നിർഭയം App - Kerala -Police
നിർഭയം App
ആപത്ഘട്ടങ്ങളിൽ സ്ത്രീസുരക്ഷ വിരൽത്തുമ്പിൽ..!
സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയതാണ് നിര്ഭയം മൊബൈല് ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ 5 സെക്കന്റ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. ഫലത്തില് മിനിറ്റുകള്ക്കുള്ളില് പൊലീസ് സ്ഥലത്തെത്തും.
ഓരോ ജില്ലയ്ക്കും ഓരോ കണ്ട്രോള് റൂമുകളുണ്ട്. നിര്ഭയം ആപ്പ് ഇന്സ്റ്റാള് ചെയ്ത മൊബൈല് ഫോണ്വച്ച് ഒരാള്ക്ക് ഏതു ജില്ലയില്നിന്നും സഹായം അഭ്യര്ഥിക്കാം. അതാത് ജില്ലയുടെ കണ്ട്രോള് റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ് തട്ടിയെടുത്താലും സന്ദേശം ക്യാന്സല് ചെയ്യാനാകില്ല. തല്സമയം ലഭിക്കുന്ന ദൃശ്യങ്ങളുംമറ്റും പൊലീസിന് തെളിവാകുകയും ചെയ്യും.
നിർഭയം ആപ്പ് നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയേണ്ടുന്ന രീതി ചുവടെ ചേർക്കുന്നു.
Step-1 : ആദ്യമായി മുകളിൽ കാണുന്ന QR കോഡ് നിങ്ങളുടെ മൊബൈലിൽ ഉള്ള സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയുക, സ്കാനർ ഇല്ലാത്ത മൊബൈൽ ആണെങ്കിൽ നിങ്ങളുടെ മൊബൈലിന്റെ പ്ലെയ്സ്റ്റോറിൽ കയറി QR കോഡ് സ്കാനർ ഇൻസ്റ്റാൾ ചെയ്ത് അത് ഓപ്പൺ ചെയ്ത് ഇതിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് നിർഭയം ആപ്പ് ഇൻസ്റ്റാൾ ചെയുക
Step-2 : ഇൻസ്റ്റാൾ ചെയ്ത നിർഭയം ആപ്പ് ഓപ്പൺ ചെയുക,
ഇതിൽ Create account ക്ലിക് ചെയുക
നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ,വയസ്സ്, പാസ്സ്വേർഡ് ,എന്നിവ ടൈപ്പ് ചെയ്ത് നൽകുക,അതിനുശേഷം Create account കൊടുക്കുക.അപ്പോൾതന്നെ നമ്മൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് നാലക്ക OTP വരുന്നതാണ്.. ആ OTP എന്റെർ ചെയ്ത് നൽകുക..തുടർന്ന് വരുന്ന സ്ക്രീനിലെ പെർമിഷൻസ് എല്ലാം Allow കൊടുക്കുക
Step 3: തുടർന്ന് സ്ക്രീനിൽ കാണുന്ന press & hold Help ബട്ടൺ ആണ് നാം അപകടത്തിൽ പെടുമ്പോഴോ, പോലീസിന്റെ സഹായം ആവശ്യമായി വരുമ്പോഴോ 5 second ഹോൾഡ് ചെയ്ത് പിടിക്കേണ്ടത്,അതോടെ നിങ്ങളുടെ വിവരങ്ങൾ പോലീസ് കണ്ട്രോൾ റൂമിൽ ലഭ്യമാകും.
Photo & video എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ റെക്കോർഡ് ചെയുന്ന വിവരങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ വിഷ്വൽസ് ഉടൻതന്നെ പോലീസ് കണ്ട്രോൾ റൂമിൽ എത്തുന്നതാണ്.
Hold & record എന്ന ടാബിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ശബ്ദസന്ദേശം അയക്കാവുന്നതാണ്,
Enter message സെക്ഷനിൽ നിങ്ങൾക് മെസേജ് ടൈപ്പ് ചെയ്ത് അയക്കാവുന്നതാണ്. പോലീസിന്റെ സഹായം ഉടൻതന്നെ നിങ്ങൾക് ലഭ്യമാകുന്നതാണ്.
Step-4 :*Contact*എന്നത് നിങ്ങളുടെ അടുത്ത ബന്ധുക്കളുടെ (ഭർത്താവ്, അച്ഛൻ, അമ്മ, മകൻ, മകൾ etc.........)നമ്പറുകൾ സേവ് ചെയ്ത് വയ്ക്കാനുള്ളതാണ്, നിങ്ങളുടെ മെസ്സേജ് പോലീസിന് എത്തുമ്പോൾ തന്നെ നിങ്ങൾ ഇവിടെ സേവ് ചെയ്തിരിക്കുന്ന നമ്പറുകളും പോലീസിന് ലഭ്യമാകുന്നതാണ്.ഉടൻ തന്നെ അവരെ കോൺടാക്ട് ചെയുവാനും കഴിയും.
Step 5: profile സെക്ഷൻ നിങ്ങളുടെ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുവാനുള്ളതാണ്
Step-6:*Settings*എന്നത് സെലക്ട് ചെയ്ത് നിങ്ങളുടെ പാസ്സ്വേർഡ് മാറ്റാവുന്നതാണ്