(സുപ്രീം കോടതി )അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ
(സുപ്രീം കോടതി )അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ
...........................................
1 . പോലീസ് കസ്റ്റഡിയിൽ വെച്ചുള്ള പീഡനം തടയുന്നതിനായി അനുവർത്തിക്കേണ്ടതായ ചില നിർദേശങ്ങൾ ഡി.കെ.ബാസു എന്ന ആൾ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ കൊടുത്ത കേസിൽ സുപ്രീംകോടതി നൽകുകയുണ്ടായി . അവ താഴെപ്പറയും പ്രകാരമാണ് അറസ്റ്റോ ചോദ്യംചെയ്യലോ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥ ന്മാർ അവരെ തിരിച്ചറിയത്തക്കവിധത്തിലുള്ള തിരിച്ചറിയൽ ചിഹ്ന ങ്ങളും പേരും ഉദ്യോഗപ്പേരുമുള്ള ടാഗും ധരിച്ചിരിക്കണം . അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ആളിനെ ചോദ്യം ചെയ്യുന്നതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥൻമാരുടേയും വിവരങ്ങൾ ഒരു രജിസ്റ്റ റിൽ രേഖപ്പെടുത്തിയിരിക്കണം
. 2. അറസ്റ്റു നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റു നടത്തുന്ന സമയത്ത് ഒരു മെമ്മോ തയ്യാറാക്കേണ്ടതും ആ മെമ്മോ അറസ്റ്റു ചെയ്യപ്പെട്ട ആളിന്റെ കുടുംബത്തിലെ ഒരു അംഗമോ അറസ്റ്റു നടന്ന സ്ഥലത്തെ ബഹുമാന്യനായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തി യിരിക്കേണ്ടതുമാണ് .
3. അറസ്റ്റുചെയ്യപ്പെടുകയോ തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്യു കയും പോലീസ് സ്റ്റേഷനിലോ ചോദ്യം ചെയ്യൽ കേന്ദ്രത്തിലോ ലോക്കപ്പിലോ കസ്റ്റഡിയിലായിരിക്കുകയും ചെയ്യുന്ന ആളിന് താൻ അപ്രകാരം അറസ്റ്റു ചെയ്യപ്പെടുകയും തടഞ്ഞുവയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നതായി തന്റെ ഒരു സുഹൃത്തിനേയോ ബന്ധുവി നെയോ താൻ അറിയുന്നതോ തന്നിൽ താൽപ്പര്യമുള്ളതോ ആയ മറ്റൊരാളിനെയോ അറിയിക്കുവാൻ അവകാശമുണ്ട് . ( എന്നാൽ മേൽ പറഞ്ഞ മെമ്മോ സാക്ഷ്യപ്പെടുത്തിയത് . അത്തരം ഒരു സുഹൃത്താ ബന്ധുവോ ആണെങ്കിൽ ഈ വ്യവസ്ഥ ബാധകമല്ല . അറസ്റ്റുചെയ്യപ്പെട്ട ആളിന്റെ സുഹൃത്തോ അടുത്തബന്ധുവോ
4 . ആ ജില്ലാ പട്ടണത്തിനോ വെളിയിലാണെങ്കിൽ അറസ്റ്റു ചെയ്ത സമയം , തീയതി , കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇടം എന്നിവഅറസ്റ്റ് നടന്ന് 8 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ ജില്ല യിലെ നിയമസഹായ സംഘടനയിലൂടെയും ബന്ധപ്പെട്ട പ്രദേ ശത്തെ പോലീസ് സ്റ്റേഷൻ മുഖേനയും വിജാപനം ചെയ്യിക്കേണ്ട താണ്
5. അറസ്റ്റുചെയ്യപ്പെട്ട ആളെ തന്റെ അറസ്റ്റിനെയോ തടഞ്ഞുവ കാശത്തെപ്പറ്റി ബോധവാനാക്കേണ്ടതാണ് . ലിനേയോ പറ്റി മേൽപറഞ്ഞ പ്രകാരം അറിയിക്കുവാനുള്ള അവ
6. തടങ്കലിൽ വച്ചിട്ടുള്ള സ്ഥലത്ത് ഒരു ഡയറിയിൽ അറസ്റ്റിനെപ്പറ്റി യുള്ള ഒരു കുറിപ്പ് രേഖപ്പെടുത്തേണ്ടതും അതിൽ മേൽപ്പറഞ്ഞ പ്രകാരം വിവരം അറിയിക്കപ്പെട്ട് അടുത്ത സുഹൃത്തിന്റെയോ ബന്ധു വിന്റെയോ പേരും അറസ്റ്റ് ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിൽ വച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാരുടെ പേരും മറ്റുവിവരങ്ങളും രേഖപ്പെ ടുത്തേണ്ടതുമാണ് .
7. അറസ്റ്റ് ചെയ്യപ്പെടുന്ന ആൾ ആവശ്യപ്പെടുന്ന പക്ഷം ആ സമ യത്ത് അയാളുടെയോ അവളുടെയോ ശരീരത്തിലുള്ള ചെറുതും വലുതുമായ ക്ഷതങ്ങളും മുറിവുകളും മറ്റും പരിശോധിച്ച് രേഖപ്പ ടുത്തേണ്ടതാണ് . ഈ പരിശോധനാമെമ്മോയിൽ അറസ്റ്റുചെയ്യപ്പെട്ട ആളും പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥനും ഒപ്പുവെ ക്കേണ്ടതാണ് . ഇതിന്റെ പകർപ്പ് അറസ്റ്റ് ചെയ്യപ്പെട്ട ആൾക്കും അറസ്റ്റു നടത്തിയ പോലീസ് ഉദ്യോഗസ്ഥനും നൽകേണ്ടതാണ് .
8. അറസ്റ്റുചെയ്യപ്പെട്ട ആളെ , അയാളെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന കാലയളവിൽ ഓരോ 48 മണിക്കൂറിലും സംസ്ഥാനസർക്കാരിന്റെ ആരോഗ്യവകുപ്പ് ഡയറക്ടർ അംഗീകരിച്ച ഡോക്ടർമാരുടെ പാന ലിൽപ്പെട്ട ഒരു ഡോക്ടർ പരിശോധിക്കേണ്ടതാണ് .
9. മേൽപ്പറഞ്ഞ അറസ്റ്റു സംബന്ധിച്ച് മെമ്മോ ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പകർപ്പ് തൽപ്രദേശത്ത് യുള്ള മജിസ്ട്രേറ്റിന് അദ്ദേഹത്തിന്റെ ന്നതിനായി അയച്ചുകൊടുക്കേണ്ടതാണ് .
10. ചോദ്യം ചെയ്യൽസമയത്ത് തന്റെ അഭിഭാഷകനെ കാണുവാൻ അറസ്റ്റുചെയ്യപ്പെട്ട ആളെ അനുവദിക്കേണ്ടതാണ് . എന്നാൽ ചോദ്യം ചെയ്യുന്ന സമയം മുഴുവൻ ഇപ്രകാരം അനുവദിക്കണമെന്നില്ല .
11 . എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓരോ പോലീസ് കൺട്രോൾ റൂമുകൾ ഏർപ്പെടുത്തേണ്ടതും ഒരു അറസ്റ്റു നടന്നു 12 മണിക്കൂറിനുള്ളിൽ അതിനെ സംബന്ധിച്ച വിവരം അറസ്റ്റു നടത്തുന്ന ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിൽ അറിയിക്കേ ണ്ടതും അവിടെ അത് പ്രത്യക്ഷമായി കാണത്തക്ക വിധം ഒരു നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ് . സ്ത്രീകളെ അറസ് റ്റുചെയ്യുമ്പോൾ സാധാരണഗതിയിൽ വനിതാ പോലീസ് ഉണ്ടായി രിക്കണമെന്ന് പോലീസിന് നിർദ്ദേശമുണ്ടെങ്കിലും കുറ്റവാളി രക്ഷ പ്പെടാനുള്ള സാധ്യത തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ പുരു ഷനായ പോലീസുദ്യോഗസ്ഥനും സ്ത്രീയെ അറസ്റ്റു ചെയ്യാം . അത്തരം സന്ദർഭങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ എന്തായിരുന്നുവെന്ന് ആ പോലീസുദ്യോഗസ്ഥൻ രേഖപ്പെടുത്തണം . സ്ത്രീ യുടെ മാന്യത പാലിച്ചുകൊണ്ടുവേണം ആ സന്ദർഭങ്ങളിൽപ്പോലും പോലീസ് അറസ്റ്റുചെയ്യേണ്ടത്