പി.വി മുതൽ ചന്ദ്രബാബു നായിഡു വരെ: അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ
പി.വി മുതൽ ചന്ദ്രബാബു നായിഡു വരെ: അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ
അഴിമതി, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങളുടെ പേരിൽ 14 വർഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ജയിലിൽ ആണ്.
M/s. Design Tech എന്ന കമ്പനി CENVAT credit ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, The DGGI, Pune (Directorate General of Goods and Services Tax Intelligence) നടത്തിയ അന്വേഷണമാണ് എല്ലാത്തിലും തുടക്കം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡവലപ്മെന്റ് കോപ്പറേഷൻ നൽകിയ 371 കോടി വിവിധ ഷെൽ കമ്പനിയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും പിന്നീടത് സ്വകാര്യ വ്യക്തികൾ പണമായി മാറ്റിയെടുക്കുകയും Skill Development പ്രോജെക്ടിനായി സർക്കാർ നൽകിയ 371 കോടി നഷ്ടം വരുത്തി എന്നായിരുന്നു 2018 ആഗസ്റ്റിൽ DGGI രജിസ്റ്റർ ചെയ്ത കേസ്. APSSDC നടത്തിയനിയോഗിച്ച ഫോർസിക് ഓഡിറ്റിലും പിന്നീടിത് ശരിവക്കുകയുണ്ടായി.
� ഈ അഴിമതിക്കാര്യം അന്നത്തെ AP വിജിലൻസിനെ അറിയിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ വന്നപ്പോൾ അന്വേഷണം തകൃതിയായി നടന്നു. 140 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു 4000 രേഖകൾ ശേഖരിച്ചു, ഒടുവിൽ 09/09/23 പുലർച്ചെ ചന്ദബാബു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. റിമാൻഡ് റിക്വസ്റ്റിലെ ആരോപണങ്ങൾ ഇവയെല്ലാമായിരുന്നു.
1 ക്യാബിനറ്റ് അനുമതിയില്ലാതെ APSSDC എന്ന കോര്പറേഷൻ രൂപികരിച്ചു.
2 സീമെൻസ് എന്ന ജർമ്മൻ കമ്പനിയും AP സർക്കാരും സംയുക്തമായി നടത്തുന്ന 3,300 കോടിയുടെ പ്രോജെക്ടിൽ Siemens Germany 90% പണം ഗ്രാൻഡ്-ഇൻ-ഐയ്ഡ് ആയി നൽകുമെന്നും ബാക്കി 10% സർക്കാർ നൽകിയാൽ മതിയെന്നും കാബിനെറ്റിനെ തെറ്റിദ്ധരിപ്പിച്ചു. ഈ ധാരണക്ക് വിരുദ്ധമായി കരാറിൽ ഏർപ്പെട്ടു.
3 Siemens Germany അവരുടെ ഭാഗം പണം നൽകുമെന്ന് ഉറപ്പുവരുത്താതെ സർക്കാർ പണം നൽകരുതെന്ന ഫൈനാൻസ് ഡിപാർട്മെന്റിന്റെ നിർദേശങ്ങൾ അവഗണിച്ചു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് 371 കോടി രൂപ M/s. Design Tech Systems Pvt. Ltd എന്ന സ്വകാര്യ സ്ഥാപനത്തിന് നൽകി.
4 വിവിധ സർക്കാർ വകുപ്പുകളുടെയും അധികാരികളുടെയും മേൽനോട്ടം ഒഴിവാക്കാൻ തൻ്റെ അനുചരനെ പ്രസ്തുത കോർപ്പറേഷന്റെ MD, CEO, Secretary to CM എന്നീ ചുമതലകൾ നൽകി, ഇതുവഴി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന് വഴിയൊരുക്കി.
5 ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടപ്പെടാൻ ഇടയാക്കി.
6 മുഖ്യമന്ത്രി സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കാൻ സഹായിക്കും വിധം അവരുമായി ഗൂഢാലോച നടത്തി
ആരോപണം നിഷേധിക്കാൻ സിദ്ധാർഥ് ലൂതറ ചാർട്ടേഡ് ഫ്ലൈറ്റിൽ എത്തി, ഹരീഷ് സാൽവെ ലണ്ടനിൽ ഇരുന്ന് വാദം പറഞ്ഞു പക്ഷെ നായിഡു അകത്തുതന്നെ.
ഇനി കേരളത്തിലെ പി.വി യും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തിയും
തുടരും...
അഡ്വ. ആൻ്റണി ലോയ്ഡ്
(23/09/23)