പോലീസ് FIR രജിസ്റ്റർ ചെയ്യുന്നത് ഏതൊക്കെ സാഹചര്യങ്ങളിൽ ആണ് എന്ന് അറിയാമോ ?

പോലീസ്  FIR രജിസ്റ്റർ ചെയ്യുന്നത് ഏതൊക്കെ സാഹചര്യങ്ങളിൽ ആണ് എന്ന് അറിയാമോ ?

1. സിആർപിസി 154 (1) പ്രകാരം ഒരു വ്യക്തി നേരിട്ട് സ്റ്റേഷനിൽ വന്ന് നൽകുന്ന മൊഴി അടിസ്ഥാനപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

2. സി ആർ പി സി 154 (3) വകുപ്പ് പ്രകാരം ജില്ലാ പോലീസ് മേധാവി കേസ് രജിസ്റ്റർ ചെയ്യുവാനും അന്വേഷിക്കുവാനും നിർദ്ദേശം നൽകുന്നു എങ്കിൽ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതാണ്.

3. സി ആർ പി സി 155 (2) പ്രകാരം നോൺ കോഗ്നൈസബിൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുവാൻ മജിസ്ട്രേറ്റ് ഉത്തരവിടുന്നു ഉണ്ടെങ്കിൽ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

4. സി.ആർപിസി 156 (3) വകുപ്പുപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ കോടതി നിർദ്ദേശിക്കുകയാണെങ്കിൽ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

5. ഏതെങ്കിലും എൻക്വയറി കമ്മീഷനോ മറ്റേതെങ്കിലും അധികാരപ്പെട്ട കമ്മീഷനുകളോ നിർദ്ദേശിച്ചാൽ അത് പ്രകാരം പോലീസിനെ എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ് .

ഉദാഹരണം വനിത കമ്മീഷൻ , ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, ചൈൽഡ് ലൈൻ ഡിപ്പാർട്ട്മെൻറ്.

6. പോലീസിന് സ്വമേധയാ ( Suo Motu) കേസെടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ.

Suo Motu അത് ഒരു ലാറ്റിൻ വാക്കാണ്. ( Suo Moto അല്ല) . ഇപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് സാധാരണ രണ്ട് സാഹചര്യത്തിലാണ്.

i) ഒരു കോഗ്നൈസബിൾ ആയ കുറ്റകൃത്യം പോലീസ് ഉദ്യോഗസ്ഥന്റെ കൺമുന്നിൽ നടക്കുമ്പോൾ.

ii) ഒരു കോഗ്നൈസബിൾ ആയ കുറ്റകൃത്യത്തിന്റെ ഭാഗമായി സീസർ മഹസർ , സെർച്ച് ലിസ്റ്റ് , ഇവ തയ്യാറാക്കിയ ശേഷം സ്റ്റേഷനിൽ വരുമ്പോൾ.

വിചാരണയിലൂടെ തീർപ്പ് കല്പിക്കപ്പെട്ട കേസ് ആണെങ്കിൽ കൂടി, ആ കേസിൽ ഇല്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന പക്ഷം, അതേ സംഭവത്തിന് രണ്ടാമത് എഫ്ഐആറും അന്വേഷണവും പോലീസിന് ചെയ്യാവുന്നതാണ്. 

(Based on  Surendar Kaushik VS state of UP - 2013 Judgement, 

MM Mony VS State of Kerala 2012(3) KLT 118 - Judgement )

Zain Shabeer