കോർപ്പറേഷൻ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് നടപടിയും ഇല്ല മറുപടിയും ഇല്ല.

എന്റെ കോർപ്പറേഷൻ പരിധിയിലെ അനധികൃത ഫ്ലക്സ്/ കൊടി തോരണങ്ങൾ  നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  

മുഖ്യമന്ത്രിക്ക് ഞാൻ ഒരു പരാതി അയച്ചിരുന്നു,

 മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി സ്വീകരിക്കുകയും എന്റെ പരാതിയിൽ അടിയന്തരമായി നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു,

 ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും  ഈ പരാതി എത്രയും വേഗം അടിയന്തരമായി പരിഹരിച്ച് അത് പരാതിക്കാരനായ എന്നെയും ജില്ലാ കളക്ടറുടെ ഓഫീസിനെയും അറിയിക്കാൻ  കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു..

 ഈ ദിവസം വരെയും ഒരു നടപടിയും കോർപ്പറേഷൻ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

നടപടിയും ഇല്ല മറുപടിയും ഇല്ല..

ഇതിനെതിരെ എവിടെയാണ് പരാതിപ്പെടേണ്ടത്..

 ഞാൻ അന്ന് കൊടുത്ത പരാതി കോർപ്പറേഷൻ സെക്രട്ടറി പരിഹരിച്ചിരുന്നെങ്കിൽ / നടപടി എടുത്തിരുന്നെങ്കിൽ ഈ ഡിസംബർ മാസം ഒരു അപകടം ഒഴിവാക്കാമായിരുന്നു..

 കൊടി തോരണങ്ങൾ/ ഫ്ലക്സുകൾ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് അടക്കമാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നത്..

 ഫ്ലക്സുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ഉത്തരവുകൾ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ട്,, എന്നിട്ടും ഇത് നടപടി ആവാത്തത്

 കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുമോ...

ഇവിടെ വളരെ വളരെ ശല്യമാണ്,ഫ്ലക്സുകൾ കൊടി തോരണങ്ങൾ/ എന്നിവ കൊണ്ട്,

 എന്തെങ്കിലും മാധ്യമ വാർത്തകൾ വന്നാൽ മാത്രം കുറച്ചുനാളത്തേക്ക് ഉണ്ടാവില്ല അത് കഴിഞ്ഞാൽ കൂടുതൽ ശക്തിയോടെ തിരിച്ചുവരും,

 ഇതിനെതിരെ ആർക്കാണ് ഇനി പരാതി കൊടുക്കേണ്ടത്

 

ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ട്.നടപടി വൈകിപ്പിക്കുന്നത് കോടതി അലക്ഷ്യമാണ്.

Corporation secretary ക്ക് കൊടുത്ത നിർദേശത്തിൽ എന്ത് നടപടി എടുത്തു എന്ന് കളക്ടർ നോടും, സെക്രട്ടറി നോടും വിവര അവകാശം വെച്ച് ചോദിക്കുക, അപകടം ഉണ്ടായത് എന്ത് കാരണം ആണ് fir ഉള്ളത് , കോടി, ഫ്ലക്സ് കൊണ്ട് കാഴ്ചന്മറഞ്ഞ് എന്ന് ഉണ്ടോ ? ,പത്ര വാർത്ത local news, സംഭവം നടന്ന സ്ഥലത്തെ വീഡിയോ ഒക്കെ ശേഖരിച്ച് വെക്കുക. Fir engane ഒരു ലൈൻ ഉണ്ട് എങ്കിൽ fir copy കൊണ്ട് സെക്രട്ടറി ക്ക് എതിരെ കോടതി അലശ്യം വകുപ്പ് ഉണ്ട്, നഷ്ടപരിഹാരം കോർപറേഷൻ തരണം, സെക്രട്ടറി ക്ക് എതിരെ നടപടി വേണം എന്ന് കേസ് കൊടുക്കാം

 

കളക്ടർ , കോർപ്പറേഷൻസെക്രട്ടറി എന്നിവർക്ക് C M ന്റെ ഓഫീസിൽ നിന്നും കിട്ടിയ ഫയൽ നമ്പർ വച്ചിട്ട് ഈ പരാതിയിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന്ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷ നൽകുക