ബഹു. ഗവർണർ പരാതി

To,

ശ്രീ. ആരീഫ് മുഹമ്മദ് ഖാൻ

ബഹു. ഗവർണർ.

കേരളം

എതിർ കക്ഷി കൾ,

1_ചീഫ് സെക്രട്ടറി. കേരളം

2_സെക്രട്ടറി, ആരോഗ്യ വകുപ്പ്. കേരളം.

സർ,

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ നിയമപ്രകാരം വേണ്ട ഡോക്ടർമാർ ഇല്ല.

സാമൂഹ്യ ആരോഗ്യ കേന്ദ്രം ആയ ഇവിടെ, ഗൈനക്കോളജി, ശിശുരോഗം, അത്യാഹിത വിഭാഗം ഉൾപ്പെടെ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരും വിഭാഗങ്ങളും വേണ്ട താണ്.

6_11_2008ൽ GO(MS) No.ഉത്തരവ് ഇത് സംബന്ധിച്ച് നിലവിൽ ഉള്ളത് ആണ്. ഇതിൽ ഗവർണറുടെ ഉത്തരവ് ആണ്.

എന്നാൽ നാളിതുവരെ ഈ ഉത്തരവ് നടപ്പായില്ല.

അരൂക്കുറ്റി ആശുപത്രിയിൽ കിടത്തി ചികിത്സ ഉണ്ട്. പക്ഷേ ഒ.പി.കഴിഞ്ഞു ഡോക്ടർമാർ ഇല്ല. ഓൺകോൾ ഡ്യൂട്ടി പോലും ഇല്ല. രാത്രി യിൽ അടക്കം ചികിത്സ ലഭിക്കാതെ നിരവധി പേർ മരണമടയുന്ന സാഹചര്യമുണ്ട്.

മുഖ്യമന്ത്രി, മന്ത്രി മാർ, എംഎൽഎ മാർ എന്നിവർ ചികിത്സ യ്ക്ക് വിദേശത്തും കേരളത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ ചെയ്തു കോടി കൾ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്ന നാട്ടിൽ ആണ് സാധാരണ ജനങ്ങൾ ക്ക് ഇവിടെ ചികിത്സ നിഷേധിക്കുന്നത്.

ബഹു. ഗവർണർ ഈ വിഷയത്തിൽ ഇടപെടണം. നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ച് കൊള്ളുന്നു.

എന്ന്

കെ.ബി.കൃഷ്ണകുമാർ

ചിലമ്പശ്ശേരിൽ

വടുതല ജെട്ടി പിഒ.

അരൂക്കുറ്റി

ആലപ്പുഴ