റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടിയെടുക്കുന്നത് ആലോചിച്ചിട്ടുണ്ടോ
Name
(വീട്)
പി ഓ
ആലപ്പുഴ.
To
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആര്യാട് പഞ്ചായത്ത്
ആര്യാട് .
സർ,
വിഷയം :- വിവരാവകാശ നിയമം 2005 - അപേക്ഷ.
ഈയിടെ കോമളപുരം ബസ് സ്റ്റോപ്പിൽ വെച്ച് ഒരു ബസ് വേറൊരു വാഹനവുമായി കൂട്ടിയിടിക്കുകയും അപകടത്തിൽ ഒരു വിദ്യാർഥിനി മരിക്കുകയും ചെയ്തിരുന്നല്ലോ. ഈ കാര്യത്തിൽ താഴെപ്പറയുന്നവ നല്കാൻ അഭ്യർഥിക്കുന്നു. ഏതെങ്കിലും ഉത്തരം താങ്കളുടെ ഓഫീസിൽ ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസിലേയ്ക്ക് സെക്.6(3) പ്രകാരം കൈമാറേണ്ടതും വിവരം അറിയിക്കേണ്ടതുമാണ്. വിവരങ്ങൾ sdjlal54@gmail.com എന്ന ഇമെയിൽ മുഖേന മാത്രം തരേണ്ടതാണ്.
1) കോമളപുരം ബസ് സ്റ്റോപ്പിൽ വളരെ യാത്രക്കാർ വന്നു ചേരുന്നുണ്ട്. ഇവിടെ റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് റോഡിൽ സ്പീഡ് ബ്രേകർ സ്ഥാപിക്കുകയും കാൽനട യാത്രക്കാർക്ക് വേണ്ടി സീബ്ര ലൈൻ വരയ്ക്കുകയും ചെയ്തിട്ടുണ്ടോ.
2) ദൂരെ നിന്നുള്ള വാഹനങ്ങളെയും യാത്രക്കാരെയും കാണുന്നതിന് കോൺവെക്സ് മിറർ സ്ഥാപിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ എവിടെ സ്ഥാപിച്ചു.
3) റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കുന്നത് ആലോചിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ എന്ന്. ബന്ധപ്പെട്ട കമ്മിറ്റി യോഗം മിനിട്ട്സ് പകർപ്പ് നല്കണം.
4) ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനം ഈ ബസ് സ്റ്റോപ്പിനോട് അടുത്ത് ഉണ്ടോ. വിദ്യാഭ്യാസ സ്ഥാപനം അടുത്ത് ഉണ്ടെന്ന സൈൻ ബോർഡ് സ്റ്റോപ്പിൽ സ്ഥാപിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്നു വിശദമാക്കാമോ