കരിമണൽ കൈക്കൂലി
� പണം നൽകിയ ആൾ താൻ പി. വി. എന്ന ചുരുക്കപ്പേരിൽ കുറിച്ചിട്ടത് പിണറായി വിജയനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞുകഴിഞ്ഞു, പണം വാങ്ങിയവരുടെ കൂട്ടത്തിൽ പേരുള്ള മറ്റ് മഹത് വ്യക്തികൾ (K.K, R.C.) അത് തങ്ങളല്ലെന്ന് പറയുന്നില്ല. പകരം നാട്ടുകാർ തേങ്ങയും മാങ്ങയും കരിമണലും ഒക്കെ വിറ്റ് നൽകുന്ന പണം കൊണ്ടാണ് ഞങ്ങൾ ഈ രാഷ്ട്രീയമൊക്കെ കൊണ്ടുനടക്കുന്നതെന്ന് ഒരുമടിയുമില്ലാതെ തുറന്ന് പറയുന്നു.
� മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പണമോ പാരിതോഷികമോ സ്വീകരിക്കുന്നത് കുറ്റമാണെന്ന് നന്നായി അറിയാവുന്ന കമ്മ്യൂണിസ്റ് മുഖ്യമന്ത്രി കേരള ജനതയുടെ മുഖത്തുനോക്കി കേരളത്തിൽ എത്ര പി. വി. മാരുണ്ട്? എന്ന് ചോദിക്കുന്നു. പണം നൽകിയെന്ന് പറയുന്ന ആളെ അദ്ദേഹം കണ്ടിട്ടേ ഇല്ല...!
ഒര് ഗമക്ക് ഇരിക്കട്ടെ പി. വി. യുടെ പേരും എന്ന് കരുതി ഈ കമ്പനി വെറുതെ എഴുതിയതാകുമോ ? ആരോപണ വിധേയൻ കേളത്തിൻറെ മുഖ്യമന്ത്രിയാണ്, കൂട്ടത്തിൽ അദ്ദേഹത്തിന്റെ മകളുടെ പേരിലുള്ള കമ്പനിക്കും കരിമണൽകാർ മാസംതോറും പണം കൊടുക്കാറുണ്ട് എന്നും വെളിവായിട്ടുണ്ട്. എന്തായാലും ഇടപാടുകൾ കോടികളുടേതാണ്, അതുകൊണ്ട് പണമിടപാട് നടന്ന സാഹചര്യം, അതിന്റെ ഉദ്ദേശം ഇതൊക്കെ അറിയാൻ നാട്ടുകാർക്ക് ആഗ്രഹമുണ്ട് ഒപ്പം അവകാശവും.
അപ്പൊ ഇഷ്യൂസ് ഇവയാണ്
1 ആരോപിക്കപ്പെട്ട കുറ്റങ്ങൾ അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്നതാണോ?
2 അങ്ങിനെയെങ്കിൽ അന്വേഷണത്തിന് തടസ്സമുണ്ടോ ?
3 പി. വി. ക്ക് നിയമത്തിലെ വകുപ്പ് 17-A പ്രകാരമുള്ള പ്രത്യേക പരിരക്ഷക്ക് അർഹതയുണ്ടോ ?
4 അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഒന്നാമത്തെ ഇഷ്യൂ
പണം നല്കിയയാൾ അത് സമ്മതിച്ചു കഴിഞ്ഞു, പണം നൽകിയ സ്ഥാപനം ഈ പി. വി. യുടെ അമ്മാവന്റെതൊന്നും അല്ല, വകയിലെ ബന്ധുവിന്റേതും അല്ല, അവർ കരിമണൽ ബിസിനസ്സ്കാരാണ്. ഈ പണം നൽകി എന്ന സമ്മതം തന്നെ മതി അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 10 പ്രകാരമുള്ള ശിക്ഷക്ക് പണം നൽകിയാൾ അർഹനാകാൻ അങ്ങിനെ Prima facie കേസിന് വകയായി. കൈക്കൂലി വാങ്ങുന്നത് പോലെത്തന്നെ, അത് കൊടുക്കുന്നതും കൊടുക്കാൻ ശ്രമിക്കുന്നതും വാങ്ങാൻ പ്രേരിപ്പിക്കുന്നതും എല്ലാം കുറ്റം തന്നെ.
രണ്ടാമത്തെ ഇഷ്യൂ
1. മന്ത്രിമാർ, നിയമസഭാ സാമാജികർ എന്നിവർക്കെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട് പക്ഷെ ശിക്ഷിക്കാൻ അധികാരം ഇല്ല, ശിക്ഷ ശുപാര്ശചെയ്യാം, ഇതുവരെ ഇങ്ങനെയൊരു സംവിധാനം കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കരുത്?
2. നിയമസഭക്ക് the Commissions of Inquiry Act, 1952 പ്രകാരം അന്വേഷണം നടത്താം
3. ഹൈകോടതികൾക്കോ സുപ്രീംകോടതിക്കോ അന്വേഷണം നടത്താൻ നിർദേശം നൽകാം
4. വിജിലൻസ് അന്വേഷണം: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെട്ട പോലീസ് ആണ് വിജിലൻസ്.
വൃത്തിയായി വെള്ളപേപ്പറിൽ പരാതി എഴുതാൻ അറിയാവുന്ന എല്ലാവര്ക്കും അത് ചെയ്യാം, എന്തിന് നാട്ടിലെ ഒരു അഥിതി തൊഴിലാളിക്ക് പോലും.
മൂന്നാമത്തെ ഇഷ്യൂ
വകുപ്പ് 17-A പ്രകാരം ഒര് പബ്ലിക് സെർവാന്റിനെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണം എന്നാണ് വെപ്പ്.
എന്നാൽ പബ്ലിക് സെർവന്റ് എന്നനിലയിലുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങൾക്കോ, നിർദേശങ്ങളെയോ സംബന്ധിച്ചുള്ള പരാതികൾക്ക് മാത്രമേ ഈ വകുപ്പ് ബാധകമാകൂ, ഈ പരിരക്ഷ ലഭിക്കൂ.
ഈ പി. വി. യുടെ കാര്യത്തിൽ ആരോപണങ്ങളുടെ സ്വഭാവം അങ്ങിനെയല്ല, അതുകൊണ്ട് മുൻകൂർ അനുമതി ആവശ്യമില്ല.
ഇതിന് കൂടുതൽ വിശദീകരണം ആവശ്യമാണ്
(തുടരും...)
അഡ്വ. ആൻ്റണി ലോയ്ഡ്
(24/09/23)