പുതിയ car ഷോറൂമിൽ നിന്നും എടുക്കുമ്പോൾ എന്തൊക്ക ശ്രദ്ദിക്കണം?

Anu Chandran

എനിക്ക് പറ്റിയ അബദ്ധങ്ങൾ 

1.ബോണറ്റ് തുറന്നു നോക്കണം(പിന്നീട് തുറന്നപ്പോൾ അതിനകത്തു പൂച്ചയുടെ രോമങ്ങൾ കണ്ടിരുന്നു )

2. നിർബന്ധമായും കാറിന്റെ തറയിൽ വിരിക്കുന്ന car mat ഷോറൂമിൽ നിന്നും വാങ്ങരുത്.. നല്ലത് പുറത്തുനിന്നു കിട്ടും ( ഞാൻ മേടിച്ചത് വെറും useless.. ഇപ്പോ അതിൽ ചവിട്ടുമ്പോ വഴുതുന്നുമുണ്ട് )

3. Car issue ചെയ്യുന്ന സമയം warranty കാർഡ് ചോദിച്ചു വാങ്ങണം. ആദ്യത്തെ വർഷം ഫ്രീ warranty ആണേലും ചിലപ്പോ കാറിന്റെ ബോഡി കവർ, rainguard ഇതൊക്കെ കെടുപറ്റിയാൽ അവർ warranty തരണമെന്നില്ല. Waranty കാർഡ് ഉണ്ടെങ്കിൽ no prblm.

4. കാറിന്റെ മുകൾഭാഗം ok ആണെന്ന് ഉറപ്പുവരുത്തണം. (എന്റെ cartop ബ്ലാക്ക് ആയിരുന്നു, body ബ്ലൂ.. അന്ന് ശ്രദ്ധിച്ചില്ല പിന്നീട് കഴുകാൻ നേരം ആണ് കണ്ടത്, മുകളിലെ ബ്ലാക്ക് portion-ന്റെ ഒരറ്റത്ത് നീല വെളിയിൽ കാണാമാരുന്നു. )

5. Underbody coating, Teflon coating, ceramic ഇതൊക്കെ ആദ്യ സർവീസ് കാലയളവിൽ അവര് മിതമായ നിരക്കിൽ ചെയ്തു തരാമെന്ന് പറയും. നിരക്കു പോലെ തന്നെ നിലവാരവും കുറവായിരിക്കും. അല്പം കാശ് ആയാലും ഇതൊക്കെ നന്നായി ചെയ്യുന്ന സ്ഥാപനങ്ങൾ പുറത്ത് വേറെ ഉണ്ട്.

6. ഇന്റീരിയർ accessories like സീറ്റ്കവർ, rainguard, കാർ mat, ബോഡി കവർ, scuff plates, front-back light chromes ഇതൊക്കെ ക്വാളിറ്റി pdcts പുറത്തുന്നു കിട്ടും. കമ്പനി prdcts വില കൂടുതലാണ്. ഇതേ നിലവാരം തന്നെയാണ് നമ്മൾ പുറത്തുനിന്നു മേടിച്ചാലും. But showroom കാര് സമ്മതിചുതരില്ല.�.

7. കാറിന്റെ ഇൻഷുറൻസ് സാധാരണയായി ഡെലിവറി സമയത്ത് concerned ഷോറൂം ആണ് ചെയ്തു തരുന്നത്. But ഇത് നമുക്ക് തന്നെ ചെയ്യാവുന്നതേ ഉള്ളൂ.. 4000-5000 രൂപ ഇതിൽ നമുക്ക് ലാഭവും ഉണ്ടാകും. ഇൻഷുറൻസ് 3 വർഷത്തേക്കാണെന്ന് അവര് പറയുമെങ്കിലും മനസ്സിലാക്കണം, ഒരു വർഷത്തേക്ക് മാത്രമേ ബമ്പർ to ബമ്പർ ഇൻഷുറൻസ് (നമുക്കും നമ്മുടെ വണ്ടിക്കും പ്രയോജനമുള്ള ഇൻഷുറൻസ് ) ലഭിക്കുകയുള്ളൂ. പിന്നീടുള്ള 2kollam 3rd പാർട്ടി ആണ്.

8. നമ്മൾ ഷോറൂമിൽ കാർ കണ്ടു ബോധ്യപ്പെട്ടു കഴിഞ്ഞാൽ ഡെലിവറി തരുന്നത് വേറെ ഒരു കാർ ആയിരിക്കുമല്ലോ. ആയത് എത്രനാളായി അവരുടെ യാർഡിൽ മഞ്ഞും മഴയും കൊണ്ട് കിടക്കുകയാണെന്ന് നമുക്ക് അറിയാനൊക്കില്ല. അറിഞ്ഞിട്ടും കാര്യമുണ്ടോ എന്നറിയില്ല. എന്നാലും ഏറ്റവും പുതുതായി ഡെലിവറി ചെയ്ത വണ്ടി തന്നെ എടുക്കാൻ നോക്കണം. കാറിന്റെ എൻജിനു സമീപത്തായി VIN നമ്പർ ഉണ്ടാകും. അതിൽ mfg details undakum. ശ്രദ്ധിക്കണം

9. വണ്ടി വാങ്ങുമ്പോൾ കിട്ടാവുന്ന ഡിസ്കൗണ്ട് എല്ലാം ഉറപ്പായും മേടിക്കണം. ഉദാഹരണം newyear/ക്രിസ്മസ് ഓഫർ, ഓണം -ദീപാവലി ഓഫർ,സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ അവർക്ക് കിട്ടുന്ന കിഴിവ്.. എല്ലാം ചോദിച്ചു മേടിക്കണം.

10. Rear and front skid plate, കമ്പനി provide ചെയ്യുന്നുണ്ട്. എന്റെ അറിവിൽ അതാണ് നല്ലത്. വില കൂടുതലാണേലും വണ്ടി സേഫ് ആയിരിക്കും.

(എനിക്ക് പറ്റിയ അബദ്ധങ്ങളും, എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇതിൽ പല ആൾക്കാർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. കാർ വാങ്ങുന്നത് എന്നെപ്പോലുള്ള സാധാരണക്കാരെ സംബന്ധിച്ച് വല്യ ചെലവാണ്. Maintain ചെയ്യുന്നത് അതുപോലെ ചെലവാണ്.. ആരെയും പിന്നീട് പഴിചാരാൻ ഒക്കില്ല. അപ്പൊ നമ്മൾ പറ്റിക്കപ്പെടരുത്. കാറിന്റെ കാര്യത്തിലും കാശിന്റെ കാര്യത്തിലും )

 

Vinod John

Anu Chandran സാധാരണ ഒന്നു മസില് പിടിച്ചു കഴിഞ്ഞാൽ mat okke ഷോറൂമുകൾ തന്നെ തരുന്നതാണ്.

പിന്നെ അണ്ടർ ബോഡി കോട്ടിങ്ങ് എനിക്ക് വന്നത് ഒരു മൂന്നുകൊല്ലം കഴിഞ്ഞിട്ട് ചെയ്താൽ മതി എന്നാണ്. കാരണം ഇൻബിൽഡ് ആയിട്ട് വരുന്നുണ്ട് കാറിന്റെ കൂടെ തന്നെ.

ഷോറൂമിൽ മാക്സിമം ഒരു ആക്സസറി പോലും വാങ്ങാതിരിക്കുക ഫ്രീയായിട്ട് കിട്ടുന്നതാണെങ്കിൽ എടുക്കുക..

 

Sameer NK

 നാലഞ്ചു ബാങ്കുകളിൽ നിന്നും ഡീറ്റെയിൽസ് എടുക്കുക emi നോക്കുക.interest ഫിക്സിഡ് റേറ്റ് ആണോ ഫ്ലോറ്റിംഗ് ആണോ എന്ന് നോക്കുക. അതുപോലെ interest ഫ്ലാറ്റ് ആണോ reducing ആണോ എന്നും നോക്കുക. നല്ലത് ഫിക്സിഡ് റേറ്റ് ഓഫ് interest ഡിമിനിഷിങ് റേറ്റ് ഇൽ എടുക്കുക. Loan പേപ്പർ സൈൻ ചെയ്യുമ്പോൾ ക്യാഷ് താങ്കൾ പറഞ്ഞിട്ട് ട്രാൻസ്ഫർ ചെയ്യാൻ പറയുക. പൈസ ഫുൾ പോയാൽ വണ്ടി ക്യാൻസൽ ചെയ്യാൻ കുറച്ചു ഫോർമാലിട്ടികൾ കൂടും.

Loan pre -closure റേറ്റ് ഇല്ലെന്നു ഉറപ്പുവരുത്തുക. അതായത് കാലാവധിക്കു മുൻപ് അടച്ചു തീർക്കുന്നതിനുള്ള ചാർജ് ഇല്ലെന്നു

 

Vinod John

ഒരു കാർ വാങ്ങി എന്ന് പറയുന്നത് സാധാരണക്കാരുടെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വലിയ കാര്യമാണ്. പ്രത്യേകിച്ചും ആദ്യത്തെ കാർ എന്ന് പറയുമ്പോൾ ഒരു വലിയ സംഭവമായിട്ടാണ് എടുക്കുന്നത്.

ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് പറ്റുന്ന ഒ ബഡ്ജറ്റ് അകത്തു വരുന്ന എല്ലാ വണ്ടികളും ഒന്ന് ഓടിച്ചു നോക്കുക. അതില് കുറച്ചു വണ്ടികൾ സെലക്ട് ചെയ്ത് വെക്കണം.

ഷോറൂമിൽ പോണം വണ്ടി കാണുന്നു.

അധികം താല്പര്യമുള്ളതുപോലെ ഒരിക്കലും സംസാരിക്കരുത് ഇഷ്ടപ്പെട്ട വണ്ടി കണ്ടു കഴിഞ്ഞാൽ. താല്പര്യമില്ലാത്തത് പോലെ മാത്രമേ അവരോട് ഡീൽ ചെയ്യാൻ പാടുള്ളൂ. നമ്മൾക്ക് താല്പര്യമുണ്ടെന്ന് ഷോറൂമുകൾ തോന്നിക്കഴിഞ്ഞാൽ ഒരു ഓഫറുകളും തരില്ല..

ചിലപ്പോഴൊക്കെ വണ്ടി ഷോറൂമിൽ ഉണ്ടാവില്ല പ്ലാൻ്റിൽ നിന്നും വരേണ്ടിവരും. ചില ഷോറൂമുകൾ ഒക്കെ വണ്ടി ഫുൾ പൈസ അടച്ചോ ഒരാഴ്ച വണ്ടി തരാം എന്നൊക്കെ പറയും ഒരിക്കലും കൊടുക്കരുത്. ബുക്കിംഗ് എമൗണ്ട് മാത്രം അടയ്ക്കുക 10000 രൂപ അതാണ് എല്ലായിടത്തും ഉള്ളത്. ബാക്കി പൈസ വണ്ടി വന്നു കഴിഞ്ഞു യാർഡിൽ പോയിട്ട് കാണുക. എന്നിട്ട് അതിൻറെ വിൻ നമ്പർ കുറിച്ചു വെക്കുക. ഫ്രണ്ടില് വിൽഡ shield il ഉണ്ടാകും. എന്നിട്ട് ഫൈനൽ ഡെലിവറിയിലെ വണ്ടി കിട്ടുമ്പോൾ ഈ വിൻ നമ്പർ ഒത്തു നോക്കണം. ചെറുപ്പളൊക്കെ നമ്മളുടെ വണ്ടി ഇഷ്ടപ്പെട്ട കളറുകൾ വേറെ ആർക്കെങ്കിലും കൊടുത്തിട്ട് നമ്മൾക്ക് വേറെ വണ്ടി തരും.

മാക്സിമം ഓഫറുകൾ ചോദിച്ചു മേടിക്കുക ഡിസ്കൗണ്ട് അടക്കം.

ചില വണ്ടികൾക്ക് എക്സ്ചേഞ്ച് ഓഫർ ഉണ്ടാവും, ഓഫറുകൾ മേടിക്കുക ഓഫർ കിട്ടിയില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്തു വെക്കും എന്ന് പറഞ്ഞേക്കുക... അപ്പോൾ അവർ നമ്മുടെ വഴിക്ക് വരും.

ഇൻഷുറൻസിലെ കോട്ട് ചെയ്തേക്കുന്ന എമൗണ്ട് കൂടുതലാണ് എങ്കിൽ പോളിസി ബസാറിൽ ഇൻഷുറൻസ് എടുക്കാം എന്ന് പറയുക. (പക്ഷേ ഒരിക്കലും പോളിസി ബസാറിൽ നിന്ന് ഫുൾ കവർ ഇൻഷുറൻസ് ഒന്നും എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ക്യാഷ് less സെറ്റിൽമെൻറ് കിട്ടാൻ പാടാണ്. ഷോറൂം കൊര വലിപ്പിക്കും നമ്മളെ അപ്പോൾ). അവരെ വെറുതെ പേടിപ്പിക്കാൻ മാത്രം പറഞ്ഞാൽ മതി.അപ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഇൻഷുറൻസിന്റെ എമൗണ്ട് കുറച്ചു തരും.. ഇൻഷുറൻസിന് ഷോറൂമിന് സെയിൽസ്മാനും വളരെയധികം കമ്മീഷൻ കിട്ടും.. അപ്പം 10 രൂപ ലാഭം കുറഞ്ഞിട്ടാണെങ്കിലും അവര് കസ്റ്റമർ retain ചെയ്യാൻ നോക്കും

ഒരു വണ്ടി കണ്ടു നമുക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ നമുക്ക് ഇഷ്ടമായി എന്ന് ഒരിക്കലും പുറത്തു കാണിക്കരുത്. അങ്ങനെ ഉണ്ടെങ്കിൽ ഷോറൂമുകൾ അവൻറെ അവസാനത്തെ കാർഡ് ഇറക്കി നമ്മളെ കൊണ്ട് വണ്ടി വാങ്ങിക്കാൻ മെനക്കെടില്ല..

ഫിനാൻസ് ആണ് വണ്ടിയെടുക്കുന്നതെങ്കിൽ ഫിക്സഡ് റേറ്റ് ഓഫ് ഇൻട്രസ്റ്റ് പകരം ഫ്ലോട്ടിങ് റേറ്റിൽ വണ്ടി എടുക്കാൻ ശ്രദ്ധിക്കുക. അതാണെങ്കിൽ അടയ്ക്കാൻ ബാക്കിയുള്ള മുതല് മാത്രമേ പലിശ കൊടുക്കേണ്ടതായിട്ടല്ലൂ.

ഫിനാൻസ് കാര്യം പറയുകയാണെങ്കിൽ ഷോറൂം മാർക്ക് നല്ല കമ്മീഷൻ കിട്ടുന്ന ഇടപാടാണ് അത്. അതുകൊണ്ട് അവർക്ക് മാക്സിമം കമ്മീഷൻ കിട്ടുന്ന പ്രൈവറ്റ് ഫിനാൻസുകാരെ നമ്മുടെ തലയിൽ വെച്ചു തരും. ഒരിക്കൽ എടുക്കരുത് ബാങ്ക് ഫിനാൻസ് മാത്രമെടുക്കുക nationalised aaya..

പിന്നെ വണ്ടിക്ക് തൊട്ടോ മുട്ടോ ഒന്നും ഉണ്ടാവില്ല പക്ഷേ നോക്കുക.....

റെഡി ക്യാഷ് ആണ് വണ്ടി എടുക്കുന്നതെങ്കിൽ ഒരിക്കലും ഫുൾ പൈസ അഡ്വാൻസായിട്ട് കൊടുക്കരുത്. ആദ്യം 10000 രൂപ കൊടുത്തിട്ട് വണ്ടി ബുക്ക് ചെയ്യുക. പിന്നെ കുറച്ചു പൈസ കൂടെ കൊടുക്കുക വണ്ടി കണ്ടതിനു ശേഷം. അത് കഴിഞ്ഞിട്ട് ഡെലിവറി അന്ന് ബാക്കി പൈസ കൊടുത്തു സെറ്റിൽ ചെയ്യാം.

 

Vijayan Thundiyil

വണ്ടിയുടെ 'Onroad price' പരിഗണിക്കാതെ 'കാറിന്റെ ഷോറൂം വില' നൽകുക. 'ഹാൻഡ്ലിംഗ് /ഡെലിവറി.... ചാർജ്' തുടങ്ങിയ പേരിലും തരത്തിലുമുള്ള ഒരു അധിക വിലയും നൽകാതിരിക്കുക. (ആയത് നിയമ വിരുദ്ധമാണെന്ന് ട്രാൻസ്പോർട് കമ്മീഷണറുടെ ഉത്തരവ്/സർക്കുലർ നിലവിലുണ്ട്). ടി.പി./രജിസ്ട്രേഷൻ ചാർജ് വാങ്ങുന്നുണ്ടെങ്കിൽ RTO ഓഫീസിൽ നിന്നും അതിനുള്ള ഫീ ചോദിച്ചറിഞ്ഞതിനു ശേഷം ന്യായമായ സർവീസ് ചാർജും കൂടി കൂട്ടി നൽകുക.

ഷോറൂമിൽ നിന്നും അല്ലെങ്കിൽ അവർ നിർദേശിക്കുന്ന സ്ഥലത്തു നിന്നും ഇൻഷുറൻസ് എടുക്കാതിരിക്കുക. എടുക്കുന്ന വാഹനത്തിന്റെ പ്രാഥമിക വിവരങ്ങൾ നൽകിയാൽ പുറത്തു നിന്നും അഥവാ പരിചയമുള്ള ആളുകളിൽ നിന്നോ കമ്പനിയിൽ നിന്നോ ബംബർ ടു ബംബർ ഇൻഷുറൻസ് നഗോഷ്യെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.

അനാവശ്യമായ എക്സ്ട്രാ ഫിറ്റിംഗ്സുകളൊന്നും ഷോറൂമിൽ നിന്നും / അനുബന്ധ വർക് ഷോപ്പിൽ നിന്നും ചെയ്യാതിരിക്കുക...

ഷോ റൂമിൽ കൊടുക്കുന്ന എല്ലാ പണമിടപാടുകൾക്കും ഡിസ്ക്രിപ്ഷനോടു കൂടിയ GST ബിൽ ആവശ്യപ്പെടുകയും വാങ്ങി വെക്കുകയും ചെയ്യുക..

 

Ramesh Krishnan

, ഏതു വണ്ടിയാണോ എടുക്കുന്നത് അത് രെജിസ്ട്രേഷൻ പ്രോസസ്സ് സ്റ്റാർട്ട് ചെയുമ്പോൾ ഷോറൂമിൽ നിന്നും Declaration ഫോം അവർ തരും, ഇല്ലെങ്കിൽ ചോദിക്കുക, അത് മുഴുവൻ വായിച്ചു നോക്കുക, അതിൽ എല്ലാം ഉണ്ട് അതിൽ താങ്കൾ തൃപ്തൻ ആണെകിൽ sign ചെയ്തു കൊടുക്കുക,ഇനി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വണ്ടിയിൽ scrach വല്ലോം ഉണ്ടോന്നു നോക്കാണെമെകിൽ, ഷോറൂമായി ബദ്ധപ്പെട്ട്, യാർഡിൽ പോയി വണ്ടി കാണുക,..

 

Robin Jose

ഇതിനു pre-Delivery inspection അഥവാ PDI എന്നാണ് പറയുക. ചിലത് വണ്ടി നിങ്ങളുടെ പേരില് ആക്കുന്നതിന് മുമ്പ് യാര്ഡ്-ല് പോയി ആണ് ചെയ്യേണ്ടത് പിന്നെ ചിലത് Delivery സമയത്ത് ഷോറൂം-ല് വെച്ചും. എന്തൊക്കെ ആണ് നോക്കേണ്ടത് എന്ന് ഈ ലിങ്കില് വിശദമായി പറഞ്ഞിട്ടുണ്ട്.

https://www.godigit.com/motor-insurance/car-insurance/tips/what-to-check-when-taking-delivery-of-a-new-car?

 

Jebroy Peter

നിങ്ങൾ ആദ്യം നോക്കേണ്ടത് എൻജിനിൽ manufactoring date ആണ്...

 

Shan As

സ്റ്റെപ്പിനി ടയർ നിങ്ങളുടെ വണ്ടിക്ക് മാച്ചിങ് ആണ് എന്ന് ഉറപ്പാക്കുക

 

Gee Farm Paronnil

പ്രധാനമായും ഇൻഷുറൻസ് അവർ പറയുന്ന Lockel കമ്പനികളെ ഒഴിവാക്കി പൊതുമേഖല അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന കമ്പനികളടെ വീടിനടുത്തുള്ള ഏജന്റിന്റെ അടുത്ത് നിന്നും തെരെഞ്ഞെടുക്കുക അവർ പറയും ഞങ്ങൾ ടൈയപ്പാ എന്നൊക്കെ അവർ കൊല്ലാകൊല്ലം ടെയപ്പ് മാറ്റും പിന്നെ കൈ മലർത്തും പിന്നെ സർവ്വിസ് Detail ചോദിക്കണം എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടും എന്ന് പിന്നെ ലോണാ ന്നെങ്കിൽ നാഷണലൈസ് കമ്പനിയിൽ നിന്നും എടുക്കും ലോൺ മുടങ്ങിയാൽ പെനാൾട്ടി ചാർജ് കുറവായിരിക്കും പിന്നെ ടയറുകൾ നോക്കണം ചിലപ്പോ ഓടി വന്നതായിരിക്കും സ്റ്റെപിനി നോക്കണം എവിടെയങ്കിലും തട്ട് മുട്ട് നോക്കണം