FIR രജിസ്റ്റർ ചെയ്യണോ

ഒരു cognizable കുറ്റകൃത്യത്തെ  സംബന്ധിച്ച് ഒരു പരാതി പോലീസിന് ലഭിച്ചാൽ പോലീസ് നിർബന്ധമായും FIR രജിസ്റ്റർ ചെയ്യണോ അതോ SHO "ന്യായം "പരിശോധിച്ചു നടപടി എടുക്കണോ എന്ന സംശയം പൊതുജനത്തിനും  ചില പോലീസ് ഓഫീസർമാർക്കും ഉണ്ടെന്നു ബോധ്യപ്പെട്ടത്  കൊണ്ടാണ് ഈ പോസ്റ്റ് .

സത്യത്തിൽ ഒരു cognizable കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാൽ SHO യ്ക്കു ന്യായം നോക്കി നടപടി എടുക്കാനുള്ള അധികാരം ക്രിമിനൽ നടപടി നിയമത്തിലോ മറ്റു നിയമങ്ങളിലോ ഇല്ലെന്നുള്ളതാണ് സത്യം ,പക്ഷെ ആക്ഷൻ ഹീറോ ബിജു പോലുള്ള സിനിമകളിൽ പഞ്ചിനു വേണ്ടി ആകാശത്തിനു കീഴിലുള്ള ഏതു കേസും പോലീസിന് എടുക്കാമെന്നും പാവങ്ങളുടെ സുപ്രീ കോടതി പോലീസ് ആണെന്നുമൊക്കെ പറയുന്ന ഡയലോഗുകൾ കേട്ടു വശം വദരരായി ഏതു കേസിലും  "ന്യായം "നോക്കി നടപടി സ്വീകരിക്കാനുള്ള പരമാധികാരം പോലീസിനുണ്ടെന്ന അബദ്ധധാരണ പലരും വച്ച് പുലർത്തുന്നുണ്ട് . Lalita Kumari vs Govt.Of U.P.&Ors എന്ന കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട് ഒരു cognizable  കുറ്റത്തെ  സംബന്ധിച്ച് ഒരു പരാതി പോലീസിന് ലഭിച്ചാൽ FIR ഇടുന്നതു നിർബന്ധമാണെന്നും അതിൽ പോലീസിന് "ന്യായം "നോക്കി തോന്നും പോലെ നടപടി എടുക്കാനുള്ള അധികാരം ഇല്ലെന്നും അതിനു exception ആയിട്ടു ഒരു പ്രാഥമിക അന്വേഷണം ആവശ്യമെങ്കിൽ നടത്തിയ ശേഷം നടപടി എടുക്കാൻ കഴിയുന്നത് ഈ നാലു സാഹചര്യങ്ങളിൽ മാത്രമാണ് 

a) Matrimonial disputes/ family disputes

b) Commercial offences

c) Medical negligence cases

d) Corruption cases

അതിനാൽ സംഭവം ഇത്രയെ ഉള്ളു ഒരു പരാതി കിട്ടിയാൽ FIR നിർബന്ധമായും രജിസ്റ്റർ ചെയ്യുക അതാണ് പോലീസിന്റെ പണി ഇവിടെ ന്യായവും അന്യായവും ഒക്കെ നോക്കാൻ അതിനു അർഹതപ്പെട്ട ജുഡീഷ്യറി ഉണ്ട് ,ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന ധാരണ ഒഴിവാക്കുകയാണ് അഭികാമ്യം .പിന്നെ മറ്റൊരു കാര്യം ഇത്തരത്തിൽ ഒരു പരാതി കിട്ടിയിട്ട് ന്യായം നോക്കി FIR ഇടാതിരുന്നാൽ SHO യ്ക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 166,166 A പ്രകാരം ഒന്നര വര്ഷം തടവ് ശിക്ഷ കിട്ടുന്ന വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട് ...

SYAMKRISHNA KR

ASSISTANT PUBLIC PROSECUTOR