ഗാർഹിക ആവശ്യത്തിനു വേണ്ടിയുള്ള വീട്ടുസാധനങ്ങൾ ഉടമയ്ക്ക് സ്വയം കയറ്റിറക്ക് നടത്താമോ ?
________
സർക്കാർ 2018 ൽ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചു കയറ്റിറക്ക് കൂലി അതാത് ജില്ലകളിലെ ലേബർ ഓഫീസർമാർ നിശ്ചയിച്ച കൂലി പട്ടിക അടിസ്ഥാനപ്പെടുത്തിയാണ്.
ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഗാർഹിക ആവശ്യത്തിനുള്ള കയറ്റിറക്കുകൾ, കാർഷികോല്പന്നങ്ങളുടെ കയറ്റിറക്കുകൾ എന്നിവയ്ക്കുവേണ്ടി തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാവുന്നതാണ്.
എന്നാൽ ചുമട്ടുതൊഴിലാളിയെ നിയോഗിക്കുന്ന പക്ഷം അതാത് മേഖലകളിൽ നിശ്ചയിക്കപ്പെട്ട കൂലി നൽകേണ്ടതാണ്.
വാങ്ങുന്ന കൂലിക്ക് പൂൾ ലീഡർ തൊഴിലുടമയ്ക്ക് റസീറ്റ് നൽകേണ്ടതാണ്.
ബന്ധപ്പെട്ട പരാതികൾ ജില്ലാ ലേബർ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)