RTI - കോപ്പി - ഫീസ് - മറുപടി

കോപ്പികൾക്ക് ഫീസ് ഈടാക്കുക എന്നത് നിയമപരം ആണ്..DD ആയിട്ടൊ മറ്റു RTI നിയമത്തിൽ പറയുന്ന രൂപത്തിലോ ഫീസ് ഈടാക്കാം..DD ആയിട്ട് തന്നെ ഫീസ് അടക്കണം എന്നു അവർ പറഞ്ഞത് നിയമവിരുദ്ധമാണ്....നിങ്ങൾ ചോദിച്ച കാര്യം RTI യുടെ പരിധിയിൽ വരുന്നത് ആണെങ്കിൽ നിങ്ങൾക്ക് മറുപടി തരണം .അല്ലെങ്ങിൽ മറുപടി തരേണ്ടതില്ല.മറുപടി തന്നില്ല എങ്കില് എന്ത് കാരണം കൊണ്ടാണ് മറുപടി നിഷേധിച്ചു എന്നു അതിൽ വക്തമാക്കണം.അങ്ങനെ ഇല്ല എങ്കിൽ അത് അടുത്ത നിയമവിരുദ്ധം ..
ആ മറുപടിയിൽ തൃപ്തനല്ല എങ്കിൽ നിങ്ങൾക്ക് അവരുടെ മുകളിൽ ഉള്ള ആൾക്ക് ഒന്നാം അപ്പീൽ കൊടുക്കാം..ഒന്നാം അപ്പീൽ കൊടുക്കേണ്ട ആളുടെ വിവരം മറുപടിയിൽ എഴുതണം എന്നത് നിയമം .എഴുതിയില്ല എങ്കിൽ നിയമവിരുദ്ധം..
അപേക്ഷയുടെ മറുപടി നിഷേധിച്ചു എങ്കിൽ വിവരാവകാശകമീഷന് പരാതി നൽകാം (അപ്പീല് അല്ല.കമീഷന് അപ്പീൽ നൽകണം എങ്കിൽ ഒന്നാം അപ്പീൽ കഴിയണം)..