റിസപ്ഷന് ഓഡിറ്റോറിയം

Ravi Maash
42 m   
എന്റെ വിഷമങ്ങൾ കുറെയെങ്കിലും ശരി വച്ചുകൊണ്ടുള്ള പാലക്കാട് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി അൽപ്പം വൈകിയാണെങ്കിലും വന്നതിൽ സന്തോഷം.
25.08.19 നാണു പരാതിക്കടിസ്ഥാമായ സംഭവം. എന്റെ മകൻ aswinte വിവാഹമായിരുന്നു അന്ന്. വിവാഹം നടന്നത് ചെർപ്പുളശേരിയിലാണെങ്കിലും റിസപ്ഷന് ഓഡിറ്റോറിയം ബുക്ക് ചെയ്തത് വാണിയംകുളത്തു പനയൂർ റോഡിലുള്ള ഡ്രീംസ് ടെസ്റ്റിനി യാണ്. 25 നു വൈകുന്നേരം 04 നു  ആഘോഷ പരിപാടികൾ തുടങ്ങാനാവും വിധം 02 മണിക്ക് തന്നെ  മെയിൻ ഹാളും ഭക്ഷണ ഹാളും വിട്ടുതരാമെന്നായിരുന്നു കരാർ.
തലേ ദിവസം അത്യവശ്യം പാചകത്തിനുള്ള സൗകര്യങ്ങളും തരണമെന്ന് പറഞ്ഞിരുന്നു.
വിവാഹത്തിന് തലേ ദിവസമാണ് ഉച്ചക്ക് രണ്ടു മണി മുതൽ മറ്റൊരു വിവാഹം അവിടെ നടക്കുന്ന വിവരം അറിയുന്നത്. അറി ഞ്ഞതും ബന്ധപ്പെട്ട ആളുകളോട് അപ്പോൾ തന്നെ അന്നെഷിച്ചു. ഏയ് നിങ്ങൾക്ക് പറഞ്ഞ സമയത്തു കിട്ടും ഒരു ബുദ്ധിമുട്ടു മുണ്ടാവില്ലെന്ന അപ്പോളവർ പറഞ്ഞെ. തലേ ദിവസത്തെ പ്രശ്നങ്ങളിൽ പൊരുത്ത പ്പെട്ടു. പിറ്റേ ദിവസം ബുദ്ധിമുട്ടുണ്ടാവില്ലെന്ന ആശ്വാസത്തിൽ.
കല്യാണ ദിവസം ചെർപ്പുളശേരിയിലെ തിരുക്കുകൾ ഒതുക്കി 2.30 നു തന്നെ റിസപ്ഷനുള്ള ക്രമീകരണങ്ങൾ ക്കായി ഞാൻ മകളുടെ ഭര്തു പിതാവടക്കമുല്ലവരെ കൂട്ടി ഓഡിറ്റോറിയതിലെതി. പക്ഷേ നേരത്തെ വാക്ക് പറഞ്ഞ പോലാ യിരുന്നില്ല കാര്യങ്ങൾ. അവിടെ മറ്റൊരു വിവഹവും വിരുന്നും തകൃതിയായി നദക്കുകയാ. മൂന്നു മണിയയിട്ടും തിരക്കിനൊട്ടും കുറവില്ല. ഓഡിറ്റോറിയം ബുക്ക് ചെയ്ത എന്റെ അനിയൻ കതിരേഷും അപ്പൊഴെക്കുമെതി. ചുമതലയുണ്ടയിരുന്ന സ്റ്റാഫ് മറ്റേ  പാർട്ടി ക്കാരെ വിളിച്ചു ധൃതി കൂട്ടുന്നുണ്ടു. പക്ഷേ അവരെന്തു ചെയ്യാൻ അവർക്കു കൊദുത്തി രിക്കുന്നതു 04 മണി വരെയാണ്.
reception ബുക്ക് ചെയ്തതിന് ഇതൊക്കെ കൊണ്ടാവാം രസീതിയൊന്നും തന്നിരുന്നില്ല. പക്ഷേ അവരുടെ രജിസ്റ്ററിൽ എല്ലാ കാര്യവും കുറിച്ചിട്ടുണ്ട്.02 മണി മുതൽ ഓഡിറ്റോറിയം ഒരുക്കങ്ങൾ ക്ക് പൂർണമായും ഞങൾക്ക് വിട്ടു തരണമെന്നും അതിൽ കാണിച്ചിട്ടുണ്ട്. എല്ലാം കാണുകയല്ലാതെ ഒന്നും നടക്കില്ലെന്നു ബോധ്യമായി.
നിസ്സഹായതയുടെ നിമിഷങ്ങൾ  മുറ്റത്തു ഒരിടത്തു കസേരയിട്ട് ഒതുങ്ങിയിരുന്നു. സ്റ്റേജ് അലങ്കരിക്കാൻ കസേരയിൽ കവറിടാൻ  വന്നവരൊക്കെ പ്പോ കഴിയും പ്പോ കഴിയും എന്ന് കരുതി നിൽപ്പാ. മൂന്നര കഴിഞ്ഞും ഒന്നുമായില്ല പ്പോ പ്പോ കഴിയും എന്നൊക്കെ നടക്കുന്ന വിവാഹ ക്കാർ പറയുന്നുണ്ട്. ക്ഷണിച്ച ആളുകൾ വന്നു തുടങ്ങിയത് അകലെയിരുന്നു ഞാൻ കണ്ടു. ആരെയും കാണാൻ പോയില്ല. അവർക്കു മുറ്റതിരിക്കാൻ കൊറച്ചു ഒഴിഞ്ഞ കസേരകൾ ഹാളിൽ നിന്ന് സംഘടിപ്പിച്ചു കൊടുത്തു. അതിനിടക്ക് ചില കാളുകൾ എടുത്തപ്പോ മാഷിൻറ് മകന്റെ കല്യാണം എവിടെയാ?ഞങ്ങളവിടെ വന്നപ്പോ മറ്റൊരു വി വാഹത്തിന്റെ ബോർഡാ കണ്ടത്. അതോണ്ട് ഞങ്ങൾ തിരിച്ചുപോന്നു. ശരിയാ എൻട്രൻസിൽ മകന്റേം വധുവിന്റേം പേരല്ല. അതു മാറ്റണ മെങ്കി നാലു മണിയാവണം.
നിറയെ വന്ന കോളുകൾ പിന്നെ എടുക്കാതായി. മകനെ വിളിച്ചു കുറച്ചു വൈകി പുറപ്പെട്ടാൽ മതി ആളുകൾ എത്തികൊണ്ടിരിക്കുന്നെ ഉള്ളെന്നു പറഞ്ഞു.
അവസാനം 4.30 നാണു ഹാൾ വൃത്തിയാക്കാതെ ഒഴിഞ്ഞു കിട്ടിയത്. നാട്ടിൽ നിന്ന് തന്നെ പെട്ടെന്ന് വരുത്തിയ കുറച്ചു ചെറുപ്പക്കാർ എല്ലാം വൃത്തിയാക്കാൻ സഹായിച്ചു. വീണ്ടും എല്ലാം സെറ്റ് ചെയ്തപ്പോ 5.30 കഴിഞ്ഞു. അതിനിടക്ക് കുറെ പേര് വന്നു വെയിറ്റ് ചെയ്തെങ്കിലും അവരിൽ പലരും ഭക്ഷണം പോലും കഴിക്കാനാവാതെ പോയി.  
കഴിഞ്ഞ വിവാഹ സദ്യയുടെ അവശിഷ്ടങ്ങൾ മാറ്റി വീണ്ടും ഭക്ഷണ ഹാൾ സജീകരിച്ചപ്പോഴേക്കും 5.30 കഴിഞ്ഞു. 1000 തിലേറെ പേർക്ക് കരുതിയിരുന്ന ഭക്ഷണം ഇത്തരം പ്രശ്നങ്ങളാൽ ഏറെ ബാക്കിയായി.
എല്ലാം കഴിഞ്ഞു മടങ്ങുമ്പോൾ ഓഡിറ്റോറിയം ചുമതലക്കാരൻ ചോദിച്ചത് വാടകയിനത്തിൽ ബാക്കി നൽകാനുള്ള തുകയാണ്.
യഥാർത്ഥ ഓണറുമായി ഉണ്ടായ പ്രശ്നങ്ങൾ സംസാരിച്ചത്തിനു ശേഷം തുകയുടെ കാര്യം പറയാമെന്നു പറഞ്ഞു മടങ്ങി.
രണ്ടു ദിവസത്തിനകം എന്നെ കൂടാതെ പ്രദേശത്തെ സിപിഎം പ്രാദേശിക നേതാവ് മധു ഹാൾ ബുക്ക് ചെയ്ത അനിയൻ കതിരേഷും ഓഡിറ്റോറിയം മാനേജ്മെന്റിനോടപ്പമിരുന്നു ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പറ്റിയതൊരു ഗുരുതരപ്രശ്നമായി മാനേജ്മന്റ് അപ്പോഴും കണ്ടില്ല. സംസാരത്തിടയിൽ ശരിക്കു പറഞ്ഞാൽ എന്റെകണ്ണുകൾ നിറഞ്ഞു പോയി. ബാക്കി വന്ന ഭക്ഷണം സംസ്കരിക്കാൻ വന്ന ബുദ്ധിമുട്ടൊക്കെയാണ് അവർ ചർച്ചയിൽ പറഞ്ഞത്.
ആഡിറ്റോറിയം വിട്ടു നല്കാൻ വന്ന താമസം അവർ അംഗീകരിച്ചെങ്കിലും അതുകൊണ്ട്
എനിക്ക് വന്ന മാനസിക പ്രയാസവും സാമ്പത്തിക ചിലവുകളും അവർമനസിലാക്കിയില്ല.
ഒത്തു തീർപ്പെന്ന നിലയിൽ ബാക്കി കൊടുക്കാനുള്ള വാടക വിട്ടു നൽകാം എന്ന് മാത്രമാണവർ പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് ഞാൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയാവാം രണ്ടു കൂട്ടരുടെയുംവാദംകേട്ട് വിധി വരാൻ മൂന്നു വര്ഷത്തോളമെടുത്തു
വിധിയനുസരിച്ചു അധികൃതർക്ക്
സേവനം നല്കുന്നതിലുണ്ടായ പോരായ്മ്മക്ക് 50 000 രൂപയും എനിക്കുണ്ടായ മാനസിക സംഘർഷത്തിന് 20 000 രൂപയും വ്യവഹാര ചിലവിലേക്കായി 15000 രൂപയും എനിക്ക് 45 ദിവസത്തിനുള്ളിൽ നൽകണം.
അനുവദിച്ച തുക ഞാൻ ആവശ്യ പെട്ടതിന്റെയോ എനിക്കുണ്ടായ ബുദ്ധിമുട്ടുകളുടെയോ അടുത്തൊന്നുമല്ല.
എങ്കിലും ഞാൻ സംതൃപ്തനാണ്.
പ്രശ്നം മനസിലാക്കാനെങ്കിലും മാനേജ്മെന്റിന് ഒരവസരമായല്ലോ എന്നതിൽ.
ചെറിയ സാമ്പത്തിക ലാഭത്തിനു വേണ്ടി ഓഡിറ്റോറിയങ്ങൾ ഇങ്ങനെ ലഘുവായി കൈകാര്യം ചെയ്യുന്ന മാനേജ്മെന്റുകൾക്കും ഇതൊരു താക്കീതാവണം.
തരാതിരിക്കാനും അപ്പീൽ സാധ്യതയുമൊക്കെ മാനേജ്മന്റ് നോക്കിയേക്കാം. എന്ത് നോക്കിയാലും  യഥാർത്ഥ കാര്യം ഇങ്ങനെയൊക്കെയാണ്. മറ്റൊരച്ഛനും ഇത്തരമൊരു കെടുതി വരാതിരിക്കട്ടെ.
ഈ പ്രശനം അന്നവിടുത്തെ പഞ്ചായത്ത് ജനപ്രതിനിധിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചപ്പോ കേൾക്കാൻ തന്നെ തയ്യാറായില്ല എന്നതും ഓർക്കുന്നു.
മറ്റൊരു മുൻപഞ്ചായത്ത് ഭാരവാഹി ഒത്തുതീർപ്പുമായി വന്നത് ഓഡിറ്റോറിയത്തിന്റെ വാടക ഒഴിവാക്കി തരാമെന്നു പറഞ്ഞാണ്. അവരെ കുറ്റം പറയുന്നില്ല. ഒരു പ്രശ്നത്തിലപ്പെടാൻ വിഷയം എന്താണെന്നു മനസിലാക്കുകയെങ്കിലും ചെയ്യണ്ടേ ?
കോടതിയിൽ കേസുള്ളതോണ്ടാ ഇത് വരെ ഈ വിഷയം ഞാൻ സംവദിക്കാതിരുന്നത്.
ഒറ്റപ്പാലത്തെ ഒരു പ്രധാനപ്പെട്ട അഭിഭാഷകൻ adv; സുജിത്കുമാറാണ് ഈ കേസിൽ എനിക്ക് വേണ്ടി കോടതിയിൽ ഹാജരായത്