കെട്ടിടത്തിൻ്റെ മുഴുവൻ രേഖകൾ വിവരാവകാശം വഴി ലഭിക്കുവാൻ

ഒരു കെട്ടിടത്തിൻ്റെ മുഴുവൻ രേഖകൾ വിവരാവകാശം വഴി ലഭിക്കുവാൻ എവിടെയൊക്കെ എന്തൊക്കെയാണ് അപേക്ഷകൾ ആണ് കൊടുക്കേണ്ടത് ? 

കെട്ടിട മുറികളുടെ ഏതെങ്കിലും കെട്ടിട നമ്പർ മെൻഷൻ ചെയ്ത് പഞ്ചായത്ത്‌ /നഗര സഭയിൽ വിവരാവകാശ അപേക്ഷ നൽകുക.

1). ടി നമ്പർ കെട്ടിടം ഉൾപ്പെടുന്ന കെട്ടിടത്തിന്റെ അംഗീകൃത സ്പെസിഫിക്കേഷൻ, കാൽക്കുലേഷൻ ഷീറ്റുകൾ ഉൾപ്പെടെയുള്ള ബിൽഡിങ് പെർമിറ്റ്‌, കംപ്ലീഷൻ പ്ലാനുകൾ, ഒക്യുപാൻസി സർട്ടിഫിക്കറ്റ് എന്നിവകളുടെ സാക്ഷ്യപ്പെടുത്തുയ ശരിപ്പകർപ്പുകൾ.

2). ടി കെട്ടിടത്തിന്റെ ബിൽഡിങ് പെർമിറ്റ് അപേക്ഷയോടൊപ്പമുള്ള പ്രമാണം, കൈവശവകാശ സർട്ടിഫിക്കറ്റ്, നികുതി രശീതുകൾ എന്നിവകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ.

3). ടി കെട്ടിട മുറികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പഞ്ചായത്ത്‌ /നഗരസഭ നൽകിയ വ്യാപാര ലൈസൻസുകളുടെയും ആയതിനു നൽകിയ എല്ലാ രേഖകളുമടങ്ങിയ അപേക്ഷകളുടെയും സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ.

4). ടി കെട്ടിട മുറികൾക്ക് പഞ്ചായത്ത്‌ /നഗര സഭ നൽകിയ കെട്ടിട നമ്പറുകൾ ഏതൊക്കെ എന്നറിയിക്കുക.

5). ടി കെട്ടിടത്തിനു നിലവിൽ പഞ്ചായത്തിൽ /നഗരസഭയിൽ ഒടുക്കിയ നികുതി രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ.

6). ടി കെട്ടിടത്തിനു ലഭ്യമായതും നിലവിൽ സാധുതയുള്ളതുമായ ഫയർ എൻ.ഒ.സി, പി.സി.ബി. എൻ.ഒ.സി, മറ്റു നിരാക്ഷേപ പത്രങ്ങൾ എന്നിവകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ.

എന്നിവകൾ ആവശ്യപ്പെടുക.