പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുന്നതിന്

കുറച്ചു വര്‍ഷങ്ങളായി പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ച് നല്‍കുന്നതിന് കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം ഒരുങ്ങിയട്ട്. ഇത് പ്രയോഗത്തിലും വന്നു. ഇത് പ്രകാരം പരാതി സ്വീകരിച്ച് അത് സ്കാന്‍ ചെയ്ത് കേരള പോലീസിന്റെ കേന്ദ്രീകൃത ഡാറ്റാ ബേസില്‍ പരാതിയുടെ പകര്‍പ്പ് രേഖപ്പെടുത്തുകയും അപ്‌ലോഡ് ചെയ്യുന്ന സ്റ്റേഷൻ അടിസ്ഥാനത്തില്‍ പെറ്റീഷൻ നബർ ജനറേറ്റ് ആവുകയും ചെയ്യും. ഇത് പ്രിന്റ് എടുത്തതാണ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥന്‍ പരാതിയുടെ രസീത് നല്‍കുന്നത്. 

ഇത്തരത്തില്‍ വസ്തുതകളും തെളിവുകളും കൃത്യമായി പറഞ്ഞുള്ള പരാതി കേന്ദ്രീകൃതമായ ഡാറ്റാ ബേസില്‍ വരുന്നതോടെ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ക്ക്, ബാധകമാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയത് കേസ് എടുക്കുക എന്നതല്ലാതെ മറ്റൊരു നിവൃത്തിയില്ല. എന്നാൽ കുറ്റവാളികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടപ്പെട്ടവരോ, കുറ്റവാളികള്‍ പോലീസ് ഒത്താശയോടെ പ്രവർത്തിക്കുന്നവരോ, കുറ്റവാളികള്‍ക്ക് വേണ്ടി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ എല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ പരാതി ഈ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്താതെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആർ. ഇട്ട് മൊഴി രേഖപ്പെടുത്തുന്ന നടപടിയിലേക്ക് കടക്കും. പരാതിക്കാരോട് പറയും എഫ്.ഐ.ആർ. ഇടുന്നുണ്ട് അപ്പോൾ പിന്നെ പരാതിയുടെ രസീത് വേണ്ട എന്നും എഫ്.ഐ.ആർ. പകര്‍പ്പ് താരാം എന്നും. ഇനി, എഫ്.ഐ.ആർ.- ഇൽ വകുപ്പുകള്‍ ചേര്‍ക്കുന്നത് പോലീസ് രേഖപ്പെടുത്തുന്ന മൊഴി അനുസരിച്ചാണ്. ഒരു സാധാരണകാരനായ പരാതിക്കാരനെ പലതും പറഞ്ഞ് പറ്റിച്ചും, കബളിപ്പിച്ചും, വിരട്ടിയും ഒക്കെ പോലീസ് അവരുടെ താല്പര്യത്തിന് മൊഴി രേഖപ്പെടുത്തും. ഇതിൽ അവർ തീവ്രത ഉള്ള വകുപ്പുകൾ ചേര്‍ക്കുന്നതിന് ഉള്ള വസ്തുതകള്‍ ഒഴിവാക്കും. നിയമത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കുറ്റകൃത്യം സംബന്ധിച്ച വകുപ്പുകള്‍ ബാധകമാവണം എന്നുണ്ടെങ്കില്‍ വേണ്ട "ഇൻഗ്രീഡിയന്സ്" ഒഴിവാക്കും. അങ്ങനെ ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആർ. ഉണ്ടാവുകയൊ, കുറ്റകൃത്യംത്തിലെ കൂട്ടുപ്രതികളായവരെ ഒഴിവാക്കുകയൊ, കേസ് കോടതിയില്‍ ദുര്‍ബലമാകുന്ന തരത്തിലേക്ക് എത്തിക്കുകയും ചെയ്യും. പരാതിക്കാർ എഴുതി കൊടുത്ത പരാതി എവിടെയും രേഖപ്പെടുത്താതെ എടുത്ത് കളയുകയും ചെയ്യും. ഇതിലൂടെ എഴുതി കൊടുത്ത പരാതിയും പോലീസ് എഴുതിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകുന്ന പ്രശ്നം പോലീസിന് ഇല്ല. ഈ രീതിയില്‍ കുറ്റവാളിയെ സംരക്ഷിക്കാന്‍ പോലീസിന് സാധിക്കും.

പരാതി കൊടുത്ത് Petition Number രേഖപ്പെടുത്തിയ പ്രിന്റ് ചെയ്ത രസീത് നിര്‍ബന്ധമായും വാങ്ങിക്കണം. അതിന് ശേഷം മാത്രം മൊഴി രേഖപ്പെടുത്തുന്ന നടപടിയിലേക്ക് കടക്കുക. മൊഴി രേഖപ്പെടുത്തുബോൾ എഴുതി കിട്ടിയ പരാതിയുടെ Petition Number രേഖപ്പെടുത്തുകയോ, അല്ലെങ്കിൽ പരാതി എഴുതി സമർപ്പിച്ചിട്ടില്ല എന്ന് തുടക്കത്തില്‍ തന്നെ എഴുതുന്ന നിര്‍ബന്ധം ആക്കുക. 

പോലീസ് വ്യാജ FIR ആണ് രജിസ്റ്റർ ചെയ്തതെങ്കിൽ, FIR രജിസ്റ്റർ ചെയ്തു കോടതിയിൽ നൽകിയ SHO ,IPC 192 പ്രകാരം കുറ്റകൃത്യം ചെയ്തതായും ഇതിനു എതിരെ Cr. P C 340 അനുസരിച്ചു നടപടി സ്വീകരിക്കാൻ കോടതിയോട് ആവശ്യപ്പെടാവുന്നതാണ്.