POLICY എടുത്ത വ്യക്തി മരണപ്പെട്ടാൽ POLICY തുക ആർക്കായിരിക്കും ലഭിക്കുന്നത് ?

LIC POLICY എടുത്ത വ്യക്തി പോളിസി പൂർത്തീകരിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ POLICY തുക ആർക്കായിരിക്കും ലഭിക്കുന്നത് ?

_________

 

സെക്ഷൻ 39, ഇൻഷുറൻസ് ആക്ട്, 1938 പ്രകാരം ആരുടെ പേരാണോ പോളിസിയിൽ നോമിനി ആയി കാണിച്ചിട്ടുള്ളത്, ആ വ്യക്തിക്കായിരിക്കും പോളിസി തുക ലഭിക്കുക. ഈ വ്യക്തി ഒരു Trustee എന്ന നിലയിൽ തുക കൈപ്പറ്റുകയും അനന്തരാവകാശികൾക്ക്  കൈമാറുകയും വേണം.

 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6

 

 

തുക നോമിനിക്ക് കൈമാറുന്ന കാര്യത്തിൽ അനന്തരാവകാശികൾക്ക് പരാതി ഉണ്ടെങ്കിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ് ?

__________

 

ഇൻഷുറൻസ് ആക്ട് പ്രകാരം മറ്റ് തടസ്സമൊന്നും ഇല്ലെങ്കിൽ നോമിനി ആവശ്യമായ രേഖകൾ ഇൻഷുറർക്ക് സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ,  ഇൻഷുറൻസ് തുക നോമിനിക്ക് കൈമാറാവുന്നതാണ്. എന്നാൽ പോളിസി തുക കൊടുക്കുന്നത് തടസ്സപ്പെടുത്തിക്കൊണ്ട്  കോടതിയുടെ ഉത്തരവ് അനന്തര അവകാശികൾ കമ്പനിയിൽ ഹാജരാക്കുക യാണെങ്കിൽ കമ്പനിക്ക് തുക കൊടുക്കാതിരിക്കാൻ കഴിയുന്നതാണ്.

 

IRDA (Protection of Policy Holders Interest ) Regulations, 2017 Section 14(2)(vi) പ്രകാരം  ഇൻഷുറൻസ് തുക നോമിനിക്ക് പരമാവധി 135 ദിവസത്തിനുള്ളിൽ നൽകേണ്ടതാണ്. അങ്ങനെ നൽകുവാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള ബാങ്ക് പലിശയുടെ മുകളിൽ 2% പലിശ നിരക്ക് കൂട്ടിയ തുക നോമിനിക്ക് നൽകേണ്ടതാണ്.

.................................................................. 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)