സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി
എക്സ്പ്രസ് ഹൈവേകൾ, ദേശീയപാതകൾ, സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ, മറ്റ് ജില്ലാ റോഡുകൾ, വില്ലേജ് റോഡുകൾ, ഗ്രാമീണ റോഡുകൾ, നഗര റോഡുകൾ എന്നിവയാണത്. നാഷണൽ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് പി.ഡബ്ലു.ഡി, കോർപറേഷൻ /മുനിസിപ്പാലിറ്റി /പഞ്ചായത്ത് എന്നീ സ്ഥാപനങ്ങൾക്കാണ് ഇതിെൻറ പരിപാലന ചുമതലകൾ.
ഗതാഗത മന്ത്രി ചെയർമാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനായും സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റിയും, ജില്ലാ കളക്ടർ എക്സ് ഒഫീഷ്യോ ചെയർമാനായി ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റി ആക്റ്റ് പ്രകാരം രൂപവൽക്കരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കൂടുതൽ അധികാരം നൽകിക്കൊണ്ട് കേരളാ ഹൈവേ പ്രൊട്ടെക്ഷൻ ആക്ടും (1999), കേരള പോലീസ് ആക്ട് 72-ാം വകുപ്പ് പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിൽ ട്രാഫിക് കമീകരണ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഏതൊരു പൗരനും മേൽപ്പറഞ്ഞ അതോറിറ്റികൾ മുമ്പാകെ റോഡ് നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും രേഖാമൂലം പരാതി ഉന്നയിക്കാനും അവകാശമുണ്ട്.
കൂടാതെ ദേശീയ പാത സംബന്ധിച്ച് NHAI helpline number: 1033 ൽ ഫോൺ മുഖേനയും email: helpline1033@ihmcl.com രേഖാമൂലവും സംസ്ഥാന PWD യുടെ ടോൾ ഫ്രീ നമ്പറായ 1800-42527771- ലോ email: ceroads.pwd@kerala.gov.in പരാതികൾ ഉന്നയിക്കാവുന്നതാണ്. മാത്രവുമല്ല NHAI യുടെ റീജിയണൽ ഓഫീസിലും ബന്ധപ്പെട്ട PWD ഓഫീസിലും കോർപ്പറേഷൻ /മുനിസിപ്പാലിറ്റി / പഞ്ചായത്ത് ഓഫീസുകളിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്