DK Basu Guidelines- വ്യക്തികളെ അറസ്റ്റു ചെയ്യുമ്പോൾ പോലീസ് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുടെ മാർഗ്ഗരേഖ.

DK Basu Guidelines

 ഡി.കെ ബാസു കേസിലെ സുപ്രീംകോടതിയുടെ  നിർദ്ദേശങ്ങൾ .


വ്യക്തികളെ അറസ്റ്റു ചെയ്യുമ്പോൾ പോലീസ് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുടെ മാർഗ്ഗരേഖ.

 The Apex Court laid down the following guidelines for the arrest and detention of individuals:
അറസ്റ്റുo ചോദ്യം ചെയ്യലും നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ അവരുടെ സ്ഥാനമാനങ്ങൾ വെളിവാക്കുന്ന ചിഹ്നങ്ങളോ, ബാഡ്ജോ , ധരിച്ചിരിക്കണം. അതുപോലെ തന്നെ ഈ പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം.

1.        Police officers involved in the arrest and interrogation of an arrestee must wear clear, visible identification and name tags with their designations. Details of all police personnel handling the interrogation must be recorded in a register.

അറസ്റ്റു ചെയ്യുമ്പോൾ അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ സമയം രേഖപ്പെടുത്തി അറസ്റ്റു മെമ്മോ തയ്യാറാക്കണം. അതിലെ ഒരു സാക്ഷി കഴിവതും കുടുംബാംഗം തന്നെയായിരിക്കണം അങ്ങനെ ലഭിക്കാത്ത പക്ഷം സ്ഥലത്തെ അറിയപ്പെടുന്ന വ്യക്തിയായിരിക്കണം സാക്ഷി. അതുപോലെ തന്നെ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തി ഈ മെമ്മോയുടെ താഴെ സമയവും തീയതിയും വച്ച് ഒപ്പിട്ടിരിക്കണം.

2.        The police officer affecting the arrest must prepare a memo of arrest at the time of arrest. It should be witnessed by at least one person who may be a family member or a respected individual from the area where the arrest occurs. The memo should also be countersigned by the arrested person and include the time and date of the arrest.

അറസ്റ്റിന്റെ സാക്ഷി, അറസ്റ്റു ചെയ്യപ്പെട്ടയാളുടെ ബന്ധു അല്ലെങ്കിൽ അയാളുടെ അറസ്റ്റും പോലീസ് കസ്റ്റഡിയിലുമാണെന്ന് അയാളുടെ ബന്ധുക്കളേയോ കൂട്ടുകരെയോ എത്രയും പെട്ടെന്ന് അറിയിക്കണം.

3.        Any person arrested and held in custody has the right to have a friend, relative, or someone is known to them informed about their arrest and detention as soon as possible unless the witness to the arrest is such a friend or relative.

ഒരു വ്യക്തിയെ പോലീസ് അറസ്റ്റു ചെയ്യുന്ന പക്ഷം, അയാളെ അറസ്റ്റു ചെയ്ത തീയതിയും സമയവും , അയാളുടെ ജില്ലക്കോ ,പട്ടണത്തിനോ പുറത്തുള്ള ബന്ധുക്കളെ അറിയിക്കണം. അറസ്റ്റിനു ശേഷം 8 മുതൽ 12 മണിക്കൂറിനകം നിയമസഹായ വേദി വഴിയോ അടുത്തുള്ള പോലീസ്‌സ്റ്റേഷൻ വഴിയോ അറിയിക്കാവുന്നതാണ്.

4.        The police must notify the time, place of arrest and place of custody of the arrestee to the next of kin if they live outside the district or town. This notification should be made through the Legal Aid Organisation in the district and the concerned area’s police station within 8 to 12 hours after the arrest.
അറസ്റ്റു ചെയ്ത വ്യക്തിയെ അയാളുമായി ബന്ധപ്പെട്ട മറ്റാരെയെങ്കിലും അയാളുടെ അറസ്റ്റുവിവരം അറിയിക്കാൻ അയാൾക്ക് അവകാശമുണ്ടെന്ന് പോലീസ് അയാളെ ബോദ്ധ്യപ്പെടുത്തണം.

5.        The person arrested must be informed of their right to have someone informed of their arrest or detention as soon as they are taken into custody.

അറസ്റ്റ് ചെയ്ത വ്യക്തിയെ സൂക്ഷിച്ചിരിക്കുന്ന പോലീസ്റ്റ്‌ സ്റ്റേഷനിലെ GD യിൽ രേഖപ്പെടുത്തണം അങ്ങനെ രേഖപ്പെടുത്തുമ്പോൾ ഈ വ്യക്തിയുടെ അറസ്റ്റു വിവരം ഏതു ബന്ധുവിനെയോ / സുഹൃത്തിനേയോ ആണോ അറിയിച്ചതു് അയാളുടെ പേരുവിവരങ്ങളും , ഈ അറസ്റ്റിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരം കൂടി ചേർക്കണം.

6.        An entry regarding the arrest must be made in the case diary at the place of detention. This entry should also include the name of the person informed about the arrest (next of kin) and the names and details of the police officials responsible for the arrestee.
അറസ്റ്റു ചെയ്യപ്പെട്ട വ്യക്തി ആവശ്യപ്പെടുന്ന പക്ഷം, അയാളുടെ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ കാണപ്പെടുകയാണെങ്കിൽ, അത് എത്ര ചെറുതായാലും രേഖപ്പെടുത്തണം. അങ്ങനെ തയ്യാറാക്കുന്ന പരിശോധനാ മെമ്മോയിൽ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയും മെമ്മോ തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥനും ഒപ്പിട്ട് ഒരു കോപ്പി അറസ്റ്റു ചെയ്യപ്പെട്ടയാൾക്ക് നലകണം.

7.        The arrestee, upon request, should be examined at the time of arrest and any visible injuries on their body, major or minor, should be documented. Both the arrestee and the police officer should sign an “Inspection Memo,” and a copy should be provided to the arrestee.

അറസ്റ്റ് ചെയ്ത വ്യക്തിയെ അയാൾ കസ്റ്റടിയിൽ ഇരിക്കുമ്പോൾ മെഡിക്കൽ ബോർഡ് നിശ്ചയിച്ച ഡോക്ടർ പരിശോധിച്ചിരിക്കണം അതതു സംസ്ഥാനത്തേയോ / കേന്ദ്ര ഭരണ പദേശത്തേയോ ആരോഗ്യ വകുപ്പു ഡയറക്ടർ രൂപപ്പെടുത്തുന്ന മെഡിക്കൽ ബോർഡിലെ അംഗങ്ങളായിരിക്കണം. ഈ മെഡിക്കൽ ബോർഡ് എല്ലാ താലൂക്കുകളിലും ജില്ലകളിലും ഉണ്ടായിരിക്കണം.

8.        The arrestee should undergo a medical examination by a qualified doctor every 48 hours during their custody. These doctors should be on a panel of approved doctors appointed by the Director of Health Services in the respective State or Union Territory. Such a panel should be prepared for all Tehsils and Districts.
അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും , അറസ്റ്റു മെമ്മോ അടക്കം കോടതിയിലേക്ക് അയച്ചിരിക്കണം.

9.        Copies of all documents, including the memo of arrest, should be sent to the Magistrate for their records.

അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിക്ക്, ചോദ്യം ചെയ്യൽ തുടരുമ്പോൾ , അയാളുടെ അഭിഭാഷകനെ ബന്ധപ്പെടാവുന്നതാണ്. എന്നിരുന്നാലും നടപടി ക്രമങ്ങളുടെ മുഴുവൻ സമയത്തും അങ്ങനെ അനുവദിക്കണമെന്നില്ല.

10.     The arrestee may be allowed to meet with their attorney during the interrogation, although not necessarily throughout the entire process.

പോലീസ് കൺട്രോൾറും എല്ലാ ജില്ലയിലും പോലീസ് ആസ്ഥാനത്തും രൂപപ്പെടുത്തണം. അറസ്റ്റ് കഴിഞ്ഞ് 12 മണിക്കൂറിനകം അറസ്റ്റു വിവരവും കസ്റ്റഡി വിവരവും കൺട്രോൾ റൂമിൽ അറിയിക്കണം. ഇ വിവരം കൺട്രോൾ റൂമിലെ നോട്ടീസ് ബോർഡിൽ ആർക്കും കാണാവുന്ന വിധം പ്രദർശിപ്പിക്കണം.

11.     Police control rooms should be established at all district and state headquarters. The officer in charge of the arrest must communicate information about the arrest and the place of custody of the arrestee to the control room within 12 hours of effecting the arrest. This information should be displayed on a visible notice board at the control room.