വാടക വീട്ടിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്

 

വാടക ആയാലും ഇനി ഒരു വീട് വാങ്ങിയാലും ആദ്യം നോക്കേണ്ടത് , കുടിവെള്ളത്തിന്റെ quality ആണ് , water tank കള്‍ , കിണര്‍ ഇവ വൃത്തിയാക്കുക , കിണറിന്റെ വക്കില്‍ പൊട്ടല്‍ ഇല്ല എന്നും ചുറ്റും ഉള്ള മലിന ജലം അതിലേക്ക് ആ വഴി ഇറങ്ങുന്നില്ല എന്നും നോക്കുക ..Water Purifier ഒരെണ്ണം ഉപയോഗിച്ചാല്‍ നല്ലതാണ് ..

ബാക്കി ഒക്കെ നമുക്ക് manage ചെയ്യാം , പിന്നെ വൈദ്യുതിക്ക് Earth ശരിക്ക് കൊടുത്തിട്ടുണ്ടോ എന്ന് നോക്കുക . മുകളില്‍ roofing ചെയ്ത വീട് കിട്ടിയാല്‍ ചൂട് പ്രശ്നം കുറയും പ്രത്യേകിച്ച് അടുക്കളയില്‍ അവിടെ ഒരു exhaust fan വെച്ചാല്‍ നന്നായിരിക്കും ..

-----------------

പിന്നെ കുറച്ചു കൂടുതല്‍ കാലം താമസിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ , Bed room ലും TV ഹാളിലും BLCD ഫാന്‍ നമ്മള്‍ വാങ്ങി ഇടുക , എന്നിട്ട് വീട് മാറുമ്പോള്‍ പഴയത് ഇടുക ..പല വാടക വീടുകളിലെ ഫാനും പഴയതും വൈദ്യുതി കുടിക്കുന്നതും ആയിരിക്കും ..

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉള്ള സൗകര്യം നോക്കുക ..

------------------------------------

highlight വീട്ടിലെ kitchen മാലിന്യങ്ങള്‍ dispose ചെയ്യാന്‍ ഉള്ള സൌകര്യം ഉണ്ടോ എന്ന് നോക്കുക ...രാത്രി ചാക്കില്‍ കെട്ടി കള്ളന്മാരെ പോലെ റോഡില്‍ കൊണ്ട് കളയേണ്ട അവസ്ഥ ഉള്ള വീട് ആണെകില്‍ അത് എടുക്കാതിരിക്കുക .വീട്ടില്‍ ഒരു തുണ്ട് ഭൂമിയോ അതില്‍ തെങ്ങോ വാഴയോ ഉണ്ടെങ്കില്‍ അതിന്റെ ചുവട്ടില്‍ കുറേ ഇടാം ...പഞ്ചായത്ത്‌ അല്ലെങ്കില്‍ മറ്റുള്ളവരുടെ collection ഉണ്ടെങ്കില്‍ അതായാലും മതി ... അത് കൊണ്ട് തന്നെ ഒറ്റ നില വീടാണ് നല്ലത് , 1st floor ല് താമസിക്കാന്‍ കിട്ടിയാല്‍ ഒഴിവാക്കുക .

വീട്ടില്‍ പ്രായമായവര്‍ , പഠിക്കുന്ന വലിയ കുട്ടികള്‍ ഇവര്‍ ഉണ്ടെങ്കില്‍ , ആരാധനാലയങ്ങള്‍ അടുത്തുള്ള വീടുകള്‍ ഒഴിവാക്കുക ..അവിടെ നിന്നുള്ള പ്രാര്‍ത്ഥനകളും ശബ്ദവും അവര്‍ക്ക് ബുദ്ധിമുട്ട് ആയിരിക്കും ..

 

ആദ്യമായി ആ വീട്ടിൽ നിങ്ങൾ ചെല്ലുമ്പോൾ ഉള്ള ആ വീടിൻ്റെ അവസ്ഥ ഉടമസ്ഥനെ കാണിച്ചു ബോദ്ധ്യപ്പെടുത്തണം. പൊട്ടലോ പെയിൻ്റ് പോയിരിക്കലോ പ്ളംബിംഗ് ,ഇലക്ട്രിക്കൽ കംപ്ലയിൻറുകളോ ഫർണിച്ചറുകളുടെ കേടുപാടുകളോ അതുപോലെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും ആദ്യമേ പരിശോധിച്ചു ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിൻ്റെയൊക്കെ ഉത്തരവാദിത്തം നമുക്കാവും. Oru full video eduthu vekuka

 

പിന്നെ ടോയ്‌ലെറ്റ്, സെപ്റ്റിക് ടാങ്ക് എല്ലാം പ്രവർത്തനക്ഷമമാണോ എന്നും വെയ്സ്റ്റ് ഡിസ്പോസൽ എവിടെ, എങ്ങിനെ ആണെന്നും ചോദിച്ചു മനസ്സിലാക്കുക.

 

മാസാ മാസം മുടങ്ങാതെ വാടക കൊടുക്കുക, ആരാന്റെ മൊതലല്ലേ എന്ന് മനസ്സിൽ വിചാരിച്ച് വീടിനെ നശിപ്പിക്കാതിരിക്കുക...

 

 

.