ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് ലഭിക്കും ?
ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് ലഭിക്കും ?
_______
ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതും എന്നാൽ സ്ഥാവര ജംഗമ വസ്തുക്കളുമുള്ള ഒരു വ്യക്തി നിയമാനുസൃത അവകാശികൾ ഇല്ലാതെയും വിൽപത്രം എഴുതിവയ്ക്കാതെയും മരണമടഞ്ഞാൽ ടിയാന്റെ എല്ലാ സ്വത്തുവകകളും അന്യം നിന്ന സ്വത്തുവകകളായി കണക്കാക്കപ്പെടും.
മരണപ്പെട്ട ആൾ വിൽപത്രം എഴുതി വച്ചിട്ടില്ലായെന്നും, നിയമാനുസൃതമായ ഏതെങ്കിലും അവകാശികൾ ജീവിച്ചിരിപ്പില്ലാ എന്നുമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻമേൽ, വസ്തുവിന്മേൽ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ നേരിൽ ഹാജരാകാൻ നിർദ്ദേശിച്ചു കളക്ടർ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ്. പരസ്യത്തിനു ശേഷം ഉചിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് കളക്ടർ ഏറ്റെടുക്കുന്ന വസ്തുവകകൾ ലേലം നടത്തുകയും, തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടപെടുകയും ചെയ്യും.
ഒരു വില്പത്രം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് മേൽപ്പറഞ്ഞവ.....
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)