'Force Majeure' എന്ന നിയമ വ്യവസ്‌ഥ
"മാറിയ സാഹചര്യത്തിൽ വാടക കൊടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടോ ?
ഇതൊന്നു വായിക്കുക... ഭാവിയിൽ പ്രയോജനപ്പെടുമായിരിക്കും!!!
_____________
കഴിഞ്ഞുപോയ കൊറോണ കാലഘട്ടം സാമ്പത്തിക രംഗത്തെ താറുമാറാക്കിയിട്ടുണ്ട്. ബിസിനസിനുവേണ്ടി കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ ഭൂരിപക്ഷം ബിസിനസ് ഉടമകളും ഇത്തരം ഒരു സാഹചര്യം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വരുമാനം ഇല്ലാതിരിക്കുകയും വാടക കൊടുക്കുകയും ചെയ്യേണ്ട ദുരവസ്ഥ ഒഴിവാക്കുവാൻ ഭാവിയിൽ വാടകകരാറിൽ 'Force Majeure' എന്ന നിയമ വ്യവസ്‌ഥ ഉൾപെടുത്തേണ്ടതാണ്.
..................................................
എന്താണ് "Force Majeure" ?
_________
കരാർ പ്രകാരം ഇരുഭാഗത്തുമുള്ള നടപടികൾ, ഇരുവരുടെയും നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള സംഭവങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, കൊറോണ പോലുള്ള പകർച്ചവ്യാധികൾ, ലഹള, കൊടുങ്കാറ്റ്, സർക്കാർ നടപടി ക്രമങ്ങൾ മുതലായവ കാരണം കെട്ടിട ഉടമയ്ക്കോ വാടകക്കാരനോ കരാർ വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സാധിച്ചില്ലെങ്കിൽ വാടകക്കാരന് കെട്ടിട ഉടമയ്ക്ക് (തിരിച്ചും) നോട്ടീസ് കൊടുത്ത് ദിവസക്കണക്കിന് ആനുപാതികമായി കരാർ ബാധ്യതകളിൽ നിന്ന് താൽക്കാലികമായി വാടകക്കാരന് വിടുതൽ ചെയ്യാം.
Indian Contract Act, 1872, Section 56 ന്റെ പരിരക്ഷയും Force Majeure ന് ലഭിക്കുന്നുണ്ട്.
ഭാവിയിൽ അപ്രതീക്ഷിത സാഹചര്യത്തിൽ വാടക ബാധ്യതയിൽനിന്ന് ഒഴിവു ലഭിക്കുവാൻ ഒരു വക്കീലിന്റെ സഹായത്തോടുകൂടി Force Majeure വ്യവസ്ഥ വാടകക്കരാറിൽ എഴുതി ചേർക്കുക.
.................................................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)