ബാഗേജ് - ലഗേജ് - മിസ്സ് - Luggage - Baggage Missing
Join AntiCorruption Team to make the world better
Join AntiCorrutption Team
എന്റെ ഭാര്യയും മകളും കഴിഞ്ഞ ദിവസം ദുബായ് ഇൽ നിന്നും കൊച്ചിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റിൽ യാത്ര ചെയ്തതാണ്. 2 പേർക്കും കൂടി രണ്ടു ചെക്ക് ഇൻ ബാഗ് ആണ് ഉണ്ടായിരുന്നത്. കൊച്ചി എത്തിയപ്പോ അതിൽ ഒന്ന് മാത്രമേ കോൺവെയറിൽ നിന്നും ലഭിച്ചൊള്ളു. കംപ്ലയിന്റ് ചെയ്തപ്പോൾ എയർ ഇന്ത്യ അധികൃതർ പറഞ്ഞത് ഫ്ലൈറ്റ് പുറപ്പെടുന്നെന്തിനു മുന്നേ കുറച്ചു ബാഗേജ് മാറ്റേണ്ടി വന്നു എന്നും വിമാനത്തിൽ മൊത്തത്തിൽ ഭാരകൂടുതൽ വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നുമാണ്. കൊച്ചി എയർപോർട്ടിൽ വെച്ച അവർ ഒരു ബാഗേജ് റീക്ലയിം ഫോം പൂരിപ്പിച്ചു അതിൽ കൊടുക്കുന്ന അഡ്രസ്സിൽ പിറ്റേ ദിവസം ലഗേജ് എത്തിക്കാം എന്നും പറഞ്ഞു. അവർ ആ റിക്ലയിം ഫോമിൽ പേന കൊണ്ട് ഒരു നമ്പർ എഴുതി തന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും അറിയിച്ചു... ഇന്ന് ഇത് വരെ ബാഗേജ് ആയി ആരും വരുകയോ ഞങ്ങളെ ബന്ധപെടുകയോ ചെയ്തിട്ടില്ല. അവർ തന്ന നമ്പറിൽ ഇതുവരെ കുറഞ്ഞഞ്ഞത് ഇരുപത് പ്രാവശ്യം എങ്കിലും അങ്ങോട്ട് വിളിക്കാൻ ശ്രമിച്ചു. അവർ ആ കോൾ അറ്റൻഡ് ചെയ്യുന്നില്ല. ഒടുവിൽ ഇന്റർനെറ്റിൽ നിന്നും ലഭിച്ച അവരുടെ കൊച്ചി ഓഫിസിലെ നമ്പറിൽ വിളിച്ചപ്പോൾ എയർപോർട്ടിൽ നിന്നും തന്ന നമ്പറിൽ വിളിച്ചാൽ മതി എന്നുംഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല എന്നും പറയുന്നു... ഇതിനു ഇനി ഞങ്ങൾ ആരെ ആണ് ബന്ദ്പെടേണ്ടത്? കൊച്ചി ഓഫീസിൽ ഫോൺ അറ്റൻഡ് ചെയ്ത സ്ത്രീ അവരുടെ പേര് പറയണോ മറ്റു ഇമെയിൽ ഐഡി ഒന്നും തരാനോ തയാർ ആകുന്നില്ല. എയർ ലൈൻസ് കാർ പറഞ്ഞ പണം അടച്ചു യാത്ര ചെയ്ത ഞങ്ങൾ ഇനി ആരെ ആണ് ബന്ധപ്പെടേണ്ടത്..?
ബാഗേജ് ഇത്തരത്തിൽ മിസ്സ് ആകുന്നത് സാധാരണ വീട്ടിൽ എത്തിക്കാറാണു പതിവ്.. രണ്ട് ഡേയ്സ് എടുകും കിട്ടാൻ. അതല്ല താങ്കൾ എയർപ്പോർട്ടിൽ എയർലൈൻ സെക്ഷനിൽ നേരിട്ട് ചെന്ന് കൈപ്പറ്റിയാൽ അങ്ങട് ചെന്ന ടാക്സി ഫെയർ അടക്കം എയർലൈൻസ് തരേണ്ടതാണു. നാളെ തന്നെ പാസ്സ്പോർട്ട് & ബാഗേജ് മിസ്സിംഗ് ആയ സ്ലിപ് ഉൾപ്പെടെ എയർപ്പോർട്ടിൽ ചെല്ലുക. ബാഗ് കളറ്റ് ചെയ്ത് കഴിഞ്ഞ് ടാക്സി ഫെയർ പറഞ്ഞ് റിട്ടേൺ ഉൾപ്പെടെ മേടിച്ചിട്ടേ മടങ്ങി വരാവൂ.
airseva ആപ്പ് വഴി ഇന്നു തന്നെ ഡീറ്റൈൽ ആയി കംപ്ലയിന്റ് രെജിസ്റ്റർ ചെയ്യുക..
ലഗ്ഗേജ് വന്നാൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യും. ചിലപ്പോൾ വീട്ടിൽ കൊണ്ട് തരും അതല്ല നിങ്ങളോട് വന്ന് കല്ലെക്റ്റ് ചെയ്യാനാണ് പറയുന്നതെങ്കിൽ ഒരു ടാക്സി ബിൽ അറേഞ്ച് ചെയ്യുക. റീഫണ്ട് കിട്ടും.
നേരിട്ട് എയർഇന്ത്യ CEO ക്കു ഒരു മെയില് വിടുക.
എയർപോർട്ടിൽ Lost &Found എന്നൊരു ഡിപ്പാർട്ട്മെൻ്റ് ഉണ്ട്,ഒരു പക്ഷെ അവിടെ വന്നിട്ടുണ്ടാകും,അന്വേഷിക്കുക.