ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ

നിർത്താതെ പോയാൽ

 

ബസ് സ്റ്റോപ്പിൽ രണ്ടു യാത്രക്കാർ കൈ കാണിച്ചു കണ്ടക്ടർ സ്ലോ സൈ‍ൻ കാണിചു ഞങ്ങൾ വണ്ടി നിർത്തുമെന്ന് കരുതി പക്ഷെ വണ്ടി സ്റ്റോപ്പിൽ ചേർത്ത് സ്ലോ ചെയ്തു ഞങ്ങൾ പുറകെ ഓടിയിട്ട് പോലും വണ്ടി നിർത്താതെ എടുത്തു പോയി. ഇവർക്കെതീരെ എന്ത്‌ നടപടികൾ എടുക്കാൻ സാധിക്കും

 

വണ്ടി നമ്പർ അല്ലെങ്കിൽ ബോണറ്റ് നമ്പർ എന്തെങ്കിലും ഉണ്ടോ ? 

ആ ബസിൽ നിയമാനുസൃതം സീറ്റിംഗ് കപ്പാസിറ്റിയുടെ ഇരുപത്തഞ്ച് ശതമാനം അധികം യാത്രക്കാർക്ക് നിന്ന് യാത്രചെയ്യാനുള്ള അവകാശം കേരളാ മോട്ടോർ വെഹിക്കിൾ റൂൾ പ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഉദാ.52 സീറ്റുള്ള ബസെങ്കിൽ അതിന്റെ നാലിലൊന്ന് പതിമൂന്ന് നിൽപ്പ് യാത്രക്കാർ ഉൾപ്പെടെ അറുപത്തഞ്ച് യാത്രക്കാർക്ക് യാത്ര ചെയ്യാം. അതു നിഷേധിക്കപ്പെട്ടാൽ കെ.എസ്.ആർ.ടി.സി എം.ഡി ക്ക് വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പരാതി നൽകാം. ഈ പരാതിയിൽ കുറ്റം തെളിഞ്ഞാൽ ജീവനക്കാർക്ക് എതിരെ ഡിപ്പാർട്ട്മെന്റ് ശിക്ഷണ നടപടി ഉണ്ടാകും.

രണ്ടാമത്തെ മാർഗം പാലക്കാട് ജില്ലയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതി നൽകുക എന്നതാണ്. രണ്ടാമത്തെ മാർഗം സ്വീകരിച്ചാൽ യാത്രമുടങ്ങിയതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാം.

ആ ബസിൽ നിയമം അനുവദിക്കുന്ന അളവിൽ യാത്രക്കാർ ഉണ്ടെങ്കിൽ അധിക യാത്രക്കാരെ കയറ്റാൻ ജീവനക്കാർ ഒരിക്കലും ബാദ്ധ്യസ്ഥരല്ല.