ഹിന്ദു സ്ത്രീയുടെ അവകാശികളെ എങ്ങനെയാണ് നിർണയിക്കുന്നത് ?
ഹിന്ദു സ്ത്രീയുടെ അവകാശികളെ എങ്ങനെയാണ് നിർണയിക്കുന്നത് ?
വിൽപ്പത്രം എഴുതി വയ്ക്കാതെ ഭവാനിയമ്മ മരണപ്പെടുമ്പോൾ ഏകമകൾ മതപരിവർത്തനം നടത്തി അന്യ മതസ്ഥനെ വിവാഹം ചെയ്തു ദൂരസ്ഥലത്തായിരുന്നു. ഭർത്താവ് നേരത്തെ തന്നെ മരിക്കുകയും, വേറെ മക്കളാരും തന്നെ ഇല്ലാത്ത ഭാവാനിയമ്മ മകളുമായി നല്ല ബന്ധത്തി ലല്ലായിരുന്നു. ഭവാനി അമ്മയ്ക്ക് ഉണ്ടായിരുന്ന 53 സെന്റ് വസ്തുവകകൾ പങ്കുവെച്ചെടുക്കുന്നതിൽ ബന്ധുക്കളുടെ ഇടയിൽ തർക്കം ഉടലെടുത്തു.
The Hindu Succession Act, 1956 അനുസരിച്ചു മരണപെട്ട
ഹിന്ദു സ്ത്രീയുടെ അവകാശികളെ അഞ്ച് വിഭാഗമായി തരം തിരിച്ചിരിക്കുന്നു.
1. ഭർത്താവ്, മക്കൾ, മുൻപ് മക്കൾ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരുടെ മക്കൾ.
2. ഭർത്താവിന്റെ അനന്തരാവകാശികൾ.
3. മാതാവ്, പിതാവ്.
4. പിതാവിന്റെ അനന്തരാവകാശികൾ
5. മാതാവിന്റെ അനന്തരാവകാശികൾ.
സെക്ഷൻ 15 (2)(a) പ്രകാരം
ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ പിതാവിൽ നിന്നോ, അമ്മയിൽ നിന്നോ, പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും തരത്തിലുള്ള സ്വത്ത്, മരിച്ചയാളുടെ ഏതെങ്കിലും മകന്റെയോ മകളുടെയോ അല്ലെങ്കിൽ മുൻപ് മരിച്ചുപോയ ഏതെങ്കിലും മകന്റെയോ മകളുടെയോ മക്കൾ ഉൾപ്പെടെയുള്ളവരുടെ അഭാവത്തിൽ പിതാവിന്റെ അവകാശികൾക്ക് ലഭിക്കും.
ഭർത്താവിൽ നിന്നോ, അവരുടെ ടെ അമ്മായിഅച്ഛനിൽ നിന്നോ പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും സ്വത്ത്, മരിച്ചയാളുടെ മക്കളുടെയോ, മരിച്ചുപോയ ഏതെങ്കിലും മകന്റെയോ മകളുടെയോ മക്കൾ ഉൾപ്പെടെയുള്ളവരുടെ അഭാവത്തിൽ ഭർത്താവിന്റെ അനന്തരാവകാശികൾക്ക് ലഭിക്കും.
ഹിന്ദു മതത്തിൽ നിന്നും വേറൊരു മതത്തിലേക്ക് മതപരിവർത്തനം നടത്തിയ മകൾക്കോ, അവരുടെ മക്കൾക്കോ അമ്മയുടെ സ്വത്തിൽ അനന്തരാവകാശമു ണ്ടായിരിക്കുന്നതല്ല.(സെക്ഷൻ 26)
.............................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)