വിദേശത്ത് വസിക്കുന്ന വ്യക്തി നാട്ടിലെ വസ്തു വിൽക്കുവാൻ ഉദ്ദേശിക്കുമ്പോൾ ചമയ്ക്കുന്ന POWER OF ATTORNEY നാട്ടിൽ രജിസ്റ്റർ ചെയ്യണമോ ?
വിദേശത്ത് വസിക്കുന്ന വ്യക്തി നാട്ടിലെ വസ്തു വിൽക്കുവാൻ ഉദ്ദേശിക്കുമ്പോൾ ചമയ്ക്കുന്ന POWER OF ATTORNEY നാട്ടിൽ രജിസ്റ്റർ ചെയ്യണമോ ?
________
രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 33 (c) പ്രകാരം വസ്തു ഉടമ ഇന്ത്യയിൽ അധിവസിക്കുന്നില്ലെങ്കിൽ, വിദേശത്തുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെയോ, കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധിയുടെയോ, മുൻപിൽ വച്ച് ഒപ്പിട്ടു കൊടുക്കപ്പെട്ടതും, ആരെങ്കിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ Power of Attorney മതിയാവുന്നതാണ്.
എന്നാൽ സെക്ഷൻ 17(g) പ്രകാരം മുക്ത്യാർ ഒപ്പിട്ട് പൂർത്തീകരിക്കുന്ന ആളുടെ പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, മകൻ, മകൾ, സഹോദരൻ,സഹോദരി,മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, ദത്തെടുക്കപ്പെട്ട മകൻ, മകൾ എന്നിവർ അല്ലാതെ മറ്റു വ്യക്തികളുടെ നാമത്തിൽ രൂപീകരിക്കപ്പെടുന്ന പവർ ഓഫ് അറ്റോർണി കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്റ്റാമ്പ് ആക്ട്, ആർട്ടിക്കിൾ 5(c) പ്രകാരമുള്ള സ്റ്റാമ്പ് ഡ്യൂട്ടി വസൂൽ ചെയ്യപ്പെടും.
പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തതിനുശേഷം, ഉടമയ്ക്ക് ഏജന്റിന്റെ അനുമതിയില്ലാതെതന്നെ സ്വന്തം നിലയിൽ ഏജന്റിനെ അധികാരപ്പെടുത്തിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)