വാഹന ഡീലർ നിയമപ്രകാരമാണോ പ്രവർത്തിക്കുന്നത് ?

വാഹന ഡീലർ നിയമപ്രകാരമാണോ പ്രവർത്തിക്കുന്നത് ? 

_________

1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമചട്ട പ്രകാരം വാഹന നിർമ്മാതാക്കൾ അംഗീകരിക്കുന്നതും നിയമിക്കുന്നതുമായ Bonafide ഡീലർമാർക്ക് മാത്രമേ വാഹന വില്പനയ്ക്കായി ട്രേഡ് സർട്ടിഫിക്കറ്റ്  മോട്ടോർ വാഹന വകുപ്പ് നൽകുകയുള്ളൂ.

 ഉൽപ്പാദിപ്പിക്കപ്പെടുന്ന വാഹനങ്ങൾ വിൽക്കുന്നതിന്  ഉൽപാദകർ തന്നെ നേരിട്ട് അംഗീകരിച്ചു നിയമിച്ചിട്ടുള്ള സ്ഥാപനമാണ് Bonafide ഡീലർ. ഒരു വാഹനം ഉപഭോക്താവിന് വിൽക്കുവാനുള്ള അധികാരം Bonafide ഡീലർക്ക് മാത്രമാണുള്ളത്.

 അംഗീകൃത ഡീലർ വാഹനങ്ങൾ ഉപഭോക്താവിന് വിൽപ്പന നടത്തുമ്പോൾ  ഹാൻഡ്ലിങ് ചാർജ് ഈടാക്കുക, സൗജന്യമായി ഹെൽമറ്റ് നൽകാതിരിക്കുക, തങ്ങൾക്ക് താല്പര്യമുള്ള കമ്പനികളിൽനിന്ന് ഫിനാൻസ്, ഇൻഷുറൻസ് എന്നിവ എടുക്കുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുക, വാഹനങ്ങൾക്കൊപ്പം ആക്സസറീസ് ഉയർന്ന വിലക്ക് ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ  ചട്ടവിരുദ്ധമാണ്.

ഉപഭോക്താവിന് പരാതി ഉണ്ടെങ്കിൽ അതാത്  പ്രദേശത്തെ രജിസ്ട്രെറിങ് അതോറിറ്റിക്ക് Registered പോസ്റ്റിൽ പരാതി നൽകേണ്ടതാണ്. രണ്ടാഴ്ചയ്ക്കുശേഷം വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട അധികാരി എന്തു നടപടി എടുത്തുവെന്ന്, ഉപഭോക്താവിന് എഴുതി ചോദിക്കാവുന്നതുമാണ്.

 വഞ്ചിക്കപ്പെട്ട  ഉപഭോക്താക്കൾക്ക് നിയമപരമായ പരിഹാരത്തിന് ഉപഭോക്ത തർക്കപരിഹാര  കമ്മീഷനെ സമീപിക്കാവുന്നതുമാണ്.

........................................... 

  

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 CONSUMER COMPLAINTS AND PROTECTION SOCIETY  (Regd) 

 (A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)