കുളങ്ങളിലേക്കും, നദികളിലേക്കും, തൊടുകളിലേക്കും ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുകയും പൊതു ജലാശയങ്ങൾ മറ്റു രീതിയിൽ മലിനപ്പെടുത്തുകയും കാണുമ്പോൾ
നാട്ടിലെ കുളങ്ങളിലേക്കും, നദികളിലേക്കും, തൊടുകളിലേക്കും ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുകയും പൊതു ജലാശയങ്ങൾ മറ്റു രീതിയിൽ മലിനപ്പെടുത്തുകയും കാണുമ്പോൾ പൗരബോധമുള്ള ആളുകൾ പ്രതികരിച്ചുപോകും.
പക്ഷെ എവിടെ പരാതി കൊടുക്കണം എന്നറിയാതെ ആത്മരോഷം അടക്കികൊണ്ട് നിശബ്ദരായി ഇരിക്കുന്നു... എഴുതി തയ്യാറാക്കിയ പരാതി ലഭിക്കാതെ പോലീസ് എങ്ങനെ നടപടി എടുക്കും ?
ജലാശയങ്ങളെ സംരക്ഷിക്കുവാൻ പോലീസിന് ഏതൊക്കെ നിയമങ്ങൾ പ്രകാരം കേസ് എടുക്കാം ?
__________
1. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 269, 277, 290 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് ഓഫീസർക്ക് ഈ നിയമ ലംഘനത്തിനെതിരെ കേസ് എടുക്കാവുന്നതാണ്.
2. കേരള പോലീസ് ആക്ട് 2011 വകുപ്പുകൾ 120,120 (e) പ്രകാരവും പോലീസിന് നടപടി എടുക്കാം.
3. കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ 420, 422 എന്ന വകുപ്പുകൾ പ്രകാരവും, സ്ഥലം പഞ്ചായത്തിൽ
ആണെങ്കിൽ കേരള പഞ്ചായത്ത് ആക്ട് 1994 ലെ സെക്ഷൻ 252, പ്രകാരവും, കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് 2003 സെക്ഷൻ 36(4) പ്രകാരവും ഒരു പോലീസ് ഓഫീസർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാവുന്നതാണ്.
..........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)