ഇരു ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഹെൽമറ്റ് സൗജന്യമായി ലഭിക്കുവാൻ അവകാശമുണ്ടോ ?
ഇരു ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഹെൽമറ്റ് സൗജന്യമായി ലഭിക്കുവാൻ അവകാശമുണ്ടോ ?
_________
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 138(f) പ്രകാരം ഇരുചക്രവാഹനം വിൽക്കുന്ന സമയത്ത് വാഹന നിർമ്മാതാവ് ISI സ്റ്റാൻഡേർഡ് ഉള്ള ഹെൽമറ്റ് സൗജന്യമായി വാഹനത്തോടൊപ്പം ഉപഭോക്താവിന് നൽകേണ്ടതാണ്. ഹെൽമെറ്റ് സൗജന്യമായി നൽകാത്ത നിർമ്മാതാവിന്റെ പ്രതിനിധിയായ ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുവാനുള്ള അധികാരം രെജിസ്റ്ററിങ് അതോറിറ്റിക്ക് ഉള്ളതാണ്. കൂടാതെ വാഹനത്തോടൊപ്പം നമ്പർ പ്ലേറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, പിൻ സീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേക വില ഈടാക്കാതെ സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് 02/2016 നമ്പറായി 30/3/2016 ൽ ട്രാൻസ്പോർട്ട് കമ്മീഷണർ വിശദമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ടി നിർദേശങ്ങൾ പാലിക്കാത്ത ഡീലർമാർക്കെതിരെ അതാതു സ്ഥലങ്ങളിൽ ഉള്ള രജിസ്ട്രിങ് അതോറിറ്റിക്ക് പരാതി നൽകാവുന്നതാണ് . പരാതിയിൽ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിക്കാവുന്നതുമാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)