുള്ള സൗകര്യവും ലഭിക്കും. ആരുടെയും കൈയും കാലും പിടിക്കാൻ പോകേണ്ട. സാധനം സമയത്ത് എത്തിയില്ലെങ്കിൽ ഓൺലൈൻ കമ്പ്ലൈന്റ് ചെയ്താൽ മതി. കൂടുതൽ കംപ്ലൈന്റ്സ് വന്നാൽ ഏജൻസി റദ്ദ് ചെയ്യും

 

Indane ഗ്യാസ് ഏജൻസി അണെങ്കിൽ ഇനി മുതൽ ബുക്കിംഗ് ഈ അപ്പ് വഴി ചെയ്യുക. അപ്പ് വഴി തന്നെ ഗ്യാസ് ഏജൻസിയെക്കുറിച് പരാതിപ്പെടുക. ഫലം ഉറപ്പ്. നേരിട്ട് അനുഭവം ഉണ്ട്  https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dcx.indianoil.in

 

ഓൺലൈനിൽ ബുക്ക്‌ ചെയ്യുമ്പോൾ പണം intane കമ്പനിയിലേക്കാണ് പോകുന്നത്. ഏജൻസിക്കല്ല.

( Bill amount ) delivery charge ഉൾപ്പെടെ ആണ്

 

ഗ്യാസ് ഏജനസിയിൽ ഒരു പരാതി പുസ്തകം ഉണ്ട്. അത് വാങ്ങി അതിൽ പരാതിരേഖപ്പെടുത്തുക.പരാതി എഴുതിയ

തിയതിയും സമയവും കാണിച്ചിരിക്കണം.

അതിന്റെ ഒരു ഫോട്ടോകൂടി എടുത്തു സപ്ലെ ഓഫീസ്, ജില്ലാ കളക്ടർ എന്നിവർക്കും പരാതി അയക്കുക. കോപ്പി ഗ്യാസ് കമ്പനിക്ക് മെയിൽ ചെയുക.

 

Umang എന്ന ആപ്പുണ്ട്. അത് വഴി കംപ്ലയിന്റ് ചെയ്‌താൽ ഇതേ ഏജൻസിക്കാർ വീട്ടിൽ വന്ന് കാലു പിടിക്കും!

 

https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Din.gov.umang.negd.g2c

 

 

Gas agency യുടെ ഓഫീസിൽ നിന്ന് അഞ്ച് കിലോമീറ്റർ വരെ ഡെലിവറി ഫ്രീ ആണ് . അഞ്ച് കിലോമീറ്ററിൽ കൂടുതൽ വരുന്ന ദൂരത്തിന് ഓരോ അഞ്ചു കിലോമീറ്റർ തിരിച്ച് സ്ലാബ് rate നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 36 രൂപ വരയേ ഡെലിവറി ചാർജ് ഈടാക്കാൻ പറ്റൂ. ഡെലിവറി ചാർജ് receip ൽ വിലക്ക് ഒപ്പം രേഖപ്പെടുത്തണം എന്നാണ് ചട്ടം.

ബുക്ക് ചെയ്തു ഏഴ് പ്രവർത്തി ദിവസത്തിന് അകം cylender മാറി നൽകണമെന്നും വീട്ടിൽ ആള് ഇല്ലെങ്കിൽ door closer letter ഉപഭോക്താവിൻ്റെ അറിവിലേക്കായി വാതിലിൽ പതിക്കണം എന്നും നിയമം ഉണ്ട്.

ഇങ്ങനെ രണ്ടു പ്രാവശ്യം ഡെലിവറി ക്ക് വീട്ടിൽ എത്തി ആളില്ലെങ്കിൽ ഓരോ തവണയും door closure letter പതിപ്പിച്ച ശേഷം മാത്രമേ ബുക്കിംഗ് cancel ചെയ്യാവൂ. ഗ്യാസ് കമ്പനിയുടെ sales officer ൻ്റെ ഫോൺ number ഏജൻസിയില് പ്രദർശിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം താങ്കളുടെ ജില്ലയിലെ ഏതെങ്കിലും ഗ്യാസ് ഏജൻസി ഓഫീസിൽ sales ഓഫീസർറുടെ സിറ്റിംഗ് ഉണ്ട്. അയാളെ വിളിച്ച് എത്തുന്ന സ്ഥലം മനസ്സിലാക്കി രേഖാമൂലം പരാതി കൊടുക്കുക അല്ലെങ്കിൽ പരാതി email ചെയ്യുക.

അതോടൊപ്പം ഗ്യാസ് കമ്പനിയുടെ വെബ്സൈറ്റിൽ കയറി ടോൾ ഫ്രീ നമ്പർറിൽ വിളിച്ച് പരാതിപ്പെടുകയും സോണൽ മാനേജർക്ക് email ആയി പരാതി അയക്കുകയും ചെയ്യുക. അതോടൊപ്പം ജില്ലാ കളക്ടർക്ക് പരാതി നൽകി അതിൻ്റെ കോപ്പി thaluk supply ഓഫീസർക്ക് നൽകുക. ഇത്ര ഒക്കെ ചെയ്താൽ ഗ്യാസ് ഏജൻസി terminate ചെയ്യാതിരിക്കാൻ ഉടമ നിങ്ങളുടെ കാല് പിടിക്കും.

 

ജില്ലാ കളക്ടർ

ചെയർമാനായിട്ടുള്ള

ഉപഭോക്തൃ വിജിലൻസ് കമ്മറ്റിഎല്ലാ ജില്ലകളിലും.താലൂക്ക്

തലത്തിൽ RDO ചെയർമാനുമാണ്

കാരണങ്ങൾകാണിച്ച്

ജില്ലാ കളക്ടർക്കോ

സ്ഥലംആർ ഡീ ഓ ക്കോ അദ്ദേഹംനിർദ്ദേശീക്കുന്ന അതികാരിക്കോ

താങ്കൾ പരാതികൊടുക്കുക

ഏജൻസിയുടെയും

ഡെലിവറിബോയിയുടെയുംപേരുംഉണ്ടാഇരിക്കണം