ജനന സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുന്നത്

ജനന സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുന്നത്

    എന്റെ മകന്റെ ജനന സമയത്ത്  പൂരിപ്പിച്ചു കൊടുത്ത ഫോമിൽ പേര് മാത്രമേ എഴുതിയിരുന്നുള്ളൂ ,  ഇനിഷ്യൽ ചേർത്തിരുന്നില്ല. ഇനി ഇനിഷ്യൽ ചേർക്കുന്നതിന് എന്താണ് ചെയ്യേണ്ടത്. ജനന സർട്ടിഫിക്കറ്റിൽ  ഇനിഷ്യൽ ഇല്ലാത്തതിനാൽ ആധാറിൽ ഇനിഷ്യൽ  വെക്കാൻ പറ്റില്ല എന്നാണ് അക്ഷയിൽ നിന്ന് അറിയാൻ സാധിച്ചത് ,     , ജനന സർട്ടിഫിക്കറ്റിൽ ഉള്ളത് മാത്രമേ എഴുതാൻ പറ്റുള്ളൂ എന്ന്  സ്കൂളിൽ നിന്നും  പറയുകയുണ്ടായി . ഇനിഷ്യൽ ചേർക്കുന്നതിന്  എന്താണ് ചെയ്യേണ്ടത്

 

ബന്ധപ്പെട്ട രജിസ്ട്രേഷൻ യൂനിറ്റിൽ മാതാപിതാക്കൾ ചേര്‍ന്ന് ഒരു സംയുക്ത അപേക്ഷ നൽകിയാൽ മതി.

പിന്നെ എനിക്ക് പറയാനുള്ളത് ഇനിഷ്യൽ ചേർക്കുന്നതിന് പകരം അതിന്റെ വികസിത രൂപം പേരിനോടൊപ്പം ചേർക്കുന്നതാണ് നല്ലത് എന്നാണ്. കാരണം പേരിന് പുറമെ സർനെയിം കൂടി പല രാജ്യങ്ങളിലും നിർബ്ബന്ധിതമായ കാര്യമാണ്. ഭാവിയിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ജനന സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും സർനെയിമോടുകൂടിയ പേര് ചേർക്കുക. സർനെയിം നിങ്ങളുടെ ഇഷ്ടം പോലെ വീട്ടുപേരാവാം പിതാവിന്റെ പേരാവാം മാതാവിന്റെ പേരാവാം അല്ലെങ്കിൽ രണ്ടാളുടെയും പേരാവാം.

 

റെജിസ്ട്രർ ചെയ്ത് മുൻസിപ്പൽ ഓഫിസിൽ ചെല്ലുക ജനന മരണ റെജിസ്ട്രർ വിഭാഗം . അവിടെ നിന്നും ഫോം കോപ്പി എടുത്തു എല്ലാവിധ സർട്ടിഫിക്കറ്റ് പിന്നെ കുട്ടി ജനിച്ച ഹോസ്പിറ്റലിൽ നിന്നും തിരുത്തി എഴുതി വാങ്ങിയ ഫോം 2 ഗസറ്റഡ് ഓഫിസർ എഴുതി നൽകിയ സാക്ഷ്യ പത്രം എന്നിവ കൊടുത്താൽ മതി. എല്ലാം മുൻസിപ്പൽ ഓഫിസിൽ നിന്നും ലഭിക്കുന്ന ഫോമിൽ ഉണ്ട് പ്രത്യേകിച്ചു വേറെ ഫോം വേണ്ട. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് വേണം

 

ആശുപത്രിയിൽ നിന്നും ജനനം റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ പേര് ചേര്‍ത്തിട്ടുണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ നിന്ന് രേഖ വാങ്ങിയാൽ മതി. ജനനം രജിസ്റ്റർ ചെയ്ത ശേഷം പേര് ചേര്‍ത്തതാണെങ്കിൽ ആശുപത്രിയിൽ പോകേണ്ടതില്ല.