1587 യൂണിറ്റ് 24 ദിവസം കൊണ്ട് ഉപയോഗിച്ചില്

ഞാൻ KSEB Bill ലു മായി ബന്ധപ്പെട്ട് Jun 18 2023 ന് ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു...

വളരെ ഏറെ കൂട്ടുകാർ പ്രതികരിക്കുകയും അവസാനം എന്തായി എന്ന് അറിയിക്കാനും പറഞ്ഞിരുന്നു...
Meter Test Report ൽ meterന് യാതൊരു കുഴപ്പവും ഇല്ല എന്നും രൂപ 16,927.00 മുഴുവനായും അടക്കാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ല എന്നും KSEB ൽ നിന്ന് അറിയിപ്പ് വന്നു.
1587 യൂണിറ്റ് 24 ദിവസം കൊണ്ട് ഉപയോഗിച്ചില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുള്ളതിനാൽ  വീണ്ടും എന്റെ ഓട്ടം തുടരുവാൻ തന്നെ തീരുമാനിച്ചു...
2018  June ൽ Larsen & Toubro Ltd എന്ന Company നിർമ്മിച്ച Meter 2023 മാർച്ച് 27 വരെ ഒരിടത്തും ഉപയോഗിച്ചില്ല എന്ന അവരുടെ വാദം വിവരാവകാശ രേഖ വഴി പൊളിച്ച് അടുക്കാൻ തന്നെ തിരുമാനിച്ചു...
മീറ്റർ നിർമ്മിച്ച 2018 മുതൽക്കുള്ള Meter changing Register/ Service connection Effecting Register എന്നിവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോളാണ് പണി പാളുന്നതായി ഉദ്യോഗസ്ഥമേലാളൻമാർക്ക് മനസ്സിലാവുന്നത്...
അന്ന് ആദ്യമായി എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും സംസാരിക്കാനുള്ള കരുണ കാണിക്കുകയും ചെയ്തു...
ഉള്ളതിൽ ഭേദം എന്ന് എനിക്ക് തോന്നിയ ഒരു സബ്ബ് എഞ്ചിനിയർ എനിക്കു വേണ്ടി അന്ന് ആദ്യമായി അകത്ത് പോയി കുറച്ച് Fileലുകളും Registerകളും പരിശോധിക്കുകയും അദ്ദേഹത്തിന്റെ അന്വേഷണത്തിൽ പ്രസ്ഥുത മീറ്റർ മറ്റൊരിടത്ത് വച്ചതാണെന്നും അതിലെ Closing Reading 1447 Unit രേഖപ്പെടുത്തിയതായും കണ്ടെത്തി...
മറ്റ് ആരോ ഉപയോഗിച്ച 1447 Unit വൈദ്യുതി ആണ് എനിക്കിട്ട് ചാമ്പിയത്....
തെറ്റ് മനസ്സിലാക്കിയ ഉദ്ദേഗസ്ഥർ പിന്നീട് എനിക്ക് തന്നത് രാജകീയ സ്വീകരണമായിരുന്നു...
ആദ്യമായി KSEB ഓഫീസിൽ ഇരുന്ന് ചായ കുടിച്ച consumer ഞാൻ ആണെന്നതിൽ എനിക്ക് ഇന്ന് അഭിമാനം തോന്നുന്നു...
ചെറുപ്പകാരനും പരിചയ കുറവും ഉള്ള ഒരു സബ്ബ് എഞ്ചിനിയർക്ക് വന്ന ഒരു  നോട്ടപ്പിശകാണെന്നും ഒരു കൊച്ച് അനുജനെ പോലെ കണ്ട് ക്ഷമിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു...
ഇതിനിടക്ക് 16,927.00 രൂപ 4 തവണ ആയി അടക്കാൻ അനുവധിച്ച കരുണയിൽ 3 തവണ ആയി  5000.00/3976.00/3976.00 Total 12,952.00 രൂപ അടച്ച എനിക്ക് എന്റെ യഥാർത്ഥ ബിൽ തുകയായ രൂപ 2531.00 കിഴിച്ച് ബാക്കി 10,421.00 രൂപ Deposit ആയി സ്വീകരിച്ച് പലിശ സഹിതം രശീതിയും മിനിറ്റുകൾക്കുള്ളിൽ ശരിയാക്കി തന്നു...
Consumer എന്ത് പരാതി കൊടുത്താലും അത് വ്യാജമാണെന്നും യഥാർത്തിൽ ഇവർ വൈദ്യുതി ഉപയോഗിച്ചതാണെന്നും ഉള്ള മുൻ വിധിയിൽ കാര്യങ്ങൾ കാണുന്ന ഉദ്യോഗസ്ഥ പ്രമാണിത്തത്തിന്റെ ഒരു ഇര മാത്രമാണ് ഞാൻ .....!!!!!

വാൽകഷ്ണം : Meter മാറ്റിവെയ്ക്കുകയോ പുതിയത് വയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ദയവ് ചെയ്ത് Meter Inetial Reading എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അത് തന്നെയാണോ രേഖപ്പെടുത്തിയിരിന്നത് എന്ന് ഉറപ്പാക്കണം.


https://www.facebook.com/groups/enteveeduofficial/permalink/1362050574736282/?ref=share&mibextid=NOb6eG