On GRID VS OFF GRID
Join AntiCorruption Team to make the world better
Join AntiCorrutption Team
ഒരു C20 lead acid battery 800 പ്രാവശ്യവും C10 (Solar Battery) ആണെങ്കിൽ 1500 പ്രാവശ്യവും ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . 150Ah C10 ബാറ്റെറിയിൽ 1.5 യൂണിറ്റ് വൈദുതി ഉണ്ടെങ്കിലും 1 .2 യൂണിറ്റ് ഡിസ്ചാർജ് ചെയാം . അപ്പോഴേക്കും ഇൻവെർട്ടർ ഓഫ് ആകും . ഇത് ബാറ്ററി deep ഡിസ്ചാർജ് ആകാതിരിക്കാൻ വേണ്ടി ആണ്.1.2 * 1500=1800 യൂണിറ്റ് . അതായത് 1800 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം. വൈദ്യുതിയുടെ വില 1800*5=9000.ബാറ്ററിയുടെ വില 15000 രൂപ (C10 150Ah).9000 രൂപയുടെ വൈദ്യതി ബിൽ ലാഭം കിട്ടിയപ്പോൾ 15000 രൂപയുടെ ബാറ്ററി ചിലവായി . സോളാർ പാനലിനും ,charge controller നും മുടക്കിയ തുക വേറെയും . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ grid ഇൽ വൈദ്യുതി ഇലാത്തപ്പോൾ മാത്രമേ ബാറ്റെറിയിൽ നിന്നും വൈദ്യുതി എടുക്കുന്നുള്ളൂ .രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് . ആ സമയത്ത് പാനെലിൽനിന്നും ഉത്പാദനം ഇല്ല . ഇത് ലാഭകരമാക്കണമെങ്കിൽ സോളാർ പാനെലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാതെ അപ്പോൾത്തന്നെ ഉപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം വീട്ടിൽ ഉണ്ടായിരിക്കണം .
എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ ബാറ്ററി ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളു .
off ഗ്രിഡ് സോളാർ ഇൻവെർട്ടറുകളിൽ ബാറ്ററി ഫുൾ ചാർജ് ആയതിനു ശേഷം ബാക്കി വരുന്നത് വെറുതെ പോകുന്നു . ഒരു കിലോവാട്ടിന് ഏകദേശം 300 യൂണിറ്റെങ്കിലും നഷ്ട്ടമാകുന്നു . ഇതറിയണമെങ്കിൽ ഓൺഗ്രിഡ് സിസ്റ്റം ഉള്ളവരുടെ net balance നോക്കിയാൽ മതി 3 kW ongird പ്ലാന്റിൽ മെയ്മാസം അവസാനം 900 യൂണിറ്റ് ബാക്കി കാണും . ഇത് മഴക്കാലത്തു തിരിച്ചെടുക്കാം . off ഗ്രിഡിൽ ബാറ്ററി 6 വര്ഷം ആകുമ്പോൾ മാറ്റേണ്ടിവരും . രാവിലെയും രാത്രിയിലുമാണ് വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം . ആസമയത്തു സോളാറിൽ നിന്നും ഒന്നും കിട്ടുന്നില്ല . അപ്പോൾ ബാറ്ററി ഡിസ്ചാർജ് ആയികൊണ്ടിരിക്കുന്നു . ഇത് മൂന്നിൽ രണ്ടുഭാഗമായാണ് . കിട്ടുന്ന വെദ്യുതിയുടെ മൂന്നിലൊന്ന് പകൽ ഉപയോഗിക്കുന്നു . മൂന്നിൽ രണ്ടു ഭാഗം രാത്രിയിലും .ഇതറിയണമെങ്കിൽ net മീറ്ററിന്റെ time zone നോക്കിയാൽ മതി . രാവിലെ 6 to 6 . വൈകിട്ട് 6 to 10 . രാത്രി 10 to 6 . ഒരു വീട്ടിലെ reading ആണിത് import ചെയ്തത്.TOD1 1476 , TOD2 1609 , TOD3 2705 .രാവിലെ 6 to 6 1476 Unit വൈകിട്ട് 6 to 10 1609 Unit . രാത്രി 10 to 6 2705 Unit.TOD2+TOD3 = 4314 . 4314 / 1476 =2.92 . മൂന്നിൽ രണ്ടും ഉപയോഗം രാത്രിയിലാണ് . ഈ 4314 യൂണിറ്റും off ഗ്രിഡ് ആണെങ്കിൽ പൂർണമായും ബാറ്ററിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും . 1800 യൂണിറ്റ് ഡിസ്ചാർജ് ചെയുമ്പോൾ ഒരു ബാറ്ററി യുടെ ആയുസ് തീരും (150Ah ) 4314 / 1800 =2 .4 ബാറ്ററി .2.4 * 12500 =30000 രൂപയുടെ ബാറ്ററി . വെദ്യുതിയുടെ വില 4314*5 =21570 . 12 വർഷം രണ്ട് off grid സിസ്റ്റത്തിൽ ബാറ്ററിയിൽ ഞാനാണ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നത് . ഒരു 2.4 kW ഉം ഒരു 3 kW ഉം . 2 .4 ലെ 8 ബാറ്ററി ആറാം വര്ഷം മാറ്റി . 120000 രൂപ .3 kW ലെ 12 ബാറ്ററി 8 ആം വര്ഷം മാറ്റി . 225000 രൂപ . സോളാർ പാനലിന് മുടക്കിയ തുക വേറെ . എല്ലാം കൂടി കണക്കുകൂട്ടിയപ്പോൾ ഒരു യൂണിറ്റിന് 16 രൂപ മുടക്കുവന്നു . പഴയ ബാറ്ററി വിറ്റാൽ 3000 കിട്ടും . അതിൽ കൂടുതൽ തുകയുടെ വെള്ളം ബാറ്ററിയിൽ ഒഴിച്ചു . ബാറ്ററിയിൽ ആദ്യത്തെ വര്ഷം വെള്ളം ഒഴിക്കണ്ട . രണ്ടു വര്ഷം കഴിഞ്ഞാൽ വെള്ളം പെട്ടെന്ന് കുറയും . അനുഭവം പാഠം .
Rejo Chacko 9447144564
പ്രധാന വ്യത്യാസം ബാറ്ററിയാണ്,,
ഓഫ് ഗ്രിഡ് ബാറ്ററിയുമായി നമ്മുടെ സ്വന്തം സിസ്റ്റമായി നിലനിൽക്കുന്നു,, കെഎസ്ഇബി പൂട്ടിപ്പോയാലും നമ്മുടെ സിസ്റ്റം വർക്ക് ചെയ്യുന്നുണ്ടെങ്കിൽ നമ്മുടെ ആവശ്യത്തിനുള്ള പവർ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാം,,
ബാറ്ററിയുടെ വില അടക്കം ഫണ്ട് കൂടുതൽ കാണേണ്ടിവരും,, നിലവിൽ ഇതിന് സബ്സിഡി കൊടുക്കുന്നില്ല എന്ന് തോന്നുന്നു,, അനർട്ടിന്റെ ഒരു പ്രൊപ്പോസൽ ഉണ്ടായിരുന്നു പക്ഷേ അത് ആരും പറഞ്ഞു കേട്ടിട്ടില്ല,, സബ്സിഡി എമൗണ്ടും ബാറ്ററി എമൗണ്ട് മറ്റു വ്യത്യാസങ്ങളും കൂടി വരുമ്പോൾ കോസ്റ്റ് ഓൺഗ്രിഡിനെക്കാളും കൂടുതലാണ്,, ബാറ്ററിയുടെ ആയുസ്സ് കഴിയുന്നതിനനുസരിച്ച് പുതിയ ബാറ്ററി സ്ഥാപിക്കേണ്ടിവരും,, കൂടാതെ ബാറ്ററി വാട്ടർമാറൽ അങ്ങനെയുള്ള മൈന്റനൻസ് ഉണ്ടാകും,,കൂടുതൽ അപ്ഡേഷനുകൾ വന്നാൽ ongrid സബ്സിഡി നിർത്തലാക്കിയാൽ offgrid തന്നെയായിരിക്കും മികച്ചു നിൽക്കുക,, ലിഥിയം പോലെയുള്ള നൂതന ബാറ്ററികൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള പവർ മാനേജ്മെൻറ് സിസ്റ്റം ഇങ്ങനെയുള്ള കാര്യങ്ങളാണ് വരുംകാലത്ത് അപ്ഡേഷൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്,,,
Ongrid നിലവിൽ സബ്സിഡിയും ബാറ്ററിയുടെ ചിലവും ഇല്ലാതെ കുറഞ്ഞ റേറ്റ് ലഭ്യമാണ്,, അത് നമ്മുടെ കെഎസ്ഇബിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിപ്പിക്കുന്നത്,, ഗ്രിഡ്ൽ കരണ്ട് ഇല്ലെങ്കിൽ നമ്മുടെ സിസ്റ്റം പ്രവർത്തിക്കില്ല,, വീട്ടിൽ കറണ്ടും ഉണ്ടാകില്ല,, കൂടുതൽ ഉല്പാദിപ്പിക്കുന്ന കരണ്ടിന് വളരെ കുറഞ്ഞ റേറ്റ് ആണ് തരുന്നത്,, ഭാവിയിൽ അവർ നിശ്ചയിക്കുന്ന രീതിയിൽ റേറ്റ് മാറിയാൽ ongrid ചിലപ്പോൾ നഷ്ട കച്ചവടം ആകും,, നിലവിലുള്ള ബ്യൂറോക്രസിയുടെ മനോഭാവം നിങ്ങൾക്കറിയാമല്ലോ ജനങ്ങൾക്ക് വേണ്ടിയല്ല ഒന്നും ഉണ്ടാക്കുന്നത് ഇതുതന്നെ കേന്ദ്രസർക്കാർ അടക്കമുള്ള നിർദ്ദേശം ഉള്ളതുകൊണ്ടാണ് കെഎസ്ഇബി ഇങ്ങനെ ചെയ്യുന്നത്,, അതായത് കെഎസ്ഇബി തീരുമാനിക്കണം ഇത് ലാഭകരമാണോ നഷ്ടമാണോ എന്നുള്ള കാര്യം ഭാവിയിൽ,,, ഏകദേശം ധാരണ ആയെന്ന് വിചാരിക്കുന്നു,, കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 8891069550
ഓൺ ഗ്രിഡിൽ വോൾട്ടേജ് കുറഞ്ഞാലോ കറണ്ട് ഇല്ലെങ്കിലോ വീട്ടിൽ കറണ്ട് കാണില്ല. എന്നാൽ കറണ്ടുള്ളപ്പോൾ എത്ര Alc വേണമെങ്കിലും പ്രവർത്തിപ്പിക്കാം. പുതിയ TOD മീറ്ററിംഗിൽ പീക്ക് അവറിൽ വളരെ ഉയർന്ന ചാർജ് നൽകേണ്ടിവരും. 6-10 PM ന് സോളാർ ഇല്ല. കപ്പാസിറ്റി പിന്നെ കൂട്ടാൻ പ്രയാസമാണ്. അതാത് കാലത്തെ KSEB നിയമങ്ങൾക്ക് വിധേയമാണ്. കണക്റ്റഡ് ലോഡിന് അനുസരിച്ച് മാത്രമേ ഓൺ ഗ്രിഡിന് അംഗീകാരം ലഭിക്കുകയുള്ളു. പുതിയ Ev യുഗത്തിൽ ഓൺ ഗ്രിഡ് ഉള്ളത് നല്ലതാണ്. പക്ഷേ കറണ്ടില്ലാത്തപ്പോഴുള്ള ആവശ്യങ്ങൾക്ക് ആവശ്യമനുസരിച്ചുള്ള ഒരു ഇൻവെർട്ടറും കരുതണം. അപ്പോൾ അതിന്റെ സ്റ്റോറേജ് ലോസ്സും സഹിക്കണം.
എന്നാൽ ഓഫ് ഗ്രിഡിന് KSEB യുമായിട്ട് ബന്ധമില്ലാത്തതിനാൽ എത്ര കപ്പാസിറ്റിയുള്ള സിസ്റ്റവും സ്ഥാപിക്കാം. കണക്ടഡ് ലോ ഡുമായിട്ട് ബന്ധമില്ല. മഴക്കാലമല്ലെങ്കിൽ എപ്പോഴും വൈദ്യതി ഉണ്ടാകും. പക്ഷേ 5 KVA ഇൻവെർട്ടറിൽ സാധാരണ 150 KVA യുടെ നാല് ബാറ്ററിയും, 2000 W ന്റെ പാനലുകളും കാണ്. എട്ട് ബാറ്ററികളും 4000 W ന്റെ പാനലുകളും ഉള്ള സിസ്റ്റവും ഉണ്ട്. ഇരട്ടി വിലയാകും. അതായത് എട്ട് യൂണിറ്റ്, 16 യൂണിറ്റ് എന്നിങ്ങനെയാണ് ഓഫ് ഗ്രിഡിന്റെ പ്രതിദിന ആവറേജ് ഉൽപ്പാദന ശേഷി. അതേസമയം 5000 വാട്ട് പാനലുള്ള ഓൺ ഗ്രിഡിന്റെ ഉൽപ്പാദന ശേഷി 20 യൂണിറ്റും. ഇതാണ് പ്രധാന വ്യത്യാസം. ഓഫ് ഗ്രി ഡുകളിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള പാനലുകളാണ് നൽകുന്നത്. ഈ കുറവ് പരിഹരിക്കാൻ 5 കി വാട്ടോ അതിന് മുകളിലോ ഉള്ള പാനൽ ഉൾപ്പെടെ റേറ്റ് വാങ്ങണം. എന്നാലേ ഇതുപോലെയുള്ള മഴക്കാലത്തും ബാറ്ററി ചാർജിംഗും, വീട്ടിലെ ഉപയോഗവും നടക്കൂ. 5 KVA എന്നാൽ 4 K W ആണ് .അതായത് പരമാവധി അത്രയും ലോഡേ കൊടുക്കാനാകൂ. അതായത് പരമാവധി ഒരു Ac മാത്രം. അടുത്ത Ac ഓൺ ചെയ്താൽ ട്രിപ്പാകും. അല്ലെങ്കിൽ BLDC Ac കൾ ഉപയോഗിക്കണം. എല്ലാ ഉപകരണങ്ങളും BLDC ആണെങ്കിൽ 5 KVA ഓഫ് ഗ്രിഡിൽ കറണ്ട് പോകാതെ ജീവിക്കാം. ബാറ്ററിയിൽ വെള്ളം കുറയുന്നതനുസരിച്ച് വെള്ളമൊഴിച്ചാൽ മാത്രം മതി. ഒരു KSEB നിയന്ത്രണങ്ങളും ബാധിക്കില്ല. ബാറ്ററികൾക്ക് 10 വർഷം ആയുസ്സ് കിട്ടും. അതിൽ കൂടുതൽ ആയുസ്സ് വേണമെങ്കിൽ ലിഥിയം ബാറ്ററി ഉപയോഗിക്കം. വെള്ളവും ഒഴിക്കണ്ട. വില രണ്ടും ഏകദേശം ഒരുപോലെയാണ് ഒന്നിൽ പാനൽ കൂടുതൽ . KSEB ഫോർമാലിറ്റീസ്. കറണ്ട് പോകും. അടുത്തതിൽ ബാറ്ററിയുണ്ട്. കറണ്ട് പോകില്ല.പാനലുകളും, കപ്പാസിറ്റിയും കുറവ്. തീരുമാനം താങ്കളുടേതാണ്.

വീടുകളിൽ ഓൺ ഗ്രിഡ് സോളാർ നിലയം സ്ഥാപിക്കുന്നത് നഷ്ടമാണോ ?
വീടുകളിൽ രണ്ടു മാസം 1000 രൂപവൈദ്യുതി ബില്ല് വരുന്നവർക്ക് 3 kW ongrid സോളാർ പ്ലാന്റ് സ്ഥാപിക്കാം (രണ്ടുമാസം 1000 രൂപ വച്ചു 6 മാസം 6000 രൂപ) . 160000 രൂപ മുടക്കുവരും . ഇതിൽ നിന്ന് 25000 രൂപയുടെ വൈദ്യുതി ഒരു വർഷം കിട്ടും . gas അടുപ്പിൽ നിന്നും induction കുക്കറിലേക്ക് മാറാം. ഇതിലൂടെ 10000 രൂപ ഒരുവർഷം കുറവുവരും . electric സ്കൂട്ടറോ ബൈക്കോ എടുത്താൽ ബാക്കിവരുന്ന 9000 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് തീർക്കാം( 6000+10000+9000=25000).5.5 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും (compound interest 7.5 %). electric car എടുക്കുന്നുണ്ടെങ്കിൽ 5 kW plant സ്ഥാപിക്കാം (240000 രൂപ). 4 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും . ഒരേപേരിൽ ഒന്നിൽകൂടുതൽ KSEB കണക്ഷൻ ഉണ്ടെങ്കിൽ , 10 kW വരെ സോളാർ plant വരെ സബ്സിഡിയോടുകൂടി വീട്ടിൽ സ്ഥാപിച്ചിട്ട് കേരളത്തിൽ എവിടെയായാലും വീട്ടിൽ ബാക്കിവരുന്ന വൈദ്യുതി തിരിച്ചെടുക്കാം . അത് വ്യാവസായിക സ്ഥാപനമാണെങ്കിൽ 3 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും . solar panel ഇന്റെ ശേഷി ഒരുവർഷത്തിൽ 0.8% ആണ് കുറവുവരുന്നത് 20 വർഷം കഴിയുമ്പോൾ 20 % മാത്രമാണ് കുറയുന്നത് . 35 വർഷമായി പ്രവർത്തിക്കുന്ന പാനലുകൾ ഇപ്പോഴും ഉണ്ട് . ഇൻവെർട്ടർ surge arrester ഉള്ളതുകൊണ്ട് കേടാവാൻ സാധ്യത വളരെ കുറവാണ് .