pwd റോഡ് ഒരു വെക്തി കയ്യേറി മതിൽ പണിതിരിക്കുന്നു, പരാതി നൽകി മതിൽ പൊളിപ്പിക്കുന്നതിനു എവിടെ ആണ് പരാതി നൽകേണ്ടത്
pwd റോഡ് ഒരു വെക്തി കയ്യേറി മതിൽ പണിതിരിക്കുന്നു, പരാതി നൽകി മതിൽ പൊളിപ്പിക്കുന്നതിനു എവിടെ ആണ് പരാതി നൽകേണ്ടത്
ബന്ധപ്പെട്ട പഞ്ചായത്ത്/നഗര സഭാ സെക്രട്ടറിക്കും പി. ഡബ്ല്യൂ.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതി നൽകുക.
PWD engineer Kerala land conservancy Act പ്രകാരം ഒഴിപ്പിക്കണം. അതിനുള്ള അധികാരം അദ്ദേഹത്തിന്റെ കൈയ്യിൽ മാത്രം.... അദ്ദേഹം ഒഴിപ്പിക്കാൻ തയാറല്ലെങ്കിൽ ജില്ലാ കളക്ടറുടെ അനുമതി വാങ്ങി അദ്ദേഹത്തെ ജയിലിലേക്ക് വിടാം... പിന്നെ പുതിയ എഞ്ചിനീയർ വന്നിട്ട് ഒഴിപ്പിക്കും.... ബി. ഫാറത്തിൽ നോട്ടീസ് നൽകണം... സി ഫാറത്തിൽ ഒഴിപ്പിക്കൽ ഉന്നതരവ് നൽകണം... ഒഴിയുന്നില്ല എങ്കിൽ അറസ്റ്റ് ചെയ്തു നീക്കണം....
Kerala land conservancy Act ൽ... PWD asst exe engr നെ ആ നിയമത്തിൽ കളക്ടർ ആയി designate cheythittundu... അദ്ദേഹം ഉപേക്ഷിച്ച വിചാരിച്ചാൽ ആ കയ്യേറ്റം ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു എന്ന് നിലയിൽ അദ്ദേഹത്തെ prosecute cheythu ജയീലിൽ അടയ്ക്കണം എന്നാണ്... ആരെങ്കിലും prosecution santion തേടിയാൽ engineer Alert ആകും...
B, C നൽകേണ്ടത് engr ടെ ഉത്തരവാദിത്തം ആണ്... കയ്യേറ്റം നടത്തിയ ആൾക്ക് പറയാൻ ഉള്ളത് പറയാനാണ് ഫോം ബി നോട്ടീസ്. ഒഴിയാൻ ഉള്ള ഉത്തരവ് ആണ് സി ഫാം. അറസ്റ്റ് വാറണ്ട് ആണ് ഡി ഫാം. കളക്ടർ ആണ് ഇതെല്ലാം നൽകേണ്ടത്... ഇവിടെ കളക്ടർ ടെ അധികാരം engr ൽ...
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ pwd റോഡ്സ്. പരാതിയുടെ കോപ്പി സൂക്ഷിക്കണം
ആർക്കു പരാതി കൊടുത്താലും അത് അവരുടെ മെയിലിൽ അയക്കുന്നതാണ് നല്ലതു .ആദ്യം പരാതി ചൂണ്ടികാട്ടിയുള്ളതു. പരിഹരിച്ചില്ലെങ്കിൽ പതിനഞ്ചു ദിവസത്തിനു ശേഷം ആദ്യമെയിൽ കോപ്പി വച്ച് രണ്ടാമതൊരു റിമൈൻഡർ മെയിൽ പിന്നെയും നടന്നില്ലെങ്കിൽ പത്തു ദിവസത്തിനു ശേഷം രണ്ടു മെയിൽ കോപ്പി അറ്റാച്ചു ചെയ്തു മുകളിലുള്ളവർക്കു പരാതി കൊടുക്കുക .അത് മെയിൽ തന്നെ ചെയ്യണം .അവഗണിച്ചാലുള്ള ഫലം അവർക്കു നന്നായറിയാം .