വാറന്റില്ലാതെ പോലീസിനു നിങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയും

മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ തന്നെ പോലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയും എന്ന് നിങ്ങൾക്കറിയാമോ ?

പോലീസ് അറസ്റ്റ് ചെയ്യുവാൻ വരുമ്പോൾ വാറണ്ട് ഉണ്ടോ എന്ന് ചോദിക്കുന്നത് നിങ്ങൾ സിനിമയിലും മറ്റും കണ്ടു കാണും. എന്നാൽ വാറന്റില്ലാതെ പോലീസിനു നിങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയും എന്ന് നിങ്ങൾക്കറിയാമോ?

എന്താണ് Cognizable ( കോഗ്നൈസബിൾ ) ഒഫൻസ് ?

ഒറ്റവാക്കിൽ പറഞ്ഞാൽ പോലീസിന് വാറണ്ടില്ലാതെ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങളെയാണ് കോഗ്നൈസബിൾ ഒഫൻസ് എന്നു പറയുന്നത്.

സാധാരണയായി മൂന്നുവർഷമോ അതിൽ കൂടുതലോ ശിക്ഷാ കാലാവധിയുള്ള എല്ലാ കുറ്റകൃത്യങ്ങളും കോഗ്നൈസബിൾ ഒഫൻസ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ഉള്ള ഒരു ഒഫെൻസിൽ ഏർപ്പെട്ട ആളെ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ തന്നെയും വാറണ്ട് ഇല്ലാതെതന്നെയും പോലീസിന് അറസ്റ്റ് ചെയ്യാവുന്നതാണ്. എല്ലാ കോർണൈസബിൾ ഓഫൻസും നോൺ ബൈലേബിൾ ആണ്.

എന്താണ്  Non-Cognizable ( നോൺ കോഗ്നൈസബിൾ ) ഒഫൻസ് ?

സാധാരണയായി മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് നോൺ കോഗ്നൈസബിൾ ഒഫൻസ് എന്ന് പറയുന്നത്. ഈ കുറ്റകൃത്യങ്ങൾക്കെല്ലാം തന്നെ ജാമ്യം ലഭിക്കുന്നതാണ്. ഈ ജാമ്യം നിങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്.

സി ആർ പി സി യുടെ അവസാനഭാഗത്ത് കൊടുത്തിരിക്കുന്ന ഒന്നാം ഷെഡ്യൂളിൽ ഐപിസി കുറ്റകൃത്യങ്ങൾ കോഗ്നൈസബിൾ ആണോ അല്ലയോ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾക്കറിയാമോ , പോലീസിന് കോഗ്നൈസബിൾ ഓഫൻസുകളിൽ മാത്രമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുവാൻ കഴിയൂ.

നോൺ കോഗ്നൈസബിൾ ഒഫെൻസിൽ എഫ്ഐആർ ഇടണം എങ്കിലോ, പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കിലോ മജിസ്ട്രേറ്റിൽ നിന്നും മുൻകൂട്ടി വാറണ്ടും അനുവാദവും വാങ്ങേണ്ടതാണ് ( crpc 155(2) ) .

എന്നാൽ ഒരു വ്യക്തി ഒരുപാട് ഒഫെൻസുകൾ ഒന്നിച്ച് ചെയ്യുമ്പോൾ , അതിൽ ഏതെങ്കിലും ഒരു ഒഫൻസ് കോഗ്നൈസബിൾ ഒഫൻസ് ആയി ഉൾപ്പെടുകയും ചെയ്താൽ ആ എഫ്ഐആറിൽ  പോലീസിന് നോൺ കൊഗ്നൈസുകൾ ഓഫൻസിന്റെ വകുപ്പുകൾ ചേർക്കാവുന്നതാണ് . മാത്രമല്ല എല്ലാ ഒഫൻസ് വകുപ്പുകളും അപ്പോൾ കൊഗ്നൈസബിൾ ആയി മാറുകയും ചെയ്യും.

Zain Shabeer