അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കണം: മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം

പത്രക്കുറിപ്പ്

 O5/12/2022

അപകടാവസ്ഥയിലുള്ള മരങ്ങൾ

 മുറിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നരിക്കുനി റോഡിൽ ചക്കാലക്കൽ സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം അപകടകരമായി  നിൽക്കുന്ന  മരങ്ങൾ ഒരു മാസത്തിനകം മുറിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

മരങ്ങൾ ലേലത്തിലെടുക്കാൻ ആളില്ലെങ്കിൽ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ നാലാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.

മേയ് ഫ്ലവർ വിഭാഗത്തിലുള്ള മരങ്ങളാണ് ഏതു സമയവും മറിഞ്ഞു വീഴുന്ന വിധത്തിൽ അപകടാവസ്ഥയിലുള്ളത്. മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന്  എം.എ സിദ്ധിഖ് ആരാമ്പ്രം    പരാതിയിൽ പറഞ്ഞു. 

മരങ്ങളുടെ ലേലം ഏറ്റെടുക്കാൻ  ആളില്ലെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. തുടർന്നാണ് മരങ്ങൾ ഇതുവരെ മുറിച്ച് മാറ്റിയില്ലെങ്കിൽ മുറിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.

പി.ആർ.ഒ.

50 24/20