Complaint against Pollution
Complaint to
Police
Panchayath / Municipality/Corporation
Health
Excise
വിവരാകാശ നിയമം പ്രകാരം പഞ്ചായത്തിൽ ഒരു അപേക്ഷ കൊടുക്കുക പത്തു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് ഈ കമ്പനിയുടെ ലൈസൻസ് ഉണ്ടോ? ഉണ്ടെങ്കിൽ ലൈസൻസിന്റെ കോപ്പി തരുക ലൈസൻസ് കിട്ടുന്നതിനുവേണ്ടി സമർപ്പിച്ച രേഖകളുടെ കോപ്പി തരുക ഈ കമ്പനിക്ക് എത്ര എച്ച്പിയുടെ മോട്ടോർ വെക്കാനാണ് അനുവാദം നൽകിയിരിക്കുന്നത് , അവിടെ ഉപയോഗിക്കുന്ന എല്ലാ മോട്ടോറുകൾക്കും പ്രത്യേകം ലൈസൻസ് ഫീസ് പഞ്ചായത്തിൽ നൽകിയിട്ടുണ്ടോ? പ്രത്യേക ലൈസൻസ് എടുത്തിട്ടുണ്ടോ ?ഈ കമ്പനിക്ക് ലൈസൻസ് നൽകിയത് പഞ്ചായത്ത് സെക്രട്ടറി നേരിട്ട് വന്ന് പരിശോധിച്ചിട്ടാണോ നൽകിയത് ഈ കമ്പനി സ്ഥാപിക്കുന്നതിന് നൽകിയിരിക്കുന്ന പ്ലാനിംഗ് കോപ്പി തരുക ഈ കമ്പനിയുടെ പേരിൽ അടക്കുന്ന ടാക്സിന്റെ കോപ്പി നൽകുക ഈ കമ്പനി എത്ര സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത് അതിൻറെ കണക്കുകൾ നൽകുക ശബ്ദം മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ വെച്ചതിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് തരിക.... ലൈസൻസിനായി ഹെൽത്ത് ഇൻസ്പെക്ടറേറ്റിൽ നിന്നോ പൊലൂഷൻ കൺട്രോൾ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെങ്കിൽ അതിൻറെ കോപ്പി നൽകുക...
Next RTI health inspector
പ്രസ്തുത കമ്പനിക്ക് സാനിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ? ആ സർട്ടിഫിക്കറ്റ് കിട്ടാൻ ഈ കമ്പനി എന്തെല്ലാം രേഖകൾ സമർപ്പിച്ചിട്ടുണ്ട് പ്രസ്തുത സ്ഥാപനം ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടിട്ടാണോ സാനിറ്റി സർട്ടിഫിക്കറ്റ് നൽകിയത്....
ഈ രണ്ട് വിവര അവകഷ അപേക്ഷകൾക്കും മറുപടി ലഭിച്ചു കഴിഞ്ഞാൽ അതിൻറെ കോപ്പി അറ്റാച്ച് ചെയ്തിട്ട് ഒരു പരാതി പഞ്ചായത്ത് സെക്രട്ടറി ഹെൽത്ത് ഇൻസ്പെക്ടർ, ജില്ലാ കളക്ടർ, ആർ ഡി ഓ ,പൊലൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ, ഡിസ്ട്രിക് പൊലൂഷൻ കൺട്രോൾ ബോർഡ് ,ചീഫ് മിനിസ്റ്റർ ഓഫ് കേരള എന്നിവർക്ക് പരാതി അയക്കുക അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ട് വിവരാവകാശ നിയമപ്രകാരം മുകളിൽ നൽകിയ പരാതി അയച്ച ഓഫീസുകളിലേക്ക് പരാതി ലഭിച്ചു പരാതിയിൽ എന്ത് നടപടിയെടുത്തു എന്നുള്ളതിന്റെ സ്റ്റാറ്റസ് ചോദിക്കുക .. എല്ലാം രജിസ്റ്റേഡ് ആയിട്ട് അയക്കുക പത്ത് രൂപയുടെ സ്റ്റാമ്പ് നിർബന്ധമായും ഒട്ടിക്കണം. പരാതികൾക്ക് അഞ്ച് രൂപയുടെ സ്റ്റാമ്പ്.
പിന്നെ ശബ്ദമലിനീകരം ഒഴിവാക്കുന്നതിന് വ്യവസായി സ്ഥാപനത്തിനുള്ളിൽ ശബ്ദം പുറത്തു വരാത്ത സൗണ്ട് പ്രൂഫ് സംവിധാനങ്ങൾ ഫിറ്റ് ചെയ്യേണ്ടതാണ്.... അല്ലാതെ സ്ഥാപനം പൂട്ടേണ്ട ആവശ്യമില്ല..
Ansari Eramangalath
9902554663