Help Desk
railmadad.indianrailways.gov.in or dial 139
ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?
ശ്രദ്ധിക്കൂ...
ഒരു പൊതുമേഖലാ സ്ഥാപനത്തിനു കസ്റ്റമർ സപ്പോർട്ട് എങ്ങിനെ മാതൃകാപരം ആക്കാം എന്നതിനു ഇന്ത്യൻ റയിൽവേയുടെ റയിൽ മദത് കസ്റ്റമർ സപ്പോർട്ടിനെ കണ്ട് പഠിക്കണം. ഇതുവരെ ഇത്രയും എഫിഷ്യന്റ് ആയ ഒരു കസ്റ്റമർ സപ്പോർട്ട് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു പോലും ലഭിച്ചിട്ടില്ല. പരാതി നൽകി പത്ത് മിനിട്ടുകൾക്കകം, ചിലപ്പോൽ ഒന്നോ രണ്ടോ മിനിട്ടുകൾക്ക് അകം തന്നെ ഒന്നുകിൽ ആരെങ്കിലും നിങ്ങളെ വിളിച്ചിരിക്കും അല്ലെങ്കിൽ പരാതി പരിഹരിക്കാനായി ബന്ധപ്പെട്ട റയിൽവേ ജീവനക്കാർ നിങ്ങളുടെ സീറ്റിൽ എത്തിയിരിക്കും എന്ന് തീർച്ച. ഈ കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചെട്ട് തവണ എങ്കിലും ഈ സർവീസ് ഉപയോഗിച്ച് പൂർണ്ണമായും സതൃപ്തനായതിന്റെ വെളിച്ചത്തിൽ ആണ് ഇതെഴുതുന്നത്. https://railmadad.indianrailways.gov.in/ എന്ന വെബ് സൈറ്റിൽ പോവുക വിവരങ്ങൾ നൽകുക. അത്രമാത്രം ചെയ്താൽ മതി. സംശയമുണ്ടെങ്കിൽ ട്രയിനുമായോ സ്റ്റേഷനുമായോ ബന്ധപ്പെട്ട പരാതികൾ എന്തെങ്കിലുമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ശ്രമിച്ച് നോക്കുക. ഫലം ഉറപ്പ്. പരാതി പരിഹരിക്കപ്പെട്ട് കഴിഞ്ഞാൽ ഫീഡ് ബാക്ക് ചോദിച്ചുകൊണ്ടും വിളി വരും. ഞെട്ടിപ്പിക്കുന്ന ഈ കസ്റ്റമർ സർവീസ് വേണമെങ്കിൽ ചക്ക വേരിലും കായ്കും എന്ന് എന്ന് വിളിച്ച് പറയുന്നതാണ്. ഒരിക്കൽ ഇതിലൂടെ പരാതിപ്പെട്ട് മിനിട്ടുകൾക്കകം പരാതി പരിഹാരം ഉണ്ടായപ്പൊൾ സഹയാത്രികരിൽ ചിലർ ഞാൻ റയിൽവേയിലെ ഏതോ ഉന്നത ഉദ്യോഗസ്ഥൻ ആണെന്ന് വരെ തെറ്റിദ്ധരിച്ചിട്ടുണ്ട്.