ED യുടെ അന്വേഷണ രീതികൾ.
ED യുടെ അന്വേഷണ രീതികൾ.
വാർത്തകളിൽ മുഴുവൻ ED യാണ്. ED യുടെ അന്വേഷണ രീതികൾഒന്ന് അറിഞ്ഞിരുന്നാൽ ഈ വാർത്തകൾ കേൾക്കുമ്പോൾ കുറച്ചു കൂടി കാര്യങ്ങൾ എളുപ്പം നമുക്ക് മനസിലാക്കാനാകും.
1 ED കേസുകൾ തുടങ്ങുന്നത്, എൻഫോസ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ ECIR രജിസ്റ്റർ ചെയ്ത് കൊണ്ടാണ്. നമ്മുടെ FIR പോലെ ആണ് ECIR, പക്ഷെ ഒര് വ്യത്യാസം മാത്രം FIR ൽ ആരോപിച്ചിരിക്കുന്ന കുറ്റം എന്താണെന്ന് പ്രതിക്കും വാദിക്കും അറിയാൻ അവകാശമുണ്ട്. പക്ഷെ FIR പോലെ ECIR ആവശ്യപ്പെടാൻ പ്രതിക്കോ വാദിക്കോ കഴിയില്ല.
2 കേസ് രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച Cr. P. C. വകുപ്പ് 154 ലെ നിബന്ധനകളോ, FIR രജിറ്റർ ചെത്യ്താൽ അത് മജിസ്ട്രേറ്റിനു അയച്ചു കൊടുക്കാണെന്ന വകുപ്പ് 157 പ്രാകാരമുള്ള നിബന്ധനകളോ ED ക്ക് ബാധകമല്ല.
3 ഇനി നിങ്ങൾക്കെതിരെ കേസെടുക്കാൻ നിങ്ങൾ എന്തെകിലും കുറ്റം ചെയ്യണമെന്നില്ല. നിങ്ങൾക്ക് കുറ്റകൃത്യത്തിൽ നിന്ന് ഉണ്ടായ പണമായി ഏതെങ്കിലും രൂപത്തിലുള്ള ബന്ധം ഉണ്ടായാലും മതി. ഉദാഹരണത്തിന് ഒരാൾ ഒര് ഗോൾഡ് റിങ് താങ്കൾക്ക് വിൽക്കുന്നു. അത് താങ്കൾക്ക് തന്നയാൾ താങ്കളെ പോലെ അതെവിടെന്ന് വന്നു എന്നറിഞ്ഞിരിക്കണമെന്നില്ല. അങ്ങിനെ ഒര് 10 കൈ മറിഞ്ഞു വരുന്ന ഒര് മോഷണവസ്തു ആണെങ്കിലും പോലും നിങ്ങൾക്ക് മോഷ്ടാവിന്റെ അതേ ശിക്ഷ ലഭിക്കാം.
4 ED ക്ക് ആരെ വേണെങ്കിലും വിളിച്ച് വരുത്താം ഏതു രേഖയും ഹാജരാക്കാൻ ആവശ്യപ്പെടാം. Cr.P.C അനുസരിച്ചു വാദിയെയോ സാക്ഷികളെയോ വിളിച്ചുവരുത്താൻ വകുപ്പ് 160 പ്രകാരം നോട്ടീസ് നൽകണം. പ്രതിയാണെങ്കിൽ വകുപ്പ് 41A പ്രകാരവും നോട്ടീസ് നൽകണം. ഇതൊന്നും ED ക്ക് ബാധകമല്ല.
ED അന്വേഷണത്തിലെ പ്രതിക്ക് തന്റെ പേരിലുള്ള കുറ്റമെന്തെന്ന് അറിയാൻ അവകാശമില്ല. ED എന്തിനാണ് തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെയാണ് ED യുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് എന്ന് ചുരുക്കം
5 ഇനി നാമൊക്കെ ധരിച്ചു വച്ചിരിക്കുന്നത് പോലീസിന് നൽകുന്ന മൊഴി തെളിവ് ആയി പരിഗണിക്കില്ല എന്നാണ്. തെളിവ് നിയമം വകുപ്പ് 25 ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ED യോട് പറയുന്ന കാര്യങ്ങൾ, അവർ രേഖപ്പെടുത്തുന്ന കാര്യങ്ങൾ തെളിവ് ആയി പരിഗണിക്കപ്പെടും.
6 ക്രിമിനൽ നടപടി സംഹിത പ്രകാരം രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകണം. സെർച്ചിന് വാറന്റ് വേണം.
ED അന്വേഷണത്തിൽ, സ്ഥലം പരോശോധിക്കാനൊ ഒരാളുടെ വസ്തു വകകൾ കണ്ട് കെട്ടാനോ കോടതിയുടെ അറിവോ അനുവാദമോ ആവശ്യമില്ല,
ഒര് കാരണം പോലും രേഖപ്പെടുത്താതെ ആരുടെ വീട്ടിലും കേറിച്ചെന്ന് എന്തും പിടിച്ച് കൊണ്ട് പോകാം
7 ഇനി ജാമ്യം കിട്ടാൻ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലന്ന് കോടതിയെ ആരോപണ വിധേയൻ ബോധ്യപ്പെടുത്തണം.
മനിഷ് സിസോഡിയക്കെതിരെ ED അന്വേഷണം എന്ന് പറഞ്ഞ് കൊണ്ട് മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ അനിയന്ത്രിതമായ അധികാരമുള്ള ഒര് ഏജൻസിക്ക് ആരെയും കുറ്റവാളിയാക്കാനുള്ള അവസരം ഉണ്ടെന്ന് കൂടി നാം അറിഞ്ഞിരിക്കണം.
അഡ്വ. ആന്റണി ലോയ്ഡ്
Mob: 7382338712
(11/03/23)