തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്,
Mathew Samuel
എനിക്ക് 51 വയസ്സ് കഴിഞ്ഞു. കഴിഞ്ഞ 15 വർഷത്തിനു മുകളിലായി എനിക്ക് ഡയബറ്റിക്സ് ഉണ്ട്. ഡൽഹിയിൽ ഉള്ള ഡോക്ടർമാർ ആയിരുന്നു കൺസൾട്ട് ചെയ്തിരുന്നത്. ഇടയ്ക്ക് നാട്ടിലേക്ക് വരുന്നതിന്റെ പേരില് ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചു. ഒരാളല്ല പലരും, അതും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ പോയിട്ടാണ് ഇവരെയൊക്കെ കണ്ടത്. പക്ഷേ ഇവർക്കൊന്നും എന്റെ ഡയബറ്റിക്സ് കൺട്രോൾ ചെയ്യുവാൻ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. എന്നാൽ, ദിവസവും ഏഴു മുതൽ 8 കിലോമീറ്റർ ദൂരം കയറ്റവും, ഇറക്കവും നടക്കും. എനിക്ക് വേറെ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. എന്നിട്ടും എച്ച് ബി എ വൺ സി 13, 14, 15 നിരക്കിൽ ആണ് പോകുന്നത്
എന്റെ അപ്പനും അമ്മയ്ക്കും, മറ്റുള്ള വീട്ടുകാർ നാട്ടുകാർ എല്ലാവർക്കും ഡയബറ്റിക്സ് ഉണ്ട് പിന്നെ എനിക്കും അതു ഉണ്ടായി അതാണ് സത്യം
എന്റെ അപ്പനും അമ്മയ്ക്കും, മറ്റുള്ള വീട്ടുകാർ നാട്ടുകാർ എല്ലാവർക്കും ഡയബറ്റിക്സ് ഉണ്ട് പിന്നെ എനിക്കും അതു ഉണ്ടായി അതാണ് സത്യം
ഏറ്റവും വിലകൂടിയ മരുന്നുകൾ ഉപയോഗിക്കുന്നു. victoza ഇഞ്ചക്ഷൻ 5000 രൂപയാണ്. ഒരുമാസം മൂന്നുപ്രാവശ്യം ഇത് വാങ്ങണം, മറ്റുള്ളതും വിലകൂടിയ മരുന്നുകൾ. എന്നിട്ടും ഇതിനൊന്നും ഒരു കുറവും വന്നില്ല. സത്യസന്ധമായിട്ട് പറയാം, ഞാൻ ദിവസവും വൈകുന്നേരം മദ്യപിക്കുന്ന ഒരാളും കൂടിയാണ്. പുകയും വലിക്കും. ഇതൊന്നും നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല
ഇതൊക്കെ ഞാൻ നിർത്തി നോക്കിയതാണ് അഞ്ചുവർഷം. അതുകൊണ്ട് ഒരു പ്രയോജനവും എനിക്കുണ്ടായില്ല. സത്യം പറയാം, ഒരു കോപ്പും നടന്നില്ല. മരുന്നു കഴിച്ചത് മാത്രം മിച്ചം. ഞാൻ നേരെ ചൊവ്വേ ചിന്തിക്കാനോ ആലോചിക്കാനോ ഈ നിർത്തൽ കൊണ്ട് എനിക്ക് കഴിഞ്ഞതുമില്ല. സത്യസന്ധമായ കാര്യമാണ് ഞാൻ പറഞ്ഞത്. നിങ്ങൾ ഇത് ഉപയോഗിക്കണം എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം
എന്നെപ്പോലെ ജീവിക്കുന്ന ഒരു മഹാനാണ് Anil Alexander.. അതായത്, എന്റെ എല്ലാ ദൂഷ്യങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്. അദ്ദേഹം എന്നോട് പറഞ്ഞു തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്, അവിടെയൊന്നു പോവുക. അദ്ദേഹത്തിന്റെയും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും, അവരുടെയൊക്കെ അസുഖം കൺട്രോൾ ആക്കി കൊടുത്തു...!
( മനസ്സിലാക്കുക, മാസംതോറും വലിയൊരു തുകയാണ് ഈ അസുഖത്തിന് വേണ്ടി ഞാൻ കേരളത്തിൽ ചെലവിടുന്നത്. പക്ഷേ ഒരു പ്രയോജനവും എവിടെയും ഉണ്ടായില്ല.)
ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്, സർക്കാരിന്റെ ഒരു ആരോഗ്യ ശുശ്രൂഷ ക്ലിനിക്കിൽ, എന്റെ ഒരു ആവശ്യത്തിന് വേണ്ടി പോകുന്നത്.
ഞാനൊരു ദിവസം തിരുവനന്തപുരത്ത് പോയി താമസിച്ച്, അതിരാവിലെ 6.30ക്ക് അവിടെയെത്തുന്നു. ടോക്കൺ എടുക്കുന്നു. അവർ ബ്ലഡ് സാമ്പിൾ എടുക്കുന്നു. ഉള്ള മുഴുവൻ ടെസ്റ്റുകളും നടത്തുന്നു. അതിന്റെ കൂടെ എന്റെ ഡയബെറ്റിക് ചരിത്രങ്ങൾ മുഴുവനും ഞാൻ അറിയാവുന്നത് പറഞ്ഞു കൊടുക്കുന്നു. ഏകദേശം 12 മണിയോടുകൂടി ഡോക്ടറെ കാണുന്നു. അദ്ദേഹം വിശദമായി പലതും ചോദിച്ചറിയുന്നു. "ശരിക്കും സമയം എടുത്ത്" ഏതാണ്ട് ഒരു റിസർച്ച് പോലെ, മരുന്നുകൾ കുറിക്കുന്നു. ഒരാഴ്ച കഴിഞ്ഞ് ഫോണിൽ ഫാസ്റ്റിംഗ് ഷുഗർ ടെസ്റ്റ് ചെയ്ത് അറിയിക്കുവാൻ പറയുന്നു. സത്യം പറയാം കമ്പ്ലീറ്റ് കൺട്രോൾ. കുറെ കഴിഞ് എച്ച് ബി എ വൺ സി നോക്കി, അതും കൺട്രോൾ
ഇനിയും അതിന്റെ പുറകിലുള്ള മറ്റൊരു സത്യം... മുൻപ് ഞാൻ കൊടുത്തിരുന്ന മരുന്നുകളുടെ വിലയുടെ 20% മാത്രമേ എനിക്ക് ചെലവായുള്ളൂ. അതും അവരുടെ ഫാർമസിയിൽ നിന്നും വളരെ ഡിസ്കൗണ്ടിലാണ് കിട്ടിയത്...!
കേരള സർക്കാരും, അമേരിക്കൻ ഡയബറ്റിക് ഫൗണ്ടേഷൻ, ഇവർ ചേർന്നാണ് ഈ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഡോക്ടർമാരുടെ സേവനം ഫ്രീയാണ്, ആശുപത്രിയുടെ സേവനം ഫ്രീയാണ്, ടെസ്റ്റുകൾക്ക് മരുന്നുകൾക്കും മാത്രമാണ് നമ്മൾ പണം ചെലവാക്കുന്നത്. അതായത് ആകെ ടെസ്റ്റിന് ചെലവായത് 1200 രൂപ മാത്രം. പക്ഷേ, ഇതേ ടെസ്റ്റ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചെയ്യുക ആണെങ്കിൽ അതിന്റെ ചെലവ് 6000 രൂപയിൽ മുകളിൽ പോകും. ഇത് എനിക്ക് നേരിട്ട് ഉണ്ടായ അനുഭവം...
NB- ഇവിടെ ഇൻ പേഷ്യന്റ് സൗകര്യം കൂടിയുണ്ട്..