'railmadad' ആപ്പ്.

ട്രെയിനിലോ റെയിൽവെ സ്റ്റേഷനിലോ നമുക്ക് നേരിട്ടേക്കാവുന്ന, അല്ലെങ്കിൽ കാണുന്ന പ്രശ്നങ്ങൾ റെയിൽവെ യെ നേരിട്ട് അറിയിക്കാനുള്ള സംവിദാനമാണ് 'railmadad' ആപ്പ്. നിങ്ങൾ ഒരു പക്ഷെ ഇത് നേരത്തെ ഉപയോഗിക്കുന്നവർ ആയിരിക്കാം. ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്.

കഴിഞ്ഞ ദിവസം എന്നെ എയർപോർട്ടിൽ വിടാൻ വന്നപ്പോൾ ടോയ്ലറ്റ് ബ്ലോക്ക് ആണ് എന്ന് കാണിച്ചു ഉപ്പ ഒരു കംപ്ലൈന്റ്റ് റൈസ് ചെയ്തു. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ എത്തുമ്പോഴേക്ക് RPF വന്ന് ടോയ്ലറ്റ് ലൊക്കേഷൻ ചോദിച്ചറിഞ്ഞു. പാലക്കാട് നിന്ന് ഓഫീസർ വിളിച്ചു കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കും എന്ന് അറിയിച്ചു.

Rail Madad വഴി ഏത് തരം പരാതികളും നൽകാം. ചെറിയ പരാതികൾ ആണെങ്കിൽ അവർ അത് ശരിയാക്കുകയും നിങ്ങൾക്ക് അതിന്റെ ഫോളോ അപ്പ് മെസേജ് ആപ്പിൽ കാണാനും സാധിക്കും, അടിയന്തിര മായി ഇടപെടേണ്ട, കൂടുതൽ വിശദീകരണം ആവശ്യമുള്ള പരാതി ആണെങ്കിൽ നിങ്ങൾക്ക് ഒരു ഉദ്യോഗസ്ഥൻ വിളിച്ചു വിശദമായി ചോദിച്ചറിയും, വൈകാതെ അത് ശരിയാക്കും.

ഞാൻ നേരത്തെ റെയിൽ മദദ് വഴി ചെയ്ത ചില പരാതികൾ:

1. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റഫോമിൽ ഫാൻ കറങ്ങാതിരുന്നത്. (അടുത്ത പ്രാവശ്യം പോയപ്പോൾ ശരിയായി)

2. കാസറഗോഡ് റെയിൽവെ സ്റ്റേഷനിലെ കോൺക്രീറ്റ് സീറ്റിലെ തള്ളി നിൽക്കുന്ന ആണി. ഫോട്ടോ എടുത്ത് rail madad ൽ ഇട്ടു (അടുത്ത പ്രാവശ്യം perfect )

3. ചങ്ങനാശ്ശേരി റെയിൽവെ യിൽ മാസത്തിലൊരു തവണ പോയിരുന്ന സമയത്ത് രണ്ടാം പ്ലാറ്റഫോമിൽ ഫാൻ കറങ്ങില്ല, സ്റ്റേഷൻ മാസ്റ്റരോട് ചോദിച്ചപ്പോൾ വയറിങ് കംപ്ലൈന്റ് നമുക്കൊന്നും ചെയ്യാനാവില്ല എന്ന് മറുപടി. Rail Madad ഇൽ ഇട്ടു (അടുത്ത മാസം പോയപ്പോൾ perfect OK)

4. കൊൽക്കത്ത യിലെ ഏറ്റവും വലിയ സ്റ്റേഷനായ സിയാൽദ യിൽ ഇൻഫർമേഷൻ കൗണ്ടർ നകത്തു ലൈറ്റ് ഓഫ്‌ ചെയ്താണ് ആളുകൾ ഇരിക്കുന്നത്. ഞാൻ കുറേ പരതിയതിന് ശേഷമാണു കൌണ്ടറിലെ ആളെ കണ്ടത്. Rail madad വഴി രജിസ്റ്റർ ചെയ്ത് അൽപ സമയം കൊണ്ട് തന്നെ അവർ അന്വേഷിച്ചെന്ന് മറുപടി കിട്ടി.

5. സിലിഗുരി ട്രെയിനിൽ AC കമ്പാർട്മെന്റിലെ എമർജൻസി ജനാല തുറക്കാനുള്ള ആണി ഘടിപ്പിച്ച ചങ്ങല കർട്ടൻ ഹുക്കിൽ കെണിഞ്ഞിരിക്കുന്നു. കർട്ടൻ വലിച്ചു തുറന്നാൽ ജനാലയുടെ ഗ്ലാസ്‌ അടരും എന്ന അവസ്ഥ. Rail madad ഇൽ രജിസ്റ്റർ ചെയ്ത് പത്ത് മിനുറ്റിനകം ട്രെയിനിലെ തന്നെ ഒരു എഞ്ചിനീയർ വന്ന് ശരിയാക്കി ക്ഷമ ചോദിച്ചു പോയി.

6. മരുസാഗർ എക്സ്പ്രസിൽ വേസ്റ്റ് നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചി ക്ലീനർമാർ ഡോറിലൂടെ പുറത്തേക്ക് തള്ളിയത്. റെയിൽ മദദ് ഇൽ രജിസ്റ്റർ ചെയ്ത് അരമണിക്കൂറിനകം ഡിവിഷനിൽ നിന്ന് വിളി വന്നു. (അതിന്റെ ചെറിയ വീഡിയോ ക്ലിപ്പ് ട്വിറ്റെറിൽ റെയിൽവെ മിനിസ്റ്ററുടെ ഓഫീസും കൂടി ടാഗ് ചെയ്തു പോസ്റ്റ് ചെയ്തു ) പിന്നെ തുരു തുര കോളുകൾ.

ഈ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു വെക്കുക. കാണുന്ന പ്രശ്നങ്ങൾ ഒക്കെ റിപ്പോർട്ട്‌ ചെയ്യുക. ഫോട്ടോ അറ്റാച്ച് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്. അങ്ങനെ നമുക്ക് ഈ സംവിദാനത്തെ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിക്കും. ഞാൻ ആകെ കൂടി എപ്പോഴെങ്കിലും ഒക്കെ യാത്ര ചെയ്യുന്ന ആളല്ലേ, അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയല്ലേ, ഞാനെന്തിന് റിപ്പോർട്ട് ചെയ്യണം എന്ന ചിന്ത മാറ്റി വെക്കുക. അടുത്ത യാത്രക്കാരനെങ്കിലും അവനർഹിക്കുന്ന സുഖകരമായ യാത്ര ചെയ്യട്ടെ എന്ന് വിചാരിക്കണം.