Complaint regarding lack of facilities in Government Hospital

To,

മുഖ്യമന്ത്രി, കേരള,

Copy to,

വീണ ജോർജ്, ആരോഗ്യ വകുപ്പ് മന്ത്രി. (min.hlth@kerala.gov.in)

സെക്രട്ടറി, ആരോഗ്യ വകുപ്പ്.

ജില്ലാ കളക്ടർ ആലപ്പുഴ

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ. ആലപ്പുഴ.

സർ,

ആരോഗ്യ വകുപ്പ് ന്റെ കീഴിൽ ഉള്ള ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ, തൈക്കാട്ട്ശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, എംഎൽഎ, എംപി എന്നിവർ അനധികൃത നിർമ്മാണത്തിന് ശ്രമം നടത്തുന്നു.

അരൂക്കുറ്റി ആശുപത്രിയെ നശിപ്പിച്ചു സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നീക്കം ആണ് ഇത്.

സാമൂഹ്യ ആരോഗ്യ കേന്ദ്രം ആയ ഇവിടെ നിയമപ്രകാരം വേണ്ട ഡോക്ടർമാർ ഇല്ല. കിടത്തി ചികിത്സ ഉള്ള ഇവിടെ ഒ.പി.കഴിഞ്ഞു ഡോക്ടർമാരുടെ സേവനം ഇല്ല. രാത്രിയിൽ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടഞ്ഞ ധാരാളം പേർ ഇവിടെ ഉണ്ട്.

ഇതിനൊന്നും പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്ത്, എംപി, എംഎൽഎ എന്നിവർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

കിടത്തി ചികിത്സ ഉള്ള ഇവിടെ ഒ.പി.കഴിഞ്ഞാൽ ഡോക്ടർ ഇല്ല. ഓൺ കോൾ ഡ്യൂട്ടി പോലും ഇല്ല. കടുത്ത മനുഷ്യാവകാശ ലംഘനം. ഇതിനും യാതൊരു നടപടിയും ഇല്ല.

തൊട്ടടുത്ത അരൂർ കുടുംബാരോഗ്യ കേന്ദ്രം ഇപ്പോൾ ഇതിനേക്കാൾ നല്ല രീതിയിൽ ആണ് പ്രവർത്തനം നടത്തുന്ന ത്. ഇവിടെ ഉള്ളതിനേക്കാൾ കൂടുതൽ ഒ.പി.ഇപ്പോൾ അവിടെ ഉണ്ട്.

അരൂക്കുറ്റി ആശുപത്രിയിൽ പലപ്പോഴും ഒരു ഡോക്ടർ മാത്രം ആണ് ഉള്ളത്. തിരക്ക് കാരണം ആളുകൾ സ്വകാര്യ ആശുപത്രികളെ കൂടുതൽ ആയി ആശ്രയിക്കുന്ന സാഹചര്യം ആണ് ഉള്ളത്.

ഒ.പി. യുടെ എണ്ണം അനുസരിച്ച് ആണ് ആശുപത്രിയുടെ വികസനം സാധ്യമാവുക. ഇവിടെ ഒ.പി.കുറക്കാൻ ഉള്ള ആസൂത്രിതമായ ശ്രമം ആണ്.

ആയിരക്കണക്കിന് ഒ.പി.ഉണ്ടായിരുന്ന ആശുപത്രി ആണ്. പ്രസവ വാർഡ്, മിനി ഓപ്പറേഷൻ തിയേറ്റർ, ഇരുപത്തി നാല് മണിക്കൂർ ഡോക്ടർമാരുടെ സേവനം എല്ലാം അര നൂറ്റാണ്ട് മുമ്പ് വരെ ഉണ്ടായിരുന്ന ആശുപത്രി ആണ് ഇത്. ഇപ്പോൾ ഇതൊന്നും ഇല്ല.

ബ്ലോക്ക് പഞ്ചായത്ത് അരൂക്കുറ്റി ആശുപത്രിയുടെ നടത്തിപ്പു കാർ മാത്രം ആണ്. ആരോഗ്യ വകുപ്പ് ആണ് അധികാരികൾ. പക്ഷേ, ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ അമിതാധികാരം കാണിക്കുന്നു.

ആശുപത്രിയിൽ നിയമപ്രകാരം വേണ്ട ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാതെ, രോഗികൾ ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത നിർമ്മാണം നടത്താൻ എംപി, എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് എന്നിവർ ശ്രമം നടത്തി വരുന്നു.

യാതൊരു കാരണവശാലും ഈ നിയമ വിരുദ്ധമായ നിർമ്മാണത്തിന് ആരോഗ്യ വകുപ്പും,

ആലപ്പുഴ ജില്ലാ കളക്ടറും അനുമതി നൽകരുത് എന്ന് അപേക്ഷിച്ച് കൊള്ളുന്നു.

ആശുപത്രിയുടെ തൊട്ടടുത്ത് പഴയ ബോട്ട് ജെട്ടിയിൽ ഏക്കർ കണക്കിന് സർക്കാർ ഭൂമി ഉണ്ട്. അവിടെ നിർമ്മാണം ഒന്നും നടത്താതെ, അരൂക്കുറ്റി ആശുപത്രിയിൽ ആരോഗ്യ മേഖലയിലയുമായി യാതൊരു ബന്ധവും ഇല്ലാത്ത, നിർമ്മാണം നടത്തുവാൻ ഉള്ള നീക്കം തടയണമെന്ന് വിനയപൂർവ്വം അപേക്ഷിച്ച് കൊള്ളുന്നു.

ഇവിടെ ഉള്ള ഹൗസ് ബോട്ട് ടെർമിനൽ മാതൃക യിൽ ഉള്ള തട്ടിപ്പ് ന് ആശുപത്രിയുടെ ഭൂമി വിട്ടു കൊടുക്കരുത്.

ഹൗസ് ബോട്ട് ഇല്ലാത്ത ഇവിടെ, കോടികൾ മുടക്കി ഹൗസ് ബോട്ട് ടെർമിനൽ പണിതു. ഇത് ഇപ്പോൾ അനാഥമായി കിടക്കുന്നു. ടൂറിസം ഫണ്ട് ആണ്. ടൂറിസം വകുപ്പ് ന് ഇവിടെ സ്ഥലം ഇല്ല. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ആണ് ഹൗസ് ബോട്ട് ടെർമിനലിൽ. തൊട്ടു ചേർന്ന എക്‌സൈസ് വകുപ്പ് സ്ഥലം ലഭിച്ചാലേ ടെർമിനലിലേക്ക് പ്രവേശിക്കാൻ പോലും കഴിയൂ. എക്‌സൈസ് വകുപ്പ് അത് നൽകി ല്ല എന്ന് പറഞ്ഞു കഴിഞ്ഞു. എത്ര രൂപ ചിലവായി എന്ന നിയമപ്രകാരം വേണ്ട ബോർഡോ ശിലാഫലകമോ പോലും ഇവിടെ ഇല്ല. ഇതിൽ അഴിമതി ഉണ്ട് എന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന് സമാനമായ അഴിമതി ക്ക് കളം ഒരുക്കുകയാണ് അരൂക്കുറ്റി ആശുപത്രിയിലെ ഭൂമി.

ഇത് ഒരു കാരണവശാലും അനുവദിക്കരുത്.

ആശുപത്രിയിലെ ഭൂമി ആശുപത്രിയുടെ വികസനത്തിന് മാത്രം.

നിയമപ്രകാരം വേണ്ട എട്ട് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണം എന്ന് കൂടി അപേക്ഷിച്ച് കൊള്ളുന്നു.

എന്ന്

കെ.ബി. കൃഷ്ണകുമാർ

വടുതല ജെട്ടി പിഒ

അരൂക്കുറ്റി

ആലപ്പുഴ