പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന്
Join Anti Corruption Team
https://anticorruptionteam.org/hesk/knowledgebase.php?category=573
പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളെ വിളിച്ചാൽ ആ പരാതി എന്താണെന്നും, അതിൻ്റെ പകർപ്പും നിങ്ങൾക്ക് ചോദിക്കാൻ അവകാശമുണ്ട്, കാര്യമറിയാതെ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല, നീയിങ്ങ് വാ.. കാര്യം സ്റ്റേഷനിൽ വന്നിട്ട് പറയാം എന്ന പഴമൊഴി കേട്ട് ഭയക്കേണ്ടാ, Fir ഇട്ടിട്ടുണ്ടെങ്കിൽ 41 (A) പ്രകാരം ഹാജരാകാൻ നോട്ടീസ് തരാൻ പറയാം, ചോദ്യം ചെയ്യാനാണെങ്കിൽ Crpc 160 പ്രകാരം നോട്ടീസ് നൽകാനും ആവശ്യപ്പെടാം, ജാമ്യമുള്ള വകുപ്പിട്ട് Fir രജിസ്ട്ര് ചെയ്ത ശേഷം, സ്റ്റേഷൻ ജാമ്യം തരാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിട്ട് സെക്ഷൻ മാറ്റി അറസ്റ്റ് ചെയ്ത് അകത്തിടുന്ന പതിവും ഇപ്പോഴുണ്ട്, നോട്ടീസ് ആവശ്യപ്പെട്ട് അതുപ്രകാരം ഹാജരാകുന്നതിന് മുമ്പ് കോടതിയെ സമീപിച്ചാൽ കോടതി പോലീസ് റിപ്പോർട്ട് ചോദിക്കും, അതിൽ പറഞ്ഞ സെക്ഷൻ പിന്നെ മാറ്റം വരുത്താൻ കോടതിയുടെ അനുവാദം വേണ്ടിവരും എന്നതിനാൽ വിളിച്ച് വരുത്തി അകത്താക്കുന്ന തന്ത്രം നടക്കില്ല, പോലീസിന് അധികാരം ഉള്ളത് പോലെ പൗരനും അവകാശങ്ങളുണ്ട്, അത് കൃത്യമായി മനസ്സിലാക്കുക, നിങ്ങൾക്ക് നിയമം അറിയാമെന്നറിഞ്ഞാൽ ഒരു പോലീസുകാരനും പത്തി വിടർത്തില്ല, വാലും ചുരുട്ടി ഓടും,
ഇത് കള്ളക്കേസുകളുടെ കാലമാണ്, രാഷ്ട്രിയ സപ്പോർട്ട് കൊണ്ട് ആരെയും കുടുക്കാം,, തിരിച്ച് പോലീസിനെ കുടുക്കാൻ പറ്റുമെന്ന് കാട്ടികൊടുത്താൽ പോലീസ് ന്യായമായി പ്രവർത്തിക്കും, കാരണം പോലീസിന് ഒരു പ്രശ്നം വന്നാൽ അവരെ സഹായിക്കാൻ ഒരു നേതാവും ഉണ്ടാകില്ലാന്ന് അവർക്ക് അനുഭവസമ്പത്ത് കൊണ്ടറിയാം....
സൂക്ഷിക്കുക .... നിയമ അവബോധം നേടുക...
കണ്ടറിഞ്ഞ് പ്രവർത്തിക്കുക....
കലികാലമാണ്....
പ്രേക്ഷിതൻ
xxxxxxxx
സ്വീകർത്താവ്.
ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ,
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ പോലീസ് സ്റ്റേഷൻ.
വിഷയം. Cr PC വകുപ്പ് 160 പ്രകാരം നോട്ടീസും, എനിക്കെതിരെ ലഭിച്ച പരാതിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇ.മെയിലിലൂടെ നൽകണമെന്ന അപേക്ഷ .
എന്റെ പേരിൽ ഇന്ന് (28/06/2020) ഞായറാഴ്ച ആരോ പരാതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ് _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി xxxxxxxxxx ഈ മൊബൈൽ നമ്പറിൽ നിന്നും വിളിച്ചിരുന്നു. നാളെ (29-6-2020) തീയതി രാവിലെ 9 മണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആരാണ് പരാതിനല്കിയതെന്നോ എന്താണ് പരാതിയെന്നോ എന്നെ അറിയിച്ചിട്ടില്ല. പരാതി പ്രകാരം ആളുകളെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കേണ്ടത് #CrPC160 പ്രകാരം നോട്ടീസ് നൽകിയായിരിക്കേണ്ടതാണെന്ന് ഞാൻ മനസിലാക്കുന്നു. കൂടാതെ #HRMP NO:5999/2014 (ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു) പ്രകാരം പരാതിയുടെ പകർപ്പും നൽകേണ്ടതാണ്. ആയതിനാൽ മുകളിൽ ചേർത്തിരിക്കുന്ന എൻ്റെ ഇ മെയിൽ വിലാസത്തിൽ എന്നെ എതിർകക്ഷിയായി ചേർത്ത് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, സ്റ്റേഷനിൽ ഹാജരാകുന്നതിനുള്ള നോട്ടീസും ഉടനെ അയച്ചു തരണമെന്നപേക്ഷിക്കുന്നു.
വിശ്വാസപൂർവ്വം,
ചേർത്തല,
28-6-2020.