ജോലിക്ക് മിനിമം വേതനം ലഭിക്കുന്നുണ്ടോ ?

 ജോലിക്ക് മിനിമം വേതനം  ലഭിക്കുന്നുണ്ടോ ? 

_________

 

 

ഓരോ തൊഴിൽ വിഭാഗങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനത്തെക്കുറിച്ചറിയുവാൻ വിവരാവകാശനിയമപ്രകാരം ലേബർ ഡിപ്പാർട്മെന്റിലേക്ക് എഴുതി ചോദിക്കുകയോ, അല്ലെങ്കിൽ "https://lc.kerala.gov.in/minimum-wage-notifications" എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

 

(i) സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതന നിരക്കിനേക്കാൾ കുറഞ്ഞ തുകയാണ്  നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ The Minimum Wages Act, 1948 പ്രകാരം പരാതികൾ  Labour കമ്മിഷണർക്കോ, ലേബർ ഓഫീസർക്കോ നൽകാവുന്നതാണ്.

 

(ii) ജോലിക്കാരനോ,  ഒരു വക്കീലിനോ ട്രേഡ് യൂണിയന്റെ പ്രതിനിധിക്കോ പരാതി നൽകാം.

 

(iii) ഏറ്റവും കുറഞ്ഞ വേതന നിരക്കിനേക്കാൾ കുറവുള്ള പേയ്‌മെന്റുമായി ബന്ധപ്പെട്ടതാണ് ക്ലെയിമെങ്കിൽ, നൽകിയ യഥാർത്ഥ തുകയും നൽകേണ്ട ഏറ്റവും കുറഞ്ഞ വേതന നിരക്കിലെ വ്യത്യാസവും ഭാവിയിൽ ജീവനക്കാരന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി അപേക്ഷ നൽകാം, 

 

(iv). ക്ലെയിം പരിഗണിക്കുന്ന അതോറിറ്റിക്ക് ജീവനക്കാരന് നൽകേണ്ട ഡിഫറൻഷ്യൽ വേതനവും, നഷ്ടപരിഹാരവും, പിഴയും  ഉത്തരവാക്കുവാൻ സാധിക്കും.

 

നിലവിൽ ജീവനക്കാരാരും ശമ്പളത്തെക്കുറിച്ച് പരാതി ഉയർത്തിയില്ലായെന്നത്  പരിഗണിക്കപ്പെടുന്ന വിഷയമല്ല.

.............................................

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)