ഗുണ്ടകളാണ് വണ്ടി കൊണ്ടുപോയതെങ്കിൽ

വണ്ടി തിരിച്ചുകൊണ്ടുപോകുമ്പോൾ ഒഫീഷ്യൽ രേഖാമൂലം വണ്ടി സ്വീകരിച്ചുവെന്ന റസീപ്റ്റ് ഒപ്പിട്ട് സീൽ വെച്ച് തന്നില്ലെങ്കിൽ വണ്ടി കൊണ്ടുപോയവരുടെ പേരിൽ പിടിച്ചുപറിയുടെയും മോഷണത്തിന്റെയും വകുപ്പിൽ പോലീസിൽ കേസ് കൊടുക്കാം, പോലീസ് കേസെടുക്കാൻ വിസമ്മതിച്ചാൽ SP ഓഫീസിലും ജില്ലാ കളക്ടർക്കും പരാതി കൊടുക്കുമെന്ന് പറഞ്ഞാൽ പോലീസ് കേസെടുക്കും, അല്ലെങ്കിൽ വണ്ടി തിരികെ എത്തിപ്പിക്കും

വണ്ടി കൊണ്ടുപോയെന്ന് രേഖകളിൽ എഴുതിത്തന്നാൽ കടം (vehicle loan) എടുത്തതിന് സിവിൽ കേസ് കൊടുത്താൽ പരാതിക്കാർ വിജയിക്കില്ല

നാട്ടിലെ കാർലോൺ വൻ ചതിയാണ്

Mortgage (എടുക്കുന്ന വാഹനത്തിന്റെ യഥാർത്ഥ ഉടമ ബാങ്ക് ആയിരിക്കും), Guarantee Cheque (ലോൺ എടുക്കുന്ന ആളുടെ പേരിലുള്ള ബാങ്ക് ചെക്ക് തുക എഴുതാതെയോ, മുതലും പലിശയും മറ്റു ചാർജ്ജുകളും ഉൾപ്പെടുത്തിയ വലിയ ഒറ്റത്തുകയായോ എഴുതിയ), EMI Cheques or Standing instruction to the Bank (മാസാമാസം അടവിനുള്ള തുകയുടെ ചെക്കോ, തവണകൾ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരപത്രം), ഏതെങ്കിലും കാരണവശാൽ പണം തിരിച്ചടച്ചില്ലെങ്കിൽ നമ്മുടെ പേരിൽ നിയമനടപടിക്കുള്ള മുഴുവൻ രേഖകളിലും ഒപ്പും കൂടി വാങ്ങിയിട്ടാണ് വാഹനം നൽകുന്നത്, മിക്കവാറും ആളുകൾക്ക് ഇതിനെ കുറിച്ച് വലിയ ഗ്രാഹ്യം കാണില്ല

രേഖകൾ ഇല്ലാതെ വാഹനം കൊണ്ടുപോയാൽ പിടിച്ചെടുത്ത വാഹനത്തിന്റെ അപ്പോഴത്തെ വില മാത്രമേ കോടതിയിൽ പറയൂ, ആക്രിക്ക് വിറ്റെന്ന് ബിൽ കാണിച്ചും വാദിക്കും

ഗുണ്ടകളാണ് വണ്ടി കൊണ്ടുപോയതെങ്കിൽ വണ്ടി ഇപ്പോഴും ലോണെടുത്ത ആളുടെ പക്കൽ ഉണ്ടെന്ന് വാദിക്കും, അതോടെ മുഴുവൻ വിലയും, പലിശയും, ചെലവുകളും കൊടുക്കാൻ കോടതി വിധിക്കാവുന്ന അവസ്ഥയാകും

കാശ് അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടാനും നടപടി വന്നേക്കാം (പേടിപ്പിക്കുകയല്ല, നൂലാമാലകളുടെ നീളം മാത്രം)

ലോൺ കൊടുക്കുന്നവർ പ്രൊഫഷണൽസും ലോൺ എടുക്കുന്നവർ അമച്വർസും ആണ്, ഈ വ്യത്യാസം ആദിമത്യാന്ത്യം നിലനിൽക്കും

***

ലോൺ മുടങ്ങിയാൽ ഉടനെ ബാങ്കിൽ നിന്നും സമയം വാങ്ങി വണ്ടി വിൽക്കേണ്ടതായിരുന്നു, പുതിയ ഉടമക്ക് ലോൺ (മുൻപ് കൊടുത്ത മുഴുവൻ രേഖകളും വാങ്ങി) മാറ്റുമ്പോൾ മുഴുവൻ തെളിവുകളും കൂടി ബാങ്കിൽ നിന്നും പഴയ ഉടമസ്ഥൻ വാങ്ങിയിരിക്കണം

ലോൺ മുടങ്ങിയാലും വണ്ടി തിരികെ കൊണ്ടുപോകാൻ പോലീസിന്റെയോ കോടതിയുടെയോ ആ വണ്ടിയുടെ രെജിസ്റ്റ്രേഷൻ/ഷാസി/എഞ്ചിൻ നമ്പർ എഴുതിയ പേപ്പർ ഇല്ലെങ്കിൽ എടുക്കാൻ ആർക്കും അവകാശമില്ല, തരില്ലെന്ന് കടുപ്പിച്ച് പറയണം, അഥവാ ലോൺ തന്നവർ ആദ്യമേ കൈവശം വെച്ചിട്ടുള്ള താക്കോൽ ഉപയോഗിച്ച് കൊണ്ടുപോയാൽ വൈകാതെ വാഹനമോഷണത്തിന് പോലീസിൽ പരാതി കൊടുക്കണം, അതിന്റെ രസീതും പരാതിയുടെ പതിപ്പും രേഖയായി സൂക്ഷിക്കുകയും, ബാങ്കിൽ വിവരം അറിയിക്കുകയും വേണം, ഇത്രയൊക്കെ ചെയ്യുമ്പോൾ ലോൺ എടുക്കുന്നവർ പ്രൊഫഷണൽ ആകും

Bank robbery is amatures initiative, real professionals will open a bank

വിവരാവകാശികള്‍ | ഒരു വണ്ടി സിസിക്കു എടുത്തിട്ട് അടവ് മുടങ്ങിയത് കാരണം വ?... | Facebook