വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുമ്പോൾ, അവ കൈവശമില്ലെങ്കിൽ എന്തു ചെയ്യണം ?

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുമ്പോൾ, അവ കൈവശമില്ലെങ്കിൽ എന്തു ചെയ്യണം ?

_____________

 

മോട്ടോർ വാഹന നിയമം സെക്ഷൻ 130 പ്രകാരം പൊതുസ്ഥലത്ത് വച്ച് യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ, വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കാർ / ഇരുചക്ര വാഹനങ്ങളുടെ  രേഖകൾ ആവശ്യപ്പെട്ടാൽ, ഡ്രൈവർ അവ നൽകുവാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇത്തരം രേഖകൾ കൈയിൽ കൊണ്ടു നടക്കേണ്ട ആവശ്യമില്ല. നിയമപ്രകാരം എം പരിവാഹൻ ആപ്പിലോ, ഡിജിലോക്കർ ആപ്പിലോ  വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ  അധികാരികൾ സ്വീകരിക്കേണ്ടതാണ്.  എന്നാൽ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയും മറ്റു കാരണങ്ങളാൽ അത്തരം രേഖകൾ 

കൈവശം ഇല്ലാതിരിക്കുകയും ചെയ്താൽ അച്ചടക്കത്തോടു കൂടിയും, മര്യാദയോടുകൂടിയും ഉദ്യോഗസ്ഥന്മാരെ അത്തരം സംഗതികൾ ബോധ്യപ്പെടുത്തേണ്ടതാകുന്നു. നിങ്ങളുടെ കൈവശം ലൈസൻസ് നിർബന്ധമായും ഉണ്ടാകേണ്ടതാണ്. ലൈസൻസ് അധികാരികൾക്ക് Submit ചെയ്താൽ Reciept ലഭിക്കണം. തുടർന്ന് ആവശ്യപ്പെടുന്ന രേഖകൾ 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത രേഖകൾ നേരിട്ടോ, രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന് സമർപ്പിച്ചാൽ മതിയാകുന്നതാണ്. 

അധികാരികൾ നൽകുന്ന challan ഒരു court order അല്ലാത്തതുകൊണ്ട്, പിഴ അടക്കാതെ തന്നെ  അത്തരം ചല്ലാനുകൾ കോടതിയിൽ  ചോദ്യം ചെയ്യാവുന്നതാണ്.

 

 രേഖകൾ സമർപ്പിക്കുവാൻ 15 ദിവസങ്ങൾ ഉടമയ്ക്ക് നൽകിയില്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, രേഖകൾ കൈവശം ഇല്ലായെന്ന കാരണത്താലുള്ള പിഴ അടയ്ക്കുവാനുള്ള ബാധ്യത ഉടമയ്ക്ക് ഉണ്ടായിരിക്കില്ല.

 അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ  ഏഴുദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കേണ്ടതുമാണ്. (Section 158(3).)

........................................ 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)