PF, ESI തുടങ്ങിയ അനുകൂല്യങ്ങൾ

ഞാൻ ഒരു കമ്പനിയില്ലാണ് ജോലി ചെയുന്നത് പക്ഷേ PF, BANK ACCOUNT തുടങ്ങിയാ അനുകൂല്യങ്ങൾ ഒന്നും തന്നെ ഇല്ല.

നമ്മൾ ആവശ്യപ്പെട്ടപ്പോൾ അതൊന്നും തരുവാൻ സാധിക്കില്ല എന്നാണ് പറയുന്നത്.

20 പേരിൽ കൂടുതൽ സ്ഥിര ജോലിക്കാർ ഉണ്ടെങ്കിൽ. Esi, EPF നൽകണം. നിങൾ സ്ഥിരം ജീവനകാരൻ ആണോ ? എങ്കിൽ ലേബർ ഓഫീസർക്ക് പരാതി കൊടുക്കാം. അത്യാവശ്യം സ്റ്റാൻഡേർഡ് കമ്പനി ആണെങ്കിൽ അവര് എല്ലാം അനുവദിച്ചു കൊടുക്കാറുണ്ട് ഇല്ലെങ്കിൽ ലൈസൻസ് പുതുക്കാൻ പറ്റില്ല.basic salary ടെ 12%ആണ് നിങ്ങൾ അടകേണ്ടത്. അവര് 3.67% ആണ് ഏതാണ്ട് 15000 ത്തിന് കണക്ക് കൂടിയാൽ മാസം 1800+550. വരും

നേരെ ലേബർ ഓഫീസർക്ക് പരാതി നൽകുക. ലേബറിൽ പരാതി കൊടുക്കുമ്പോൾ Alo യെ കൂടാതെ DLO, State Labour Commissioner എന്നിവർക്ക് കൂടി mail അയക്കുക. . കൂട്ടത്തിൽ PF കമ്മീഷണർക്കും Esi ഡയറക്ടർക്കും welfare fund board നും എല്ലാം. ഇൻസ്പെക്ഷൻ നടക്കും. ആനുകൂല്യങ്ങൾ മുൻ കാല പ്രാബല്യത്തോടെ കിട്ടും

പക്ഷേ സ്ക്വാഡ് കയറിയാൽ കമ്പനിക്ക് എന്ത് സംഭവിക്കുമെന്ന് പറയാനൊക്കില്ല. അവർ ചുമത്തുന്ന ഫൈൻ അടയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെങ്കിൽ കമ്പനിയുടെയും മുതലാളിയുടെയും സ്ഥാവര ജംഗമങ്ങളുടെ കാര്യത്തിൽ തീരുമാനമാവും. കുറച്ച് വർഷം മുൻപ് ഒരു പ്രമുഖ സ്ഥാപനത്തിന്റെ സ്ഥലവും വാഹനങ്ങളും ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു.

സ്ഥിരം ആയിട്ട് ഉള്ള ജോലി അല്ല എങ്കിലും ESI നിർബന്ധം ആണ്. ജോലിക്ക് കേറി 10 ദിവസം മാത്രം ESI വേണ്ട അത്‌ കഴിഞ്ഞാൽ നിർബന്ധം ആണ്. ലേബർ ഓഫീസിൽ അറിയിക്കു..