താമസിക്കുന്ന കെട്ടിടം പൊളിച്ചു കളയുകയാണെങ്കിൽ പഞ്ചായത്തിനെ അറിയിക്കേണ്ട ബാധ്യത ഉടമയ്ക്ക് ഉണ്ടോ ?
താമസിക്കുന്ന കെട്ടിടം പൊളിച്ചു കളയുകയാണെങ്കിൽ പഞ്ചായത്തിനെ അറിയിക്കേണ്ട ബാധ്യത ഉടമയ്ക്ക് ഉണ്ടോ ?
2011 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വസ്തുനികുതിയും സർചാർജും ചട്ടങ്ങൾ 24(3) പ്രകാരം പഞ്ചായത്ത് പ്രദേശത്തുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു കളയുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, ഉടമസ്ഥൻ അത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകേണ്ടതും, പൊളിക്കുന്ന സമയം വരെയുള്ള നിലവിലെ അർദ്ധ വർഷ നികുതി ഒടുക്കുകയും ചെയ്യേണ്ടതാണ്.
....................................................................
ഒഴിവായി കിടക്കുന്ന കെട്ടിടത്തിന്റെ നികുതി ഇളവു ചെയ്തെടുക്കുവാൻ സാധിക്കുമോ ?
ഒരു അർദ്ധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ആയ കാലത്തേക്ക് ആവശ്യത്തിനു ഉപയോഗിക്കപ്പെടാതെ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ, ഒഴിഞ്ഞുകിടന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി, നികുതി ഇളവു ചെയ്തു കൊടുക്കുവാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.
....................................................................
കെട്ടിട നികുതി കൊടുക്കുവാൻ ബാധ്യസ്ഥനായ ആൾ മരണപ്പെട്ടാൽ ആരായിരിക്കും നികുതി കൊടുക്കേണ്ടത് ?
അവകാശി എന്ന നിലയിൽ ഉടമസ്ഥാവകാശം കൈമാറി കിട്ടുന്ന വ്യക്തി ആയിരിക്കും വസ്തു നികുതി ഒടുക്കേണ്ടത്.
....................................................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും, സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/JlTb5O3UY8MDFcSNyTKcLm
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)