പഞ്ചായത്ത് റോഡ് പണിക്കായി പൊളിച്ചിട്ടിട്ട് മാസങ്ങളായി
പഞ്ചായത്ത് റോഡുകൾ പെട്ടി പൊളിഞ്ഞ്, കാൽ നടയ്ക്ക് പോലും പറ്റാത്ത സ്ഥിതി തുടരുകയാണ്,ഇപ്പോൾ റോഡ് പണിക്കായി പൊളിച്ചിട്ടിട്ട് മാസങ്ങളായി, പണി തുടരുന്നില്ല. എവിടെയാണ് പരാതി കൊടുക്കേണ്ടത് , ഒന്ന് പറഞ്ഞു തരുമോ
സകർമ്മ പോർട്ടലിൽ പഞ്ചായത്ത് മിനിറ്റ് കിട്ടും. റോഡ് പണി അതിൽ പറയുന്നുവോ എന്ന് നോക്കൂ, തുടർന്ന് പരാതി അല്ലെങ്കിൽ മിനുട്ട് നടപടിയിലെ ഫോളോ അപ്പ് ചെയ്യാനാവും.
പഞ്ചായത്ത് സെക്രട്ടറിയ്ക്ക് , വിവരങ്ങൾ കാണിച്ച് പരാതി കൊടുക്കുക . അതിന് ശേഷം നടപടിയുണ്ടായില്ലങ്കിൽ , ടി. വിഷയം സൂചിപ്പിച്ച് വിവരാവകാശ അപേക്ഷ കൊടുക്കാം.
ടി. റോഡ് ...പുനർ നിർമ്മാണത്തിനായിട്ട് / പുനരുദ്ധാരണത്തിനായിട്ട് പൊളിച്ചിട്ടിരിയ്ക്കുകയാണ് , വാഹന ഗതാഗതവും , കാൽനടയാത്ര പോലും അസഹ്യമാണ് , പാതയോരത്ത് താമസ്സിയ്ക്കുന്നവർക്കും ഇതു മൂലം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു ...., ഇത്യാദി വിഷയങ്ങൾ പ്രതി ബാധിച്ച ഒരു അപേക്ഷ തയ്യാറാക്കുകയും .... അടിയിൽ റോഡിൻ്റെ ഇരുവശവും താമസ്സിയ്ക്കുന്നവരും ഗുണഭോക്താക്കളും അഭ്യുദയകാംക്ഷികളും ആയ, ടി. വാർഡുകളിൽ താമസ്സിയ്‌ക്കുന്നവരുമായവർ ഒപ്പിട്ട് ഒരപേക്ഷ തയ്യാറാക്കി സമർപ്പിയ്ക്കുക , റോഡിൻ്റെ പേര് ... എല്ലാം കൃത്യമായി ഉണ്ടായിരിയ്ക്കണം .
സെക്രട്ടറി അല്ലേ , ടി. പഞ്ചായത്തിൻ്റെ അധികാരി ... ആദ്യം , ഭരണനിർവ്വഹണത്തിലെ വീഴ്ചയ്ക്ക് അദ്ദേഹത്തിന് പരാതി കൊടുത്തതിന് ശേഷം ,തൃപ്തികരമായ നടപടികൾ ഉണ്ടാകുന്നില്ലങ്കിൽ , കൃത്യമായ വിവരങ്ങൾ സമാഹരിച്ച് , നമുക്ക് LSGD ഓംബുഡ്സ്മാനിനെ സമീപിയ്ക്കാം .. അപ്പോൾ സെക്രട്ടറി, തനിയെ ഉത്തരം തന്നുകൊള്ളും