വിദേശ ജനിച്ച കുഞ്ഞുങ്ങളെ വീണ്ടും നാട്ടിൽ പഞ്ചായത്തു ജനന രജിസ്റ്ററിൽ ചേർക്കണമോ
സ്ഥിര താമസത്തിനായി നാട്ടിൽ വന്നതാണെങ്കിൽ ഇവിടെ എത്തിയാൽ ഇത്രയും പെട്ടെന്ന് (60 ദിവസത്തിനകം ) സ്ഥിര താമസത്തിനായി എത്തിയതാണെന്ന് കാണിക്കുന്ന 50 രൂപ യുടെ മുദ്രപത്രത്തിൽ ഒരു അഫീഡവിറ്റും ജനനവുമായി ബന്ധപ്പെട്ട രേഖകളുമായി ഒരു ബർത്ത് റിപ്പോർട്ട് ഫോം (തദ്ദേശ സ്ഥാപനത്തിൽ കിട്ടും ) പൂരിപ്പിച്ചു രജിസ്ട്രാർക്ക് (സെക്രട്ടറി) നൽകണം. അങ്ങനെ ഇവിടെയും ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. താമസിക്കയാണെങ്കിൽ വൈകി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചും രജിസ്റ്റർ ചെയ്യാം. ,